എല്ലാം മതത്തിന് വേണ്ടി! സൽമാൻ വിറയ്ക്കുന്ന രീതിയിൽ വെടിവച്ചാൽ നിങ്ങൾ ചരിത്രമെഴുതും; ഷൂട്ടർമാരോട് അൻമോൽ ബിഷ്‌ണോയി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാം മതത്തിന് വേണ്ടി! സൽമാൻ വിറയ്‌ക്കുന്ന രീതിയിൽ വെടിവച്ചാൽ നിങ്ങൾ ചരിത്രമെഴുതും; ഷൂട്ടർമാരോട് അൻമോൽ ബിഷ്‌ണോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 10:38 am IST
Facebook
Twitter
WhatsAppTelegram

‍‍ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഘത്തിന് പ്രചോദനമായത് അൻമോൽ ബിഷ്‌ണോയിയുടെ വാക്കുകളാണെന്ന് പൊലീസ്. മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ഒമ്പത് മിനിറ്റോളം നീളുന്ന ശബ്ദ സന്ദേശം അയച്ചാണ് സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർക്കാൻ ഇരുവരേയും അൻമോൽ പ്രചോദിപ്പിച്ചത്.

സൽമാന്റെ വീടിന് നേരെ വെടിയുതിർത്താൽ നിങ്ങൾ ചരിത്രം രചിക്കുമെന്നാണ് പ്രതികളായ വിക്കി ഗുപ്തയോടും സാഗർ പാലിനോടും അൻമോൽ ബിഷ്‌ണോയ് പറഞ്ഞിരുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച ജോലിയാണ് നിങ്ങൾ ചെയ്യാൻ പോകുന്നത്. മതത്തിന് വേണ്ടിയുള്ള ഈ ജോലി നന്നായി ചെയ്താൽ നിങ്ങൾ  ചരിത്രം കുറക്കുമെന്നാണ് ഒൻപത് മിനിറ്റ് നീണ്ടുനിൽക്കുന്ന ശബ്ദസന്ദേശത്തിൽ പ്രധാനമായും പറയുന്നത്.

“മതപരമായ ജോലി” എന്നാണ് ഓഡിയോ സന്ദേശത്തിൽ അൻമോൽ വെടിവയ്പ്പിനെ വിശേഷിപ്പിക്കുന്നത്. സൽമാൻ ഖാനെ ഭയപ്പെടുത്തുന്ന രീതിയിലാകണം തോക്കിന്റെ കാഞ്ചി വലിക്കേണ്ടതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ബിഷ്ണോയിയും ഷൂട്ടർമാരും തമ്മിലുള്ള ശബ്ദ സന്ദേശവും ഇതിൽ ഉൾപ്പെടുന്നു.

ഏപ്രിൽ 14-ന് പുലർച്ചെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിലുള്ള സൽമാൻ ഖാന്റെ വസതിക്ക് നേരെ ബൈക്കിലെത്തിയ രണ്ടം​ഗ സംഘം വെടിയുതിർത്തത്. പ്രതികളായ വിക്കി ഗുപ്തയും സാ​ഗർ പാലും ഒന്നിലധികം തവണ വസതിക്ക് നേരെ വെടിവെച്ചിരുന്നു. അൻമോൽ ബിഷ്ണോയിയുടെ നിർദ്ദേശ പ്രകാരമാണ് ബൈക്കിലെത്തിയ രണ്ടുപേർ ആക്രമണം നടത്തിയത്. കേസിൽ പൊലീസ് 1,735 പേജുള്ള ചാർജ് ഷീറ്റ് സമർപ്പിച്ചിട്ടുണ്ട്. ബിഷ്ണോയിയും ഷൂട്ടർമാരും തമ്മിലുള്ള ഓഡിയോ റെക്കോർഡ് അടക്കമാണിത് കൈമാറിയത്.

ലോറൻസ് ബിഷ്ണോയിയും സഹോദരൻ അൻമോൽ ബിഷ്ണോയിയും ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്തുവന്നിരുന്നു. ഹെൽമെറ്റ് ധരിക്കരുതെന്നും പറഞ്ഞിരുന്നു. ആരേയും പേടിക്കുന്നില്ലെന്ന് കാണിക്കാൻ ഹെൽമെറ്റ് ധരിക്കരുതെന്ന് ബിഷ്‌ണോയ് പറഞ്ഞതായി ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു. ചരിത്രം സൃഷ്ടിക്കാൻ പോവുകയാണെന്നാണ് ഈ സംഭവത്തെ ബിഷ്‌ണോയ് വിശേഷിപ്പിച്ചതെന്നും ഇവർ പറയുന്നു.

Tags: Anmol BishnoiSalman kahan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies