മലയാളിയുടെ 'പുസ്തകമോഷണം' ലോകം മുഴുവൻ വൈറൽ; നടന്നത് 17 വർഷം മുമ്പ്; വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിംഗ് പോലും പ്രശംസിക്കാനിടയായ കഥ ഇങ്ങനെ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളിയുടെ ‘പുസ്തകമോഷണം’ ലോകം മുഴുവൻ വൈറൽ; നടന്നത് 17 വർഷം മുമ്പ്; വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിംഗ് പോലും പ്രശംസിക്കാനിടയായ കഥ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 02:07 pm IST
FacebookTwitterWhatsAppTelegram

പുസ്തകം മോഷ്ടിച്ച മലയാളിയുടെ കഥ ജെ.കെ റൗളിം​ഗ് അറിയുകയും ‘പ്രശംസിക്കുകയും’ ചെയ്തതോടെ ലോകം മുഴുവൻ വൈറലാണ് മോഷ്ടാവ് റീസ് തോമസ്. മോഷണ കഥയെക്കുറിച്ച് മാദ്ധ്യമ വാർത്തകളിലൂടെ അറിഞ്ഞതിന് പിന്നാലെയായിരുന്നു വിശ്വപ്രസിദ്ധ എഴുത്തുകാരി ജെ.കെ റൗളിം​ഗ് തന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയത്.

“പുസ്തകം മോഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന് എനിക്കറിയാം. പുസ്തകങ്ങൾ ഒരിക്കലും മോഷ്ടിക്കരുത്, അത് തെറ്റാണ്. എങ്കിലും ഈ മോഷണം എനിക്ക് ഇഷ്ടപ്പെട്ടുവെന്ന കാര്യം പറയാതെ വയ്യ” എന്നായിരുന്നു ജെ.കെ റൗളിം​ഗിന്റെ പ്രതികരണം. ഇതുസംബന്ധിച്ച പോസ്റ്റ് അവർ എക്സിലാണ് പങ്കുവച്ചത്. ഒപ്പം മോഷ്ടാവായ മലയാളി യുവാവിന്റെ ചിത്രവും അവർ പങ്കുവച്ചിരുന്നു.

ഹാരിപോട്ടർ കൃതികൾ ലോകത്തിന് സമ്മാനിച്ച അതുല്യ എഴുത്തുകാരി പോസ്റ്റ് പങ്കുവച്ചതോടെ 17 വർഷം മുൻപ് നടന്ന പുസ്തക മോഷണ കഥ എഴുത്തിന്റെ ലോകത്ത് ചർച്ചയാവുകയാണ്. ഇന്ന് സഹസംവിധായകൻ എന്ന നിലയിലും എഴുത്തുകാരനായും തിളങ്ങുന്ന ‘മോഷ്ടാവ്’ ഒന്നര ദശാബ്ദം മുൻപ് നടത്തിയ മോഷണ കഥയാണ് ഏവരുടെയും ഹൃദയം കീഴടക്കുന്നത്. ആ കഥയിലേക്ക്..

2007 ജൂൺ മാസം.. മൂവാറ്റുപുഴ സ്വദേശിയായ റീസിന് അന്ന് 14 വയസ്. ഹാരിപോട്ടർ സീരീസിൽ അതുവരെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പുസ്തകവും വായിച്ചുതീർത്ത മിടുക്കൻ. ആറ് പുസ്തകങ്ങൾ കൊതിയോടെ വായിച്ച് ഹോ​ഗ്വാർഡ്സിലെ മാന്ത്രിക ലോകത്തെ അത്രയേറെ ഇഷ്ടപ്പെട്ട പയ്യൻ ഏഴാമത്തെ പുസ്തകത്തെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഒടുവിൽ ഹാരിപോട്ടറിന്റെ The Deathly Hallows വായനക്കാരിലേക്ക് എത്തി. റീസിന് ഇരിക്കപ്പൊറുതി ലഭിച്ചില്ല. പുസ്തകം വായിക്കണമെങ്കിൽ ആദ്യം വാങ്ങണം. പക്ഷെ അതിനുള്ള പണമില്ല. തന്റെ സുഹൃത്തുക്കളുമായി ഈ വിഷയം റീസ് സംസാരിച്ചു. ഒടുവിൽ മോഷ്ടിക്കാമെന്നായി. എന്നാൽ റീസിന് വിദ​ഗ്ധമായി മോഷ്ടിക്കാൻ കഴിയില്ലെന്ന് കൂട്ടുകാർ മുന്നറിയിപ്പ് നൽകി. എന്തുവന്നാലും ഈ പുസ്തകം മോഷ്ടിച്ചിട്ട് തന്നെ കാര്യമെന്നായി റീസ്. സർവധൈര്യവും സംഭരിച്ച് ബുക്ക് സ്റ്റാളിൽ കയറിയ 14കാരൻ ഇരുചെവിയറിയാതെ പുസ്തകം മോഷ്ടിച്ചു. ഉടൻ പുറത്തിറങ്ങി, കിട്ടിയ ബസിൽ വലിഞ്ഞുകയറി വീട്ടിലെത്തി. പുസ്തകം ക്ലാസിൽ കൊണ്ടുവന്ന് കൂട്ടുകാരുടെ മുൻപിൽ സ്റ്റാറാവുകയും ചെയ്തു.

പിടിക്കപ്പെടാതിരുന്നതിനാൽ പുസ്തകം മോഷ്ടിക്കാനുള്ള ആർജവം കിട്ടിയ റീസ് അതേ ബുക്ക് സ്റ്റാളിൽ വീണ്ടുമെത്തി. എന്നാൽ ഇത്തവണ പെട്ടു, കടക്കാർ പൊക്കി. മോഷ്ടിക്കാൻ ശ്രമിച്ചതല്ലെന്ന് വരുത്തി തീർക്കാൻ പല നുണയും റീസ് പടച്ചുവിട്ടു. തനിക്ക് മോഷ്ടിക്കേണ്ടതില്ലെന്നും ഇതേ പുസ്തകം തന്റെ വീട്ടിലുണ്ടെന്നും റീസ് കള്ളം പറഞ്ഞു. എങ്കിൽ ആ പുസ്തകം കൊണ്ട് വരൂ എന്നായി കടക്കാർ. ഇല്ലെങ്കിൽ നാളെ സ്കൂളിൽ വന്ന് മോഷണ ശ്രമം എല്ലാവരോടും പറയുമെന്നും അവർ ഭീഷണിപ്പെടുത്തി. ജീവനും കൊണ്ട് ഓടിയ റീസ് പിന്നീട് ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. ബുക്ക് സ്റ്റാളിൽ ഉള്ളവർ റീസിനെ തെരഞ്ഞ് വന്നതുമില്ല.

വർഷങ്ങൾ പിന്നിട്ടു. റീസ് വലുതായി. പുസ്തകങ്ങളെ സ്നേഹിച്ച പയ്യൻ സിനിമകളുടെ സഹസംവിധായകനായി. ഒരിക്കൽ ഒരു വേദിയിൽ വച്ച് തന്റെ പുസ്തക മോഷണ കഥ അദ്ദേഹം പങ്കുവച്ചപ്പോൾ ആളുകൾ ആകാംക്ഷയോടെ കേട്ടിരുന്നത് റീസിന് പ്രോത്സാഹനമേകി. ഇതോടെ ഇക്കാര്യം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പായി റീസ് പങ്കുവച്ചു. നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ സഹോദരി ഇത് കാണാനിടയാവുകയും കമന്റ് ഇടുകയും ചെയ്തു. “നിന്റെ അനുഭവം നീയൊരു പുസ്കമാക്ക്, എന്നിട്ട് നീ മോഷ്ടിച്ച കടയിൽ തന്നെ അത് വിൽക്കാൻ വെക്കൂ.” എന്നായിരുന്നു അവർ പറഞ്ഞത്. ഒടുവിൽ 90’S കിഡ്സ് എന്ന പേരിൽ പുസ്തകമിറക്കിയ റീസ് അതിൽ തന്റെ മോഷണകഥ വിവരിച്ചു.

മോഷ്ടിച്ച കടയിൽ ‘മോഷണ കഥ’ പുസ്തകമായി വിൽക്കാൻ ഇരിക്കുന്നത് കണ്ടതിന് ശേഷം കടയുടമയോട് എല്ലാകാര്യങ്ങളും റീസ് തുറന്നുപറഞ്ഞു. 17 വർഷം മുൻപ് മോഷണ ശ്രമത്തിനിടെ പിടികൂടിയ പയ്യനെ വിറപ്പിച്ച് വിട്ട അവർ ഇന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചു. റീസിന്റെ പുസ്തകത്തിൽ അവന്റെ ഒപ്പ് വാങ്ങിച്ച Author Signed കോപ്പിയായി ഇതിവിടെ വിൽക്കുമെന്ന് അറിയിച്ചു. അതോടെ മോഷണകഥയ്‌ക്ക് മധുരമുള്ള ക്ലൈമാക്സായി.

മോഷണം തെറ്റാണ്, ശിക്ഷാർഹമായ കുറ്റമാണ്, പക്ഷെ റീസിന്റെ മോഷണം ഹൃദയങ്ങൾ കീഴടക്കുകയാണ്. കാരണം അത്രയേറെ മധുരമുള്ള ഓർമയായി ആ മോഷണം ഇന്നു മാറിയിരിക്കുന്നു..

Tags: theftBookJK Rowling
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies