എൻ്റെ പുതിയ സിനിമ കേരളത്തിൽ നിരോധിക്കുമോ എന്ന് ചോദിക്കുന്നു; കരിപ്പൂർ അല്ല സ്വർണ്ണപ്പൂർ; ഇതിന്റെ കഥ വിവാദമായേക്കാം: സന്തോഷ് പണ്ഡിറ്റ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെ പുതിയ സിനിമ കേരളത്തിൽ നിരോധിക്കുമോ എന്ന് ചോദിക്കുന്നു; കരിപ്പൂർ അല്ല സ്വർണ്ണപ്പൂർ; ഇതിന്റെ കഥ വിവാദമായേക്കാം: സന്തോഷ് പണ്ഡിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 02:37 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടും ലോ ബഡ്ജറ്റ് സിനിമയുമായി സന്തോഷ് പണ്ഡിറ്റ് എത്തുകയാണ്. സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ‘കേരള ലൈവ്’. ഈ സിനിമ കേരളത്തിൽ നിരോധിക്കുമോ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പുതിയ സിനിമയുടെ വിശേഷങ്ങൾ താരം പങ്കുവെച്ചത്.

“എന്റെ പന്ത്രണ്ടാമത്തെ സിനിമയാണ് കേരളാ ലൈവ്. വിവാദം ആക്കാൻ വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, സിനിമയുടെ കണ്ടന്റ് വിവാദം സൃഷ്ടിച്ചേക്കാം. സിനിമ നിരോധിക്കുമോ എന്നുവരെ എന്നോട് ചോദിച്ചവരുണ്ട്. അഞ്ച് വർഷത്തിനപ്പുറം പുറത്തേക്ക് പോയ പ്രവാസികളെല്ലാം കേരളത്തിലേക്ക് തിരിച്ചു വരുന്നതാണ് സിനിമയുടെ കണ്ടെന്റ്. പിന്നീട് നായകൻ കേരളത്തിൽ ജോലിക്കായി ശ്രമിക്കുകയാണ്. സഹകരണ ബാങ്ക് പ്രശ്നം, ഒരു ജോലിക്കും കൃത്യമായി ശമ്പളം ലഭിക്കാത്ത വിഷയം ഇതൊക്കെ സിനിമയിൽ കാണിക്കുന്നുണ്ട്. അവസാനം നായകൻ ഒരു മാധ്യമ സ്ഥാപനത്തിൽ ജോലിക്ക് കയറുകയാണ്. ആ ചാനലിന്റെ പേരാണ് കേരള ലൈവ്. പണത്തിനു വേണ്ടി മാധ്യമങ്ങളിൽ നടക്കുന്ന പ്രവർത്തികൾ. സമകാലിക കേരളത്തിൽ നമ്മൾ കാണുന്ന പ്രശ്നങ്ങളെല്ലാമാണ് ഈ സിനിമ പറയുന്നത്”.

“പത്തുവർഷം കഴിയുമ്പോൾ ഉള്ള കേരളത്തിന്റെ അവസ്ഥയാണ് സിനിമ. ജനങ്ങൾക്കൊന്നും ജോലിയില്ല, ഗവൺമെന്റിന് ടാക്സ് ലഭിക്കുന്നില്ല, മന്ത്രിമാർക്കും എംഎൽഎമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ശമ്പളം ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും തമ്മിലുള്ള സംഘർഷത്തിലേക്ക് വരെ കഥ പോകുന്നുണ്ട്. ഈ സിനിമ ഒരു പ്രവചനം പോലെയാണ്. ഇന്ന് ഈ ചിത്രം കണ്ടാൽ ചിലപ്പോൾ ഒന്നും തോന്നിയേക്കില്ല. എന്നാൽ, പത്തുവർഷത്തിനുശേഷം ഈ സിനിമ കാണുമ്പോൾ സന്തോഷ് പണ്ഡിറ്റ് നേരത്തെ തന്നെ ഇത് കണ്ടിരുന്നോ എന്ന് ജനങ്ങൾ ചോദിക്കും. ചിത്രത്തിൽ ഒരു എയർപോർട്ടിന് ‘സ്വർണ്ണപൂർ’ എന്ന് ഇട്ടിട്ടുണ്ട്. ആ പേരിട്ടത് ശരിയാണോ, മാറ്റിക്കൂടെ എന്ന് പലരും ചോദിച്ചു. കരിപ്പൂർ എന്നു പറയുന്നതിനേക്കാൾ നല്ലതല്ലേ സ്വർണ്ണപ്പൂർ”-സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Tags: santhosh panditSUBKerala liveKerala live film
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies