"ടസ്കേഗീ സിഫിലിസ് പഠനം"; അമേരിക്കൻ ചരിത്രത്തിലെ അതിക്രൂരമായ മെഡിക്കൽ ഗവേഷണം വെളിച്ചത്തു കൊണ്ടുവന്ന പീറ്റർ ബക്സ്റ്റൺ അന്തരിച്ചു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

“ടസ്കേഗീ സിഫിലിസ് പഠനം”; അമേരിക്കൻ ചരിത്രത്തിലെ അതിക്രൂരമായ മെഡിക്കൽ ഗവേഷണം വെളിച്ചത്തു കൊണ്ടുവന്ന പീറ്റർ ബക്സ്റ്റൺ അന്തരിച്ചു

കറുത്തവരുടെ സിഫിലിസ് ചികിത്സിക്കാതെ പരീക്ഷണത്തിനുപയോഗിക്കാൻ യുഎസ് ഗവൺമെൻ്റ് അനുവദിച്ചുവെന്ന് വെളിപ്പെടുത്തിയ വിസിൽബ്ലോവർ പീറ്റർ ബക്സ്റ്റൺ പൊതുജനാരോഗ്യരംഗത്തെ ഹീറോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 12:28 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സിഫിലിസ് എന്ന ലൈംഗിക രോഗം ബാധിച്ച കറുത്തവർഗക്കാരെ ചികിത്സിക്കാതെ പരീക്ഷണവസ്തുക്കളാക്കാൻ യുഎസ് സർക്കാർ അനുവദിച്ചുവെന്ന് വെളിപ്പെടുത്തിയ വിസിൽബ്ലോവർ പീറ്റർ ബക്സ്റ്റൺ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു.

യുഎസ് ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ മെഡിക്കൽ ഗവേഷണ അഴിമതി വെളിച്ചത്തുകൊണ്ടുവന്ന ഹീറോയായി പീറ്റർ ബക്‌സ്റ്റണെ പൊതുജനാരോഗ്യരംഗത്തെ പണ്ഡിതന്മാരും ധാർമ്മികവാദികളും ബഹുമാനിക്കുന്നു.

അലബാമയിലെ ഗ്രാമീണ മേഖലയിലെ നൂറുകണക്കിന് കറുത്ത വർഗ്ഗക്കാർക്കായിരുന്നു ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. 1932-ൽ,സിഫിലിസ് ബാധിച്ച 400 കറുത്തവർഗ്ഗക്കാരെ ഫെഡറൽ ശാസ്ത്രജ്ഞർ അലബാമയിലെ ടസ്‌കെഗീയിൽ പഠിക്കാൻ തുടങ്ങി. 1940-കളിൽ രോഗത്തെ ചികിത്സിക്കാൻ കഴിയുന്ന ആൻറിബയോട്ടിക്കുകൾ ലഭ്യമായപ്പോൾ, ഈ മരുന്നുകൾ തടഞ്ഞുവയ്‌ക്കാൻ ഫെഡറൽ ആരോഗ്യ ഉദ്യോഗസ്ഥർ ഉത്തരവിട്ടു. ഈ രോഗം കാലക്രമേണ ശരീരത്തെ എങ്ങനെ ബാധിച്ചു എന്നത് നിരീക്ഷിക്കാൻ കറുത്ത വർഗ്ഗക്കാർ ഉപയോഗിക്കപ്പെട്ടു.

പരീക്ഷണം ആറുമാസം മാത്രമേ നീണ്ടുനിൽക്കൂവെന്ന് ഇരകളോട് ആദ്യം പറഞ്ഞിരുന്നെങ്കിലും അത് 40 വർഷത്തേക്ക് നീട്ടി. പരീക്ഷണത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഇരകളെ അറിയിച്ചിരുന്നില്ല, ഒരിക്കലും ചികിത്സിക്കില്ലെന്ന് ഇവരെ അറിയിക്കാതെ പഠനം തുടർന്നു. 1947-ഓടെ ആൻറിബയോട്ടിക് വ്യാപകമായി ലഭ്യമായിരുന്നിട്ടും സിഫിലിസിനുള്ള സാധാരണ ചികിത്സയായി മാറിയിട്ടും രോഗബാധിതരായ ആർക്കും പെൻസിലിൻ ഉപയോഗിച്ചില്ല .അതിന്റെ ഫലമായി 100-ലധികം പേർ ദുരിതപൂർണ്ണമായി മരിച്ചു.

1960-കളുടെ മധ്യത്തിൽ, സാൻ ഫ്രാൻസിസ്കോയിലെ ഒരു ഫെഡറൽ പബ്ലിക് ഹെൽത്ത് ജീവനക്കാരനായിരുന്നു ബക്സ്റ്റൺ. ഈ പഠനത്തെക്കുറിച്ച് ഒരു സഹപ്രവർത്തകൻ പറയുന്നത് ഇദ്ദേഹം കേട്ടു. കഴിഞ്ഞ 20 വർഷങ്ങളിൽഒരു ഡസനോളം മെഡിക്കൽ ജേണൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗവേഷണം ഒരു രഹസ്യമായിരുന്നില്ല. എന്നാൽ പരീക്ഷണം എങ്ങനെ, എവിടെ, നടക്കുന്നു എന്നതിനെക്കുറിച്ച് ആരും ആശങ്കകൾ ഉന്നയിച്ചിരുന്നില്ല.

പക്ഷെ ഇതിൽ പ്രതികരിക്കാൻ പീറ്റർ ബക്സ്റ്റൺ തീരുമാനിച്ചു. പഠനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയ ശേഷം, 1966-ൽ സിഡിസിയിലെ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ അദ്ദേഹം പരീക്ഷണത്തിലുള്ള ധാർമ്മിക ആശങ്കകൾ ഉന്നയിച്ചു. 1967-ൽ, അറ്റ്‌ലാൻ്റയിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്തിയ അധികൃതർ അവിടെ വെച്ച് പീറ്റർ ബക്സ്റ്റണെ ഭേദ്യം ചെയ്തു. ടസ്കഗീയിലെ സിഫിലിസ് ബാധിതരായ പുരുഷന്മാരെ ചികിത്സിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും നിരസിച്ചു.

ഒടുവിൽ അദ്ദേഹം യുഎസ് പബ്ലിക് ഹെൽത്ത് സർവീസ് ഉപേക്ഷിച്ച് നിയമവിദ്യാലയത്തിൽ ചേർന്നു. 1972-ൽ, സാൻഫ്രാൻസിസ്കോയിൽ വെച്ച് താൻ കണ്ടുമുട്ടിയ എഡിത്ത് ലെഡറർ എന്ന അസോസിയേറ്റഡ് പ്രെസ്സിന്റെ റിപ്പോർട്ടറിന് ഗവേഷണത്തെക്കുറിച്ചുള്ള രേഖകൾ അദ്ദേഹം നൽകി. ലെഡറർ ആ രേഖകൾ AP ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ ജീൻ ഹെല്ലറിന് രേഖകൾ കൈമാറി.

1972 ജൂലൈ 25-ന് അമേരിക്കയെ നടുക്കിക്കൊണ്ട് ഹെല്ലറുടെ ബൈലൈനിൽ ഈ റിപ്പോർട് വാഷിംഗ്ടൺ സ്റ്റാറിൽ പ്രസിദ്ധീകരിച്ചു. അടുത്ത ദിവസം ന്യൂയോർക്ക് ടൈംസിൽ ഇത് ഒന്നാം പേജ് വാർത്തയായി. ഇതിനെത്തുടർന്ന് നിരവധി ഹിയറിങ്ങുകൾ ഉണ്ടായി. 1974-ൽ, പഠനത്തിൽ പങ്കെടുക്കുന്നവർക്കും അവരുടെ പിൻഗാമികൾക്കും വേണ്ടി NAACP ഫയൽ ചെയ്ത ഒരു കേസ് തീർപ്പാക്കുന്നതിന്റെ ഭാഗമായി , US ഗവൺമെൻ്റ്  10 ദശലക്ഷം ഡോളർ നൽകുകയും, പങ്കെടുക്കുന്നവർക്കും അതിജീവിക്കുന്നവർക്കും സൗജന്യ ചികിത്സ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഏകദേശം നാല് മാസത്തിന് ശേഷം പഠനം അവസാനിപ്പിച്ചു . 1997-ൽ, പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ ഈ പഠനത്തിന് ഔപചാരികമായി ക്ഷമാപണം നടത്തി, ഈ സംഭവത്തെ അദ്ദേഹം “ലജ്ജാകരം ” എന്ന് വിശേഷിപ്പിച്ചു.

പഠനം അവസാനിച്ചപ്പോൾ, അതിൽ പങ്കെടുത്തവരിൽ 74 പേർ മാത്രമേ ജീവിച്ചിരുന്നുള്ളൂ. യഥാർത്ഥത്തിൽ പങ്കെടുത്ത 399 പുരുഷന്മാരിൽ 28 പേർ സിഫിലിസ് ബാധിച്ച് മരിച്ചു, 100 പേർ അനുബന്ധ സങ്കീർണതകൾ മൂലം മരിച്ചു, 40 പേരുടെ ഭാര്യമാർ രോഗബാധിതരായിരുന്നു, അവരുടെ 19 കുട്ടികൾ ജന്മനാ സിഫിലിസുമായി ജനിച്ചു . ടസ്‌കെഗീ പഠനം തുറന്നുകാട്ടിയ ശേഷം, മെഡിക്കൽ ഗവേഷണം എങ്ങനെ നടത്തുന്നു എന്നതിനെക്കുറിച്ച് സർക്കാർ പുതിയ നിയമങ്ങൾ ഏർപ്പെടുത്തി. ഇത് ആരോഗ്യ ഗവേഷണ രംഗത്തെ ആഗോളതലത്തിൽ തന്നെ വലിയൊരു വഴിത്തിരിവാണ്.

പിന്നീട്ഒറിഗോൺ സർവകലാശാലയിൽ ചേർന്ന ബക്‌സ്റ്റൺ , യുഎസ് ആർമിയിൽ കോംബാറ്റ് മെഡിക്, സൈക്യാട്രിക് സോഷ്യൽ വർക്കറായി സേവനമനുഷ്ഠിക്കുകയും 1965-ൽ ഫെഡറൽ ഹെൽത്ത് സർവീസിൽ ചേരുകയും ചെയ്തു.

1937-ൽ പ്രാഗിലാണ് ബക്സ്റ്റൺ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജൂതനായിരുന്നു, കുടുംബം 1939-ൽ നാസി അധിനിവേശ ചെക്കോസ്ലോവാക്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറി, ഒടുവിൽ കൊളംബിയയിലെ ഒറിഗോണിലെ ഐറിഷ് ബെൻഡിൽ സ്ഥിരതാമസമാക്കി.
ഫെഡറൽ ഹെൽത്ത് ഉദ്യോഗസ്ഥർക്ക് ബക്സ്റ്റൺ നൽകിയ പരാതികളിൽ, ജൂതന്മാരിലും മറ്റ് തടവുകാരിലും നാസി ഡോക്ടർമാർ നടത്തിയ മെഡിക്കൽ പരീക്ഷണങ്ങളും ടസ്‌കെഗീ പഠനവും തമ്മിൽ താരതമ്യം ചെയ്തിരുന്നു .

അൽഷിമേഴ്സ് രോഗം ബാധിച്ച പീറ്റർ ബക്സ്റ്റൺ മെയ് 18 ന് കാലിഫോർണിയയിലെ റോക്ക്ലിനിൽ വെച്ച് മരിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മിന്ന ഫെർണാൻ മാധ്യമങ്ങളെ അറിയിച്ചു. പരീക്ഷണം തുറന്നുകാട്ടിയതിന് ബക്സ്റ്റണിനോട് തങ്ങൾ നന്ദിയുള്ളവരാണെന്ന് പഠനത്തിൽ പങ്കെടുത്തവരുടെ ഓർമ്മയ്‌ക്കായുള്ള ഒരു സംഘടന പ്രസ്താവിച്ചു.

Tags: Tuskegee Syphilis StudyPeter Buxtunwhistleblower Peter BuxtunSyphilis
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies