പ്രളയക്കെടുതിയിൽ നിന്ന് മുക്തിനേടാൻ; അഞ്ച് സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് നിർമലാ സീതാരാമൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രളയക്കെടുതിയിൽ നിന്ന് മുക്തിനേടാൻ; അഞ്ച് സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് നിർമലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രളയത്താലും മറ്റ് പ്രകൃതിക്ഷോഭത്താലും ദുരിതമനുഭവിക്കുന്ന ബിഹാർ, ഹിമാചൽ പ്രദേശ്, അസം, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്‌ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.

നേപ്പാളിൽ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ നിർമിക്കാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും നിരന്തരമായി പ്രളയദുരിതം അനുഭവിക്കുന്ന ഇത് ആശ്വാസകരമാകുമെന്നും അവർ പറഞ്ഞു. ജലസേനച ​ഗുണഭോക്തൃ പദ്ധതി പ്രകാരം ബിഹാറിന് 11,500 കോടി നൽകും. ഇത് കോസി-മെച്ചി ഇൻട്രാ-സ്റ്റേറ്റ് ലിങ്ക് ഉൾപ്പെടെയുള്ള 20ഓളം പദ്ധതികൾക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തും.

വെള്ളപ്പൊക്കത്താൽ പൊറുതിമുട്ടുന്ന മറ്റൊരു സംസ്ഥാനമായ അസമിനും ധനസഹായം നൽകും. ഉത്ഭവം ഇന്ത്യൻ അതിർത്തിക്ക് പുറത്താണെങ്കിലും ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകുമ്പോൾ അസമിൽ പ്രളയസമാനമായ സാഹചര്യമുണ്ടാകുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രളയം, മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ കാരണം വ്യാപക നാശനഷ്‌ടമുണ്ടായ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെ പുനർനിർമ്മാണത്തിനും ദുരിതബാധിതരുടെ പുനരധിവാസത്തിനും സഹായം നൽകുമെന്നും നിർമലാ സീതാരാമൻ അറിയിച്ചു.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റും തുടർച്ചയായ ഏഴാമത്തെ ബജറ്റുമാണ് പാർലമെൻ്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. ജൂലൈ 22ന് ആരംഭിച്ച ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12നാണ് അവസാനിക്കുക.

Tags: Flood reliefUnion Budget 2024-25five states
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies