മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; രത്‌നഗിരീശ്വര ക്ഷേത്രത്തിലേക്കുള്ള കേബിൾ കാർ സർവീസ് പിറ്റേന്ന് തന്നെ പണിമുടക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; രത്‌നഗിരീശ്വര ക്ഷേത്രത്തിലേക്കുള്ള കേബിൾ കാർ സർവീസ് പിറ്റേന്ന് തന്നെ പണിമുടക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 12:10 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട് കരൂർ ജില്ലയിലെ രത്‌നഗിരീശ്വരർ ക്ഷേത്രത്തിലേക്കുള്ള കേബിൾ കാർ സർവീസ് ഉദ്ഘാടനപ്പിറ്റേന്നു തന്നെ പണിമുടക്കി. പാതിവഴിയിൽ കുടുങ്ങിയ മൂന്ന് വനിതായാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷമാണ് സുരക്ഷിതമായി നിലത്തെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വീഡിയോ കോൺഫറൻസ് വഴി റോപ്പ് വേ ഉദ്ഘാടനം ചെയ്തത്.

എട്ട് ക്യാബിനുകളും റോപ്പ് വേയും വെയ്റ്റിങ് ഹാളും അടങ്ങുന്ന പദ്ധതി 9.10 കോടി രൂപ മുടക്കിയാണ് പൂർത്തീകരിച്ചത്. ഇത്രയും തുക മുടക്കി പൂർത്തീകരിച്ച പദ്ധതിയാണ് ഉദ്ഘാടന പിറ്റേന്നു തന്നെ മുടങ്ങിയത്. പ്രദേശത്തെ ശക്തമായ കാറ്റ് മൂലമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് സർവീസ് നിലച്ചത് എന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ഷേത്രത്തിലേക്ക് പോകാൻ കയറിയ എട്ട് ഭക്തരും ആകാശത്ത് കുടുങ്ങിയിരുന്നു. ഇവരെ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപെടുത്തി. ക്ഷേത്രത്തിൽ നിന്ന് ദർശനം കഴിഞ്ഞ് മടങ്ങിയ മൂന്ന് പേരാണ് ആകാശത്ത് ഏറെ നേരം കുടുങ്ങിയത്. ഇവരെ എഞ്ചിനീയർമാരുടെയും അഗ്‌നിശമന സേനയുടെയും സഹായത്തോടെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.

സമുദ്രനിരപ്പിൽ നിന്നും 1,178 അടി ഉയരത്തിലാണ് രത്‌നഗിരീശ്വര ക്ഷേത്രം. ഒമ്പത് ക്ഷേത്രങ്ങളിലേത് ഉൾപ്പെടെ 20.53 കോടി രൂപയുടെ 13 പദ്ധതികളാണ് മുഖ്യമന്ത്രി സ്റ്റാലിൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. സംഭവത്തെ തുടർന്ന് കേബിൾ കാർ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. പ്രശ്നം വിശദമായി പഠിച്ച് പരിഹാരം കണ്ടശേഷം സർവീസ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Tags: m k stalincable carRatnagiriswarar templestopped working
Share
Tweet
SendShare

More News from this section

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

Latest News

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies