ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2026, 08:29 pm IST
Facebook
Twitter
WhatsAppTelegram

ഗ്രേറ്റര്‍ നോയിഡ: മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരി ‘ഹിന്ദു വലതുപക്ഷ വര്‍ഗീയത’ സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അന്‍സാരി പരാജയപ്പെട്ടുവെന്ന് യോഗി ആരോപിച്ചു. അന്‍സാരിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയില്‍ ഞായറാഴ്ച നടന്ന പരിപാടിയിലായിരുന്നു യോഗിയുടെ പ്രതികരണം. അന്‍സാരിയുടെ പരാമര്‍ശം ഇന്ത്യയ്‌ക്കും ഇന്ത്യന്‍ സംസ്‌കാരത്തിനും എതിരാണെന്നും ആഗോളതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് നടത്തിയതെന്നും യോഗി ആരോപിച്ചു.

പ്രധാനപ്പെട്ട ഭരണഘടനാ പദവി വഹിച്ച വ്യക്തി ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭരണഘടനയുടെ അന്തസിനും അനുസൃതമായി പെരുമാറേണ്ടതുണ്ടെന്നാണ് യോഗി പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കാമെങ്കിലും രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന എ.ജി. നൂറാനി മെമ്മോറിയല്‍ ലെക്ചറിലാണ് ഹാമിദ് അന്‍സാരി വിവാദമായ പരാമര്‍ശം നടത്തിയത്. എ.ജി. നൂറാനിയുടെ The RSS: A Menace to India എന്ന 2019ലെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയ അന്‍സാരി, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യ നേരിടുന്ന ഭീഷണിയെക്കുറിച്ച് നടത്തിയ പഴയ നിരീക്ഷണം ഉദ്ധരിക്കുകയായിരുന്നു.

കമ്യൂണിസത്തേക്കാള്‍ ഹിന്ദു വലതുപക്ഷ വര്‍ഗീയതയാണ് ഇന്ത്യ നേരിടുന്ന ഭീഷണിയെന്നായിരുന്നു അന്‍സാരി നെഹ്‌റുവിന്റെ പേരില്‍ ഉദ്ധരിച്ച പരാമര്‍ശം. ഇതിന് പിന്നാലെ രാഷ്‌ട്രീയ രംഗത്ത് വിമര്‍ശനവും പ്രതികരണങ്ങളും ശക്തമായി. അതിനിടെ, അന്‍സാരിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കളും മറ്റ് ചില സാമൂഹിക-മത നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Tags: yogi adhithyanathmuhammadh hamidh ansari
Share
Tweet
SendShare

More News from this section

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

വാരണാസിയിൽ പുലർച്ചെ ഏറ്റുമുട്ടൽ; 30 ലക്ഷം രൂപ പാരിതോഷികമുള്ള നക്സൽ കമാൻഡർ ബൃജേഷ് ഗഞ്ചു കൊല്ലപ്പെട്ടു, എൻഐഎയും തിരഞ്ഞിരുന്ന പ്രതിയെന്ന് പൊലീസ്

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പിറ്റ്ബുൾ ആക്രമിച്ചു; രക്ഷിക്കാൻ ശ്രമിച്ച സ്ത്രീയെയും വീഴ്‌ത്തി, റോഡിലൂടെ വലിച്ചിഴച്ചു, കുഞ്ഞിന്റെ നില അതീവ ഗുരുതരം ; സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഡൽഹി സർവകലാശാലയിൽ എബിവിപിക്ക് വൻ വിജയം; പ്രസിഡന്റ് യഷ് ദബാസ്, സെക്രട്ടറി റിയ ചൗധരി, വൈസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ, അരാജകത്വ രാഷ്‌ട്രീയത്തെ വിദ്യാർഥികൾ തള്ളി

Latest News

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies