നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; ഭൂമി വിട്ടുകൊടുക്കാത്തത് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലെന്ന് ഉദ്യോഗസ്ഥർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; ഭൂമി വിട്ടുകൊടുക്കാത്തത് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലെന്ന് ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 12:01 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: അട്ടപ്പാടിയിൽ ഗായിക നഞ്ചിയമ്മയുടെ ഭൂമി കൈയ്യേറിയ സംഭവത്തിൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതാണ് തുടർ നടപടികൾക്ക് തടസമാകുന്നതെന്ന് അട്ടപ്പാടി തഹസീൽദാർ ഷാനവാസ്. സ്റ്റേ നിലനിൽക്കുന്നതിനാൽ കോടതി ഉത്തരവ് അനുസരിച്ചേ നീങ്ങാനാകൂ. കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ അത് പാലിക്കാൻ ബാധ്യസ്ഥരാണെന്നും തഹസീൽദാർ പറഞ്ഞു.

നഞ്ചിയമ്മ ഈ ഭൂമിക്കായി കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് വീണ്ടും വിഷയം വിവാദമായത്. ഇതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് തഹസീൽദാർ ഇക്കാര്യം വ്യക്തമാക്കിയത്. കളക്ടറുടെ ഉത്തരവ് പരിശോധിക്കണം. ഹൈക്കോടതി ഉത്തരവും ബാക്കി കോടതികളുടെ ഉത്തരവുകളും പരിശോധിക്കണം. എന്നിട്ട് മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാകൂ എന്ന് തഹസീൽദാർ പറഞ്ഞു.

നഞ്ചിയമ്മയുടെ വാദം കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തഹസീൽദാർ കൂട്ടിച്ചേർത്തു. നഞ്ചിയമ്മയുടെ ഭർത്താവിന്റെ പിതാവായ നാഗമൂപ്പന്റെ കയ്യിൽ നിന്ന് കന്ത ബോയൻ എന്ന സ്വകാര്യവ്യക്തിയാണ് ഭൂമി ആദ്യം തട്ടിയെടുത്തത്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് തട്ടിയെടുത്തതെന്ന പരാതിയെ തുടർന്ന് വിൽപന റദ്ദാക്കിയ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകി. 2007 ൽ നഞ്ചിയമ്മയുടേത് ഭൂമി മിച്ചഭൂമിയാണെന്ന നോട്ടീസ് നൽകി അഗളി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി ഇവരെ ഇവിടെ കൃഷി ചെയ്യുന്നതിൽ നിന്ന് തടഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഭൂമിയിൽ കൃഷിയിറക്കൽ സമരത്തിനായി നഞ്ചിയമ്മയും കുടുംബവുമെത്തിയത്. എന്നാൽ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് നഞ്ചിയമ്മയെയും കുടുംബത്തെയും തടയുകയായിരുന്നു. ഭൂമി ഉഴുതു മറിച്ച് കൃഷി ഇറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കം നിലനിൽക്കുന്നതിനാൽ നഞ്ചിയമ്മയ്‌ക്ക് കൃഷി ഇറക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നഞ്ചിയമ്മയ്‌ക്ക് അനുകൂലമായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയെങ്കിലും ഭൂമി കയ്യേറിയെന്ന് ആരോപിക്കുന്ന വ്യക്തി കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു.

Tags: caseNanjiyamma
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies