സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെൻ്റിൽ: എന്താണ് സാമ്പത്തിക സർവേ?​ ബജറ്റിന് മുമ്പ് നിർണായക റിപ്പോർട്ട് പുറത്തുവിടുന്നതെന്തിന്?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെൻ്റിൽ: എന്താണ് സാമ്പത്തിക സർവേ?​ ബജറ്റിന് മുമ്പ് നിർണായക റിപ്പോർട്ട് പുറത്തുവിടുന്നതെന്തിന്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 10:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് (തിങ്കളാഴ്ച) കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക അവലോകന റിപ്പോർട്ട് പാർലമെൻ്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കും. ​ചട്ടം അനുസരിച്ച് ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പാണ് ധനമന്ത്രാലയം ഈ നിർണായക രേഖ പാർലമെന്റിൽ അവതരിപ്പിക്കുന്നത് . 2023-24 സാമ്പത്തിക സർവേ ഉച്ചയ്‌ക്ക് 1 മണിക്ക് ലോക്‌സഭയിലും 2 മണിക്ക് രാജ്യസഭയിലും അവതരിപ്പിക്കും. തുടർന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ വാർത്താസമ്മേളനം നടത്തും.

ജൂലൈ 23നാണ് സമ്പൂർണ്ണ ബജറ്റ്. പല പ്രധാന സമ്പദ്‌വ്യവസ്ഥകളും പ്രതിസന്ധിയിലായിരിക്കുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണ്. അതിനാൽ തന്നെ ഇത്തവണത്തെ ബജറ്റ് ഏറെ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുക.

എന്താണ് സാമ്പത്തിക സർവേ

കഴിഞ്ഞ ഒരു വർഷക്കാലത്തെ സാമ്പത്തിക വ്യവസ്ഥയുടെ പ്രകടനം, ​തൊഴിൽ, ജിഡിപി വളർച്ച, പണപ്പെരുപ്പം, ബജറ്റ് കമ്മി തുടങ്ങി ഇനി മുന്നോട്ടുള്ള നയങ്ങളുടെ ദിശ എന്നിവ വ്യക്തമാക്കുന്നതാകും സാമ്പത്തിക സർവേ റിപ്പോർട്ട്. സർക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങളാണ് ഇതിന്റെ മുഖ്യ ഉള്ളടക്കം. വിവിധ മേഖലകളിലെ നിക്ഷേപത്തിന്റെ അളവ്, മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി), പണപ്പെരുപ്പം തുടങ്ങി വിവിധ കാര്യങ്ങൾ സാമ്പത്തിക സർവേയിലുണ്ടാകും.

സാമ്പത്തിക സർവേക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ആദ്യഭാഗത്തിൽ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും സമ്പദ്‌വ്യവസ്ഥയുടെ അവലോകനവും ഉണ്ടാകും. രണ്ടാം ഭാഗത്തിൽ സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മാനവ വികസനം, കാലാവസ്ഥ തുടങ്ങിയ പ്രത്യേക വിഷയങ്ങൾക്ക് ഊന്നൽ നൽകുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വാർഷിക റിപ്പോർട്ട് കാർഡ് എന്നും സാമ്പത്തിക സർവേയെ വിശേഷിപ്പിക്കാറുണ്ട്.

സാമ്പത്തിക സർവേ തയ്യാറാക്കുന്നത്

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിന്റെ സാമ്പത്തിക വിഭാഗമാണ് സാമ്പത്തിക സർവേ തയ്യാറാക്കുന്നത്.

സാമ്പത്തിക സർവേയുടെ ചരിത്രം

ഇന്ത്യയിൽ 1950-51ലാണ് ആദ്യ സാമ്പത്തിക സർവേ അവതരിപ്പിച്ചത്. 1964വരെ പൊതുബജറ്റിനൊപ്പം അവതരിപ്പിച്ചിരുന്ന സർവേ, 1965 മുതൽ ബജറ്റിൽ നിന്ന് വേർപെടുത്തുകയായിരുന്നു. കേന്ദ്ര ബജറ്റിന് ഒരു ദിവസം മുമ്പ് കേന്ദ്ര ധനമന്ത്രി സഭയിൽ അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ട് കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക വികസനത്തിന്റെ സമഗ്രമായ അവലോകനമാണ്.

 

Tags: Finance Minister Nirmala SitharamanBudget 2024Ecnomic Survey
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies