''പ്രഭാസിന് 1,000 കോടി ചെറിയ നേട്ടമായിരിക്കും, എനിക്കങ്ങനെ അല്ല!'': അമിതാഭ് ബച്ചൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

”പ്രഭാസിന് 1,000 കോടി ചെറിയ നേട്ടമായിരിക്കും, എനിക്കങ്ങനെ അല്ല!”: അമിതാഭ് ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 06:24 pm IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ച ബ്രഹ്‌മാണ്ഡ ചലച്ചിത്രമാണ് കൽക്കി 2898 എഡി. നാഗ്-അശ്വിന്റെ സംവിധാനത്തിൽ ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രത്തിൽ പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ, ശോഭന തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരന്നത്. ബോക്‌സോഫീസിൽ 1,000 കോടി കടന്ന് ചിത്രം ചരിത്രം കുറിച്ചപ്പോൾ പ്രക്ഷേകരുടെ പ്രിയതാരം അമിതാഭ് ബച്ചന്റെ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.

” അടുത്തിടെ പുറത്തിറങ്ങിയ കൽക്കി 2898 എഡിയ്‌ക്ക് പിന്തുണ അറിയിച്ച, വിജയിപ്പിച്ച എന്റെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞാൻ അങ്ങേയറ്റം നന്ദി അറിയിക്കുന്നു. സിനിമ 1,000 കോടി പിന്നിട്ടിരിക്കുന്നു. നിങ്ങൾ തന്ന സ്‌നേഹത്തിനും വാത്സല്യത്തിനും 1,000 കോടി രൂപയെന്നതു പോലെ മൂല്യമുണ്ട്. എനിക്കൊപ്പം പ്രവർത്തിച്ച എന്റെ സഹപ്രവർത്തകരോടും നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.”- അമിതാഭ് ബച്ചൻ പറഞ്ഞു.

കൽക്കി നാല് തവണ കണ്ടെന്നും ഓരോ തവണ കാണുമ്പോഴും വ്യത്യസ്തകൾ കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഭാസിനെ സംബന്ധിച്ചിടത്തോളം 1,000 കോടി വലിയ നേട്ടമായിരിക്കില്ല. കാരണം അദ്ദേഹത്തിന്റെ പല സിനിമകൾക്കും 1,000 കോടി എന്ന കളക്ഷൻ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം ഇത്തരം നേട്ടങ്ങൾ വളരെ വിരളമായാണ് സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളതെന്നും അതിനാൽ താൻ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും അമിതാഭ് ബച്ചൻ പറയുന്നു.

അശ്വത്ഥമാവായാണ് സിനിമയിൽ അമിതാഭ് ബച്ചൻ വേഷമിട്ടത്. ജൂൺ 27ന് പുറത്തിറങ്ങിയ ചിത്രം ലോകമെമ്പാടും 1,000 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാ പ്രേമികൾ. രണ്ടാം ഭാഗത്തിന്റെ 60 ശതമാനത്തിലധികം പൂർത്തിയായതായി നിർമാതാക്കൾ അറിയിച്ചിരുന്നു.

Tags: filmAmitabh Bachankalkki
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies