ഇടുക്കി: ഇടുക്കി ജില്ലയിലെ പെരുവന്താനം പൊലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി സി.പി.ഒ മോളൈസ് മൈക്കിളിന്റെ കയ്യിൽ നിന്നാണ് അബദ്ധം സംഭവിച്ചത്. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പാറാവുഡ്യൂട്ടിക്കുണ്ടായിരുന്ന മൊറൈസ് മൈക്കിൾ കൈവശം ഉണ്ടായിരുന്ന പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ പിസ്റ്റളിൽ നിന്നു വെടിപൊട്ടി എന്നാണ് വിശദീകരണം.വെടിയുണ്ട പോലീസ് സ്റ്റേഷന്റെ ഭിത്തിയിൽ തറച്ചു.
തുടർന്ന് ആയുധം അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ പേരിൽ മൊളൈസിനെ ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.















