റെയിൽവേക്ക് ബജറ്റിൽ റെക്കോർഡ് വിഹിതം; 'കവച്' നാലാംഘട്ടത്തിനും സുരക്ഷാ സംവിധാനങ്ങൾക്കും 1.08 ലക്ഷം കോടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽവേക്ക് ബജറ്റിൽ റെക്കോർഡ് വിഹിതം; ‘കവച്’ നാലാംഘട്ടത്തിനും സുരക്ഷാ സംവിധാനങ്ങൾക്കും 1.08 ലക്ഷം കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 08:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2024-25 ലെ കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് 2.62 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വിഹിതം അനുവദിച്ചെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇതിൽ 1.08 ലക്ഷം കോടി സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“റെയിൽവേക്ക് റെക്കോർഡ് വിഹിതമാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. മൊത്തം വിഹിതത്തിൽ നിന്നും 1.08 ലക്ഷം കോടി പഴയ ട്രാക്കുകൾ മാറ്റിസ്ഥാപിക്കൽ, സിഗ്നലിംഗ് സംവിധാനം മെച്ചപ്പെടുത്തൽ, കവച് സംവിധാനം സ്ഥാപിക്കൽ, മേൽപ്പാലങ്ങളുടെയും അണ്ടർപാസുകളുടെയും നിർമ്മാണം തുടങ്ങിയ സുരക്ഷാ അനുബന്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും,” കേന്ദ്രമന്ത്രി വിശദമാക്കി.

ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, ഒപ്റ്റിക്കൽ ഫൈബർ, ടെലികോം ടവർ, ഓൺ ട്രാക്ക് സിസ്റ്റം, ഡാറ്റാ സെൻ്റർ അഡ്മിനിസ്‌ട്രേഷൻ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ‘കവച് 4.0’ സുരക്ഷാ സംവിധാനത്തിന് ഇന്ത്യൻ റെയിൽവേക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇത് എത്രയും പെട്ടന്ന് നടപ്പിലാക്കുമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.

ജനറൽ കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്യാൻ ആവശ്യക്കാർ എറിയതായും ഈ ആവശ്യം പരിഗണിച്ച് റെയിൽവേ നിലവിലെ 2,500 ജനറൽ കോച്ചുകൾക്ക് പുറമെ 10,000 ജനറൽ കോച്ചുകൾ കൂടി നിർമ്മിക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ഈ ആവശ്യങ്ങൾ നടപ്പിലാക്കാൻ ബജറ്റ് വഹിതം സഹായകമാകുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ച് ലക്ഷം പേർക്ക് റെയിൽവേ തൊഴിൽ നൽകിയെന്നും യുപിഎ സർക്കാരിന്റെ കാലത്ത് നൽകിയ 4.11 ലക്ഷം തൊഴിലുകളേക്കാൾ 20 ശതമാനം കൂടുതലാണിതെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Tags: RailwayUnion Minister Ashwini VaishnawUnion Budget 2024-25Budget allocation
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies