മാധ്യമത്തിന്റെ ബ്യൂറോകളിലേക്ക് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാർച്ച്; രാമായണത്തെ അധിക്ഷേപിച്ച പംക്തി പിൻവലിക്കണമെന്ന് ആവശ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാധ്യമത്തിന്റെ ബ്യൂറോകളിലേക്ക് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാർച്ച്; രാമായണത്തെ അധിക്ഷേപിച്ച പംക്തി പിൻവലിക്കണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 09:01 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം/തൃശൂർ: ഹിന്ദു മതഗ്രന്ഥങ്ങളെ അധിക്ഷേപിക്കുന്ന പംക്തി പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം. കോട്ടയത്തെ മാധ്യമം ബ്യൂറോ ഓഫീസിലേക്ക് ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച്‌ നടത്തി. പംക്തി പിൻവലിച്ച് ഹിന്ദുസമൂഹത്തോട് മാപ്പുപറയണമെന്നും മതനിന്ദയ്‌ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

സംസ്ഥാന വക്താവ് ഇ.എസ്. ബിജുവാണ് മാർച്ച്‌ ഉദ്ഘാടനം ചെയ്തത്. പ്രതിഷേധ മാർച്ചിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ പി.എസ്. പ്രസാദ്, പ്രൊഫസർ ടി ഹരിലാൽ, അനിത ജനാർദ്ദനൻ, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

മാധ്യമത്തിന്റെ തൃശൂർ ബ്യൂറോയിലേക്കും ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. നടുവിലാലിൽ നിന്ന് ആരംഭിച്ച മാർച്ച് തൃശൂർ ബ്യൂറോയുടെ മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് മോഹൻ മേനോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം ബ്യൂറോയിലേക്കും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നു.

മാധ്യമം പത്രത്തിന്റെ കൊല്ലം ഓഫീസിലേക്കും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചിന്നക്കടയിൽ നിന്ന് ആരംഭിച്ച മാർച്ച് ബ്യൂറോയ്‌ക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഹൈന്ദവ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും അവഹേളിക്കുന്ന നടപടി ജമാഅത്ത് ഇസ്ലാമിയും മുഖപത്രവും അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. തുടർന്ന് മാധ്യമം പത്രം കത്തിച്ച് പ്രതിഷേധിച്ചു. ആർഎസ്എസ് സംസ്ഥാന കാര്യകാരി അംഗം വി. മുരളീധരൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

‘രാമായണ സ്വരങ്ങൾ’ എന്ന പേരിൽ മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച പംക്തിക്കെതിരെയാണ് പ്രതിഷേധം. ഡോ. ടി.എസ് ശ്യാംകുമാറായിരുന്നു പംക്തി എഴുതിയത്. ശ്രീരാമചന്ദ്രനെയും ആദികവി വാത്മീകിയെയും ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛനെയും അധിക്ഷേപിക്കുന്നതാണ് പംക്തിയെന്ന് ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള ദിനപത്രം രാമായണത്തിനെതിരെ പംക്തി പ്രസിദ്ധീകരിച്ച് മതവികാരം വ്രണപ്പെടുത്തുകയും കലാപത്തിന് അവസരം ഒരുക്കുകയുമാണ് ചെയ്യുന്നതെന്നും ഹിന്ദു ഐക്യവേദി വിമർശിച്ചു.

Tags: ramayanahindu aikyavedimadhyamam
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies