ഹിന്ദുക്കൾ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനികൾ മലിനമാക്കിയെന്ന് കനേഡിയൻ എംപി ചന്ദ്ര ആര്യ; ഭീഷണിയുമായി പന്നൂൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കൾ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനികൾ മലിനമാക്കിയെന്ന് കനേഡിയൻ എംപി ചന്ദ്ര ആര്യ; ഭീഷണിയുമായി പന്നൂൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 11:32 pm IST
FacebookTwitterWhatsAppTelegram

ഒട്ടാവ: കാനഡയെ ഖാലിസ്ഥാനി ഭീകരർ മലിനമാക്കിയെന്ന് ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യ. രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഖാലിസ്ഥാനികൾ ദുരുപയോ​ഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ നേപ്പിയണിൽ നിന്നുള്ള എംപിയാണ് ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി അംഗമാണ് അദ്ദേഹം.

In response to my condemnation of the vandalism of the Hindu temple BAPS Swaminarayan Mandir in Edmonton and other acts of hate and violence by Khalistan supporters in Canada, Gurpatwant Singh Pannun of Sikhs for Justice has released a video demanding me and my Hindu-Canadian… pic.twitter.com/vMhnN45rc1

— Chandra Arya (@AryaCanada) July 24, 2024

എഡ്മോന്റണിലുള്ള ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികൾ തകർത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹ​ത്തിന്റെ പ്രതികരണം. കാനഡയിൽ വർദ്ധിച്ചുവരുന്ന ഹിന്ദുഫോബിയയാണ് ബാപ്സ് സ്വാമിനാരായൺ‌ മന്ദിർ തകർക്കപ്പെടാൻ കാരണമെന്ന് എംപി ചൂണ്ടിക്കാട്ടി. ആൽബെർട്ടാ സ്റ്റേറ്റിലെ എഡ്മോന്റണിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളോടെയായിരുന്നു ഖാലിസ്ഥാനികളുടെ ആക്രമണം. സംഭവത്തെ ചന്ദ്ര ആര്യ അപലപിച്ചതോടെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരർ ​ഗുർപത്വന്ത് സിം​ഗ് പന്നൂൻ രം​ഗത്ത് വന്നിരുന്നു.

ചന്ദ്ര ആര്യ അടക്കമുള്ള കനേഡിയൻ ​​ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നാണ് പന്നൂൻ ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ സന്ദേശം എക്സിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു. എന്നാൽ കാനഡയാണ് തങ്ങളുടെ ഭൂമിയെന്ന് ചന്ദ്ര ആര്യ മറുപടി നൽകുകയും ചെയ്തു.

“ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഹിന്ദുക്കൾ കാനഡയിലേക്ക് വന്നിട്ടുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കയിലെയും കരീബിയനിലെയും രാജ്യങ്ങളിൽ നിന്നും അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഞങ്ങൾ ഇവിടെയെത്തി, കാനഡയാണ് ഞങ്ങളുടെ നാട്.” ചന്ദ്ര ആര്യ വ്യക്തമാക്കി.

കാനഡയുടെ സാമൂഹിക-സാമ്പത്തിക പുരോ​ഗതിക്കായി ക്രിയാത്മകമായ സംഭാവനകൾ നൽകിയിട്ടുള്ളവരാണ് ​കനേഡിയൻ ഹിന്ദുക്കൾ. ഹൈന്ദവ സംസ്‌കാരത്തിന്റെ നീണ്ട ചരിത്രത്താൽ കാനഡയെ സമ്പന്നമാക്കുകയാണ് തങ്ങൾ ചെയ്തിട്ടുള്ളത്. ഇപ്പോൾ തങ്ങളുടെ ഭൂമി ഖാലിസ്ഥാനി ഭീകരരാൽ മലിനമാക്കപ്പെട്ടിരിക്കുകയാണ്. കാനഡ നൽകുന്ന സ്വാതന്ത്ര്യത്തെ അവർ ​ദുരുപയോ​ഗം ചെയ്തിരിക്കുന്നുവെന്നും ചന്ദ്ര ആര്യ പറഞ്ഞു.

Tags: canadahinduKhalistanichandra arya
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies