എക്‌സ്ട്രീം 160ആർ 4വി-യുടെ 2024 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്. 1,38,500 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില. പ്രീമിയം എന്ന മുൻ ടോപ്പ്-എൻഡ് വേരിയൻ്റിനേക്കാൾ 2,000 രൂപ കൂടുതലാണ്. ഏറ്റവും പുതിയ മോഡലിന് അധിക ഫീച്ചറുകൾക്കൊപ്പം ചെറിയ സൗന്ദര്യവർദ്ധക മാറ്റങ്ങളും വാഹനത്തിൽ വരുത്തിയിട്ടുണ്ട്.
2024 എക്‌സ്ട്രീമിന്റെ മുഴുവൻ ബോഡി വർക്കുകളും മാറ്റമില്ലാതെ തുടരുന്നു. കെവ്‌ലർ ബ്രൗൺ എന്ന പുതിയ കളർ ഓപ്ഷനിൽ മോട്ടോർസൈക്കിൾ ലഭ്യമാകുന്നു എന്നതാണ് പ്രധാന ആകർഷണം. മുമ്പ് ലഭ്യമായിരുന്ന നിയോൺ ഷൂട്ടിംഗ് സ്റ്റാർ, സ്റ്റെൽത്ത് ബ്ലാക്ക് എന്നിവയുൾപ്പെടെ മറ്റ് രണ്ട് നിറങ്ങളും വാഹനത്തിന് നൽകിയിരിക്കുന്നു.
മോട്ടോർസൈക്കിളിന്റെ സുരക്ഷാ ഫീച്ചറുകളും ഹീറോ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ-ചാനൽ എബിഎസും പാനിക് ബ്രേക്ക് അലേർട്ട് സിസ്റ്റവും ഉൾപ്പെടുത്തി. മാത്രമല്ല, ഇതിന് പുതിയ ഡ്രാഗ് റേസ് ടൈമറും ലഭിക്കുന്നു, ഇത് റൈഡർക്ക് അവരുടെ 0-60kmph സ്പ്രിൻ്റുകളുടെ സമയം റെക്കോർഡ് ചെയ്യാൻ അനുവദിക്കുന്നു. മുൻ മോഡലിന്റെ സ്പ്ലിറ്റ്-ടൈപ്പ് സീറ്റിൽ നിന്ന് വ്യത്യസ്തമായി സിംഗിൾ പീസ് സീറ്റ് ഉൾപ്പെടുത്തുന്ന രൂപത്തിലാണ് മറ്റൊരു മാറ്റം വരുന്നത്. പില്യൺ കംഫർട്ട് വർദ്ധിപ്പിക്കുന്നതിനാണ് ഇത് ചെയ്തത്.
163.2 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 16.6 ബിഎച്ച്പിയും 14.6 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. യുഎസ്ഡി ഫോർക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കും സസ്പെൻഡ് ചെയ്ത 17 ഇഞ്ച് ചക്രങ്ങളിലാണ് വാഹനം എത്തുന്നത്. ബ്രേക്കിംഗ് ഡ്യൂട്ടി രണ്ട് അറ്റത്തും ഒരൊറ്റ ഡിസ്ക് കൈകാര്യം ചെയ്യുന്നു.















