മകനെ വിദേശത്തേക്ക് യാത്രയാക്കാൻ പ്രതിക്ക് പരോൾ; അസാധാരണ ഉത്തരവുമായി കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകനെ വിദേശത്തേക്ക് യാത്രയാക്കാൻ പ്രതിക്ക് പരോൾ; അസാധാരണ ഉത്തരവുമായി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 06:16 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: തുടർപഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന മകനെ യാത്രയാക്കാൻ പ്രതിക്ക് പരോൾ അനുവദിച്ച് ബോംബെ ഹൈക്കോടതി. ബന്ധുക്കളുടെയും ഉറ്റവരുടെയും മരണം ഉൾപ്പെടയുള്ള ദുഃഖവേളകളിൽ പരോൾ അനുവദിക്കാമെങ്കിൽ എന്തുകൊണ്ട് സന്തോഷം പങ്കിടാനും ആയിക്കൂടായെന്ന്. സാധാരണഗതിയിൽ അടിയന്തര സാഹചര്യങ്ങളിലാണ് പരോൾ നൽകാറുള്ളതെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ വാദത്തെ എതിർത്തുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

കുറ്റവാളികൾ പലരുടെയും മകനും അച്ഛനും സഹോദരനും ഭർത്താവുമൊക്കെയാണ്. അവർക്ക് പുറംലോകവുമായി ബന്ധപ്പെടാനും അവരുടെ കുടുംബകാര്യങ്ങളിൽ ഇടപെടാനും ചുരുങ്ങിയ കാലയളവിലേക്ക് ഉപാധികളോടെ പരോൾ അനുവദിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജൂലൈ 9 നാണ് കേസിൽ വിധി പറഞ്ഞത്. പരോളും താത്കാലിക ജാമ്യ വ്യവസ്ഥകളും കുറ്റവാളികളോടുള്ള മനുഷ്യത്വപരമായ സമീപനമായി കാണണമെന്ന് കോടതി വീക്ഷിച്ചു.

2012ലെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി ശ്രീവാസ്തവാണ് പരോളിനായി കോടതിയെ സമീപിച്ചത്. പ്രതിയുടെ അപേക്ഷ പ്രകാരം, ഓസ്‌ട്രേലിയയിലെ തുടർവിദ്യാഭ്യാസത്തിനായുള്ള ഒരു കോഴ്‌സിന് മകനെ തിരഞ്ഞെടുത്തു.
വിദ്യാഭ്യാസ, താമസ, യാത്രാ ചെലവുകൾക്കായി 36 ലക്ഷം രൂപ നൽകേണ്ടതുണ്ട്. മകനെ യാത്രയാക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പണം സംഘടിപ്പിക്കാനുമാണ് ഇയാൾ ഒരുമാസത്തെ പരോൾ ആവശ്യപ്പെട്ടത്. ഇതിനെതിരായ പ്രോസിക്യൂഷൻ വാദം തള്ളിയ കോടതി പ്രതിക്ക് 10 ദിവസത്തെ പരോൾ അനുവദിച്ചു.

Tags: Bombay Highcourtparole
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies