5 മീറ്റർ നീളം, പാരയുടെ ആകൃതിയുള്ള പല്ലുകൾ‌; കരയ്ക്കടിഞ്ഞ് അത്യപൂർവയിനം തിമിം​ഗലം; ശാസ്ത്രലോകത്തെ പുത്തൻ കണ്ടെത്തൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

 5 മീറ്റർ നീളം, പാരയുടെ ആകൃതിയുള്ള പല്ലുകൾ‌; കരയ്‌ക്കടിഞ്ഞ് അത്യപൂർവയിനം തിമിം​ഗലം; ശാസ്ത്രലോകത്തെ പുത്തൻ കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 01:44 pm IST
FacebookTwitterWhatsAppTelegram

പാരയുടെ ആകൃതിക്ക് സമാനമായ പല്ലുകളുള്ള അപൂർവയിനം തിമിം​ഗലത്തിന്റെ ജഡം കണ്ടെത്തി. ന്യൂസിലൻഡിലെ ബീച്ചിലാണ് തിമിം​ഗലം തീരത്തടിഞ്ഞത്. അഞ്ച് മീറ്റർ (16.4 അടി) നീളമുള്ള തിമിം​ഗലം തെക്കൻ ഒട്ടാഗോ പ്രവിശ്യയിലെ നദീതീരത്താണ് അടിഞ്ഞത്.

ന്യൂസിലൻഡിലെ കൺസർവേഷൻ ഡിപ്പാർട്ട്‌മെൻ്റിലെയും ദേശീയ മ്യൂസിയമായ ടെ പാപ്പയിലെയും വിദഗ്‌ധരാണ് തീരത്തടിഞ്ഞത് തിമിം​ഗലമാണെന്ന് സ്ഥിരീകരിച്ചത്. അപൂർവയിനമായതിനാൽ തന്നെ ഇതിനെ കുറിച്ച് വിശദമായി പഠിക്കുന്നതിനും വർ​ഗീകരണം കൃത്യമായി അറിയാനും ഡിഎൻഎ പഠനത്തിന് സംഘത്തെ നിയമിച്ചിട്ടുണ്ട്.

ആധുനിക കാലത്ത് വളരെ കുറച്ച് വിവരങ്ങൾ മാത്രം ലഭ്യമായിട്ടുള്ള സസ്തിനികളിലൊന്നാണ് പാരയുടെ ആകൃതിയിലുള്ള പല്ലുകളുള്ള തിമിം​ഗലമെന്ന് കൺസർവേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഓപ്പറേഷൻ മാനേജർ അറിയിച്ചു. 1800-ന് ശേഷം ഇതുവരെ ആറ് സാമ്പിളുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. നേരത്തെയും ഇതിന്റെ സാമ്പിളുകൾ ന്യൂസിലൻഡ‍ിൽ കണ്ടെത്തിയിട്ടുണ്ട്.

ആദ്യമായാണ് ഇത്രയും വലിയ ഒന്നിനെ കണ്ടെത്തുന്നതെന്നും ഈ തിമിം​ഗലത്തിന്റെ വർ​ഗത്തെ കുറിച്ച് ഇതുവരെയും യാതൊരുവിധ വിവരങ്ങളും ലഭ്യമല്ലെന്നും ​ഗവേഷക സംഘം വ്യക്തമാക്കി. തിമിംഗലത്തിന്റെ ജ‍‍ഡം കോൾഡ് സ്റ്റോറേജിലേക്ക് മാറ്റിയിട്ടുണ്ട്. ജനിതക സാമ്പിളുകൾ ഓക്ക്‌ലാൻഡ് സർവകലാശാലയിലേക്ക് അയച്ചു. ന്യൂസിലാൻഡ് സെറ്റേഷ്യൻ ടിഷ്യൂ ആർക്കൈവാണ് ഇത് സംബന്ധിച്ചുള്ള പഠനത്തിന് നേതൃത്വം വഹിക്കുന്നത്.

1874-ൽ താടിയെല്ലും രണ്ട് പല്ലും ന്യൂസിലാൻ്റിന്റെ കിഴക്കൻ തീരത്തുള്ള ചാത്തം ദ്വീപുകളിൽ നിന്ന് കണ്ടെടുത്തിരുന്നു. പിന്നാലെ ന്യൂസിലൻഡിലും ചിലിയിലും അസ്ഥികൂടത്തിന്റ അവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയതോടെ പുതിയൊരു ഇനം തിമിം​ഗലമുണ്ടെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കി. എന്നാൽ ഫോസിലുകളുടെ അഭാവവും ജീവനോടെ ഇവയെ കണ്ടിട്ടില്ലാത്തതും വെല്ലുവിളിയായി. 2010-ലാണ് ബേ ഓഫ് പ്ലെൻ്റിയിലാണ് ജീവനോടെ ഈ ഇനത്തിൽപെട്ട തിമിം​ഗലത്തെയും കുഞ്ഞിനെയും കാണുന്നത്. 2017-ൽ ഗിസ്‌ബോണിൽ നിന്നും ലഭിച്ച അവശിഷ്ടമാണ് ഒടുവിലായി ലഭിച്ചത്.

Tags: World's Rarest WhaleWashes Upn New Zealand Beach
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies