ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2026, 07:00 pm IST
Facebook
Twitter
WhatsAppTelegram

നഗോയ: 20-ാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടായി. ഷൂട്ടിങ്ങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ എളവേനില്‍ വാളറിവന്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഇതോടെ ഈ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും എളവേനില്‍ സ്വന്തമാക്കി. ഫൈനലിന്റെ ഭൂരിഭാഗം സമയത്തും മികച്ച പ്രകടനത്തോടെ മുന്നിലായിരുന്ന എളവേനില്‍ സ്വര്‍ണത്തിനായി ശക്തമായ പോരാട്ടമാണ് നടത്തിയത്.

എന്നാല്‍ അവസാന രണ്ട് ഷോട്ടുകളില്‍ ജപ്പാന്റെ ഹിനാറ്റ തായ്ചി നിര്‍ണായക മുന്നേറ്റം നടത്തി. എളവേനില്‍ 252.4 പോയിന്റ് നേടി വെള്ളി നേടിയപ്പോള്‍, 253.0 പോയിന്റോടെ തായ്ചി സ്വര്‍ണം സ്വന്തമാക്കി. തായ്ചിയുടെ സ്‌കോര്‍ പുതിയ ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡായി. ദക്ഷിണ കൊറിയയുടെ ബാന്‍ ഹയോജിന്‍ വെങ്കലം നേടി. വ്യക്തിഗത ഇനത്തിന് പിന്നാലെ തന്നെ എളവേനിലിന്റെ ദിവസത്തെ മെഡല്‍ നേട്ടം രണ്ടായി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും എളവേനില്‍, മലയാളി താരം വിദര്‍ശ വിനോദ്, സോനം മസ്‌കര്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു.

1898.0 പോയിന്റുമായി ഇന്ത്യ രണ്ടാമതെത്തിയപ്പോള്‍ ചൈന ലോക റെക്കോര്‍ഡ് സ്‌കോറായ 1904.2 പോയിന്റോടെ സ്വര്‍ണം നേടി. ജപ്പാനാണ് വെങ്കലം നേടിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനം തന്നെ എളവേനില്‍ വാളറിവന് രണ്ട് വെള്ളി മെഡലുകളാണ് സ്വന്തമായത്. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പോരാട്ടത്തിനും ഇത് മികച്ച തുടക്കമായി.

Tags: shootingElavenil Valarivan2nd silver medal
Share
Tweet
SendShare

More News from this section

19 ഗോള്‍ നേടി ഇന്ത്യന്‍ വനിതകള്‍, എട്ട് ഗോള്‍ നേടി ദീപിക! ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വെടിക്കെട്ട് പ്രകടനം

കടം വാങ്ങിയ റൈഫിളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസ് മെഡലിലേക്ക്; ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി; അഭിമാനമായി കോഴിക്കോട്ടുകാരി വിദര്‍ശ വിനോദ്

49 പന്തില്‍ സെഞ്ചുറി! ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഷഫാലി

ഡല്‍ഹിയുടെ ‘ടീം’ലേക്ക് സഞ്ജുവും; ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മലയാളി താരം

18ല്‍ തുടങ്ങി, 41ലും തുടരുന്നു; റൊണാള്‍ഡോയ്‌ക്ക് വീണ്ടും പോര്‍ച്ചുഗല്‍ ജഴ്സി, നേഷന്‍സ് ലീഗ് ടീമില്‍

മനുവിനൊപ്പം തജീന്ദര്‍പാല്‍; ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക ഇവര്‍

Latest News

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies