ജിയോ ഭാരത് 4ജി ഫോണുകളുടെ പുതിയ മോഡൽ പുറത്തിറക്കി. വലിയ സ്‌ക്രീനും, ബാറ്ററിയും ജിയോ ചാറ്റ്, യുപിഐ ഇന്റഗ്രേഷൻ ജിയോപേ സംവിധാനം പോലുള്ള അധിക സവിശേഷതകളുമായാണ് പുതിയ മോഡൽ എത്തുന്നത്. ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് തുടങ്ങിയ ഫീച്ചറുകളും ഫോണിൽ ലഭ്യമാകും. 1,399 രൂപയാണ് ഫോണിന്റെ വില.
കഴിഞ്ഞ വർഷമാണ് ജിയോ ഇന്ത്യയിൽ ജിയോ ഭാരത് ഫോണുകൾ അവതരിപ്പിച്ച്. താങ്ങാനാവുന്ന നിരക്കിൽ 4G ഫോണുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ ഭാരത് സീരിസ് അവതരിപ്പിച്ചത്. കുറഞ്ഞ വിലയിലുള്ള പ്ലാനുകളാണ് ജിയോ ഫോൺ ഉപയോക്താക്കൾക്കായുള്ളത്. 123 രൂപയ്‌ക്ക് 28 ദിവസം വാലിഡിറ്റി ലഭിക്കുന്ന പ്ലാനിൽ 14 ജിബി ഡാറ്റ ലഭിക്കും. 1,234 രൂപയുടെ വാർഷിക പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 168 ജിബി ഡാറ്റയും ലഭിക്കും.
കഴിഞ്ഞ വർഷം ജിയോ ഭാരത് V2, ജിയോ ഭാരത് V2 കാർബൺ എന്നീ രണ്ട് വേർഷനുകളും ജിയോ ഭാരത് B1 എന്ന മോഡലും കമ്പനി അവതരിപ്പിച്ചു. നിലവിൽ ജിയോ ഭാരത് J1 എന്ന അപ്ഡേറ്റഡ് മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്.















