ഗാസ മുനമ്പില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കണം; ഉപാധികളില്ലാതെ ബന്ദികളെ വിട്ടയയ്ക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ ആഹ്വാനം ചെയ്ത് ഇന്ത്യ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാസ മുനമ്പില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കണം; ഉപാധികളില്ലാതെ ബന്ദികളെ വിട്ടയയ്‌ക്കണമെന്നും ഐക്യരാഷ്‌ട്രസഭയില്‍ ആഹ്വാനം ചെയ്ത് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 08:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഗാസ മുനമ്പില്‍ അടിയന്തരമായി സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും, ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ വിട്ടയയ്‌ക്കണമെന്നും ഐക്യരാഷ്‌ട്രയില്‍ ആഹ്വാനം ചെയ്ത് ഇന്ത്യ. യുഎന്‍ സുരക്ഷാ സമിതിയുടെ ഓപ്പണ്‍ ഡിബേറ്റിലാണ് ഇന്ത്യ നിലപാട് ആവര്‍ത്തിച്ചത്. പാലസ്തീന്റെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി ഇന്ത്യ വര്‍ഷങ്ങളായി പല രീതിയിലുള്ള സഹായങ്ങള്‍ കൈമാറി വരുന്നുണ്ടെന്നും, 120 മില്യണ്‍ ഡോളറിന്റെ സഹായം വിവിധ ഘട്ടങ്ങളിലായി നല്‍കിയിട്ടുണ്ടെന്നും യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി റെപ്രസെന്റേറ്റീവ് ആര്‍.രവീന്ദ്ര വ്യക്തമാക്കി.

” 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ ഇന്ത്യയും ശക്തമായി അപലപിച്ചിരുന്നു. അതേപോലെ ഇപ്പോഴുള്ള പോരാട്ടത്തില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടമാകുന്നതിനേയും ഇന്ത്യ ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും, സംഘര്‍ഷമല്ല സമാധാനമാണ് ആവശ്യമെന്നുമുള്ള നിലപാട് ഇന്ത്യ എല്ലായ്‌പ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്.

ഏതൊരു സാഹചര്യത്തിലും അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിക്കപ്പെടുക തന്നെ വേണം. ഗാസ മുനമ്പില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കണം. മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും അര്‍ഹരായവരിലേക്ക് എത്തപ്പെടണം. അതിന് തടസ്സങ്ങളുണ്ടാകരുത്. ബന്ദികളാക്കപ്പെട്ട ഓരോരുത്തരേയും നിരുപാധികം വിട്ടയയ്‌ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുകയാണെന്നും” രവീന്ദ്ര പറഞ്ഞു.

ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നതിനേയും ഇന്ത്യ പ്രശംസിച്ചു. ” മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നതിനാണ് ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത്. ഇരുരാജ്യങ്ങളുടേയും പരമാധികാരം സംരക്ഷിക്കപ്പെടണം. ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരത്തെ ഇന്ത്യ എല്ലാക്കാലവും പിന്തുണയ്‌ക്കുന്നു. ദീര്‍ഘകാലമായി ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ഇതാണ്. വിവിധ ഘട്ടങ്ങളിലായി 120 മില്യണ്‍ യുഎസ് ഡോളറിനടുത്ത് സഹായം ഇന്ത്യ പാലസ്തീന് കൈമാറിയിട്ടുണ്ട്. 2018 മുതല്‍ യുഎന്‍ആര്‍ഡബ്ല്യുഎയ്‌ക്ക് ഇന്ത്യ 5 മില്യണ്‍ ഡോളര്‍ വാര്‍ഷിക സംഭാവനയായി നല്‍കുന്നുണ്ട്. ഈ വര്‍ഷത്തെ ആദ്യ ഗഡു സഹായം ഏതാനും ദിവസങ്ങള്‍ക്ക് കൈമാറിയതായും” ആര്‍ രവീന്ദ്ര വ്യക്തമാക്കി.

 

Tags: r ravindraUNUNSCIndiaGaza StripI immediate ceasefirerelease of hostages
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies