മലപ്പുറം: കാടാമ്പുഴയില്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച 100 കിലോയോളം ചന്ദനത്തടി വനം വകുപ്പ് പിടികൂടി. കമ്പിവളപ്പിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് മുറിച്ചെടുത്ത ചന്ദനത്തടിയാണ് പിടികൂടിയത്. സംഭവത്തില്‍ മൂട്ടപ്പറമ്പില്‍ മുജീബ് റഹ്‌മാന്‍, കാവുങ്ങല്‍ അബ്ദുല്‍സലാം എന്നിവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്ന് വിലയ്‌ക്ക് വാങ്ങിയ ശേഷമാണ് ഇരുവരും ചന്ദനമരം മുറിച്ചതെന്നാണ് പ്രാഥമിക വിവരം. ചന്ദനത്തടി കടത്തുന്നതിനിടെ കരുവാരകുണ്ടില്‍ വച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ചന്ദനത്തടി പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.















