വരൂ, 'മൊയ്ദാമുകൾ' കാണൂ..; യാത്രാപ്രേമികളോട് പ്രധാനമന്ത്രി; യുനെസ്കോ അംഗീകരിച്ച ശ്മശാനക്കുന്നുകൾക്ക് സവിശേഷതകളേറെ..
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരൂ, ‘മൊയ്ദാമുകൾ’ കാണൂ..; യാത്രാപ്രേമികളോട് പ്രധാനമന്ത്രി; യുനെസ്കോ അംഗീകരിച്ച ശ്മശാനക്കുന്നുകൾക്ക് സവിശേഷതകളേറെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 12:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യാത്രാപ്രേമികളോട് അസമിലെ മൊയ്ദാമുകൾ സന്ദർശിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 112-ാം എപ്പിസോഡിലാണ് മോദിയുടെ വാക്കുകൾ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ അസമിലെ മൊയ്ദാമുകൾ ഇടംപിടിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. മൂന്നാമതും അധികാരത്തിൽ വന്നതിന് ശേഷം നരേന്ദ്രമോദി നടത്തുന്ന രണ്ടാമത്തെ മൻ കി ബാത്ത് ആണിത്. കൂടാതെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യ മൻ കി ബാത്ത് കൂടിയാണിത്.

അസമിലെ ചരൈദിയോയിലുള്ള മൊയ്ദാമുകൾക്ക് യുനെസ്കോയുടെ അം​ഗീകാരം ലഭിച്ചിരിക്കുകയാണ്. ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ 43-ാമത്തെ സ്ഥലമാണിത്. വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരിടത്തിന് യുനെസ്കോയുടെ അം​ഗീകാരം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ടെന്ന് നരേന്ദ്രമോദി പറ‍‍ഞ്ഞു.

ചരൈദിയോ എന്നാൽ കുന്നുകളിൽ നിലകൊള്ളുന്ന തിളക്കമാർന്ന ന​ഗരമെന്നാണ് അർത്ഥം. അ​ഹോം രാജവംശത്തിന്റെ ആദ്യ തലസ്ഥാന ന​ഗരമായിരുന്നു ചരൈദിയോ. അഹോം രാജവംശത്തിലെ പൂർവീകർ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം സൂക്ഷിച്ചിരുന്നത് മൊയ്ദാമുകളിലാണ്. അസമിലെ മൊയ്ദാമുകൾ വിനോദസഞ്ചാരികളെ ആകർഷിക്കും. യാത്രാപ്രേമികൾ നിങ്ങളുടെ ഭാവിപദ്ധതികളിൽ മൊയ്ദാമുകൾ കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മഹാനായ അഹോം യോദ്ധാവ് ലച്ചിത് ബോർഫുകന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാച്ഛാദനം ചെയ്യാൻ അവസരം ലഭിച്ചതിനെക്കുറിച്ചും നരേന്ദ്രമോദി അനുസ്മരിച്ചു.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച് അസമിലെ മൊയ്ദാമുകൾ യഥാർത്ഥത്തിൽ ശ്മശാന കുന്നുകളാണ്. ഇവയ്‌ക്ക് 700 വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. യുനെസ്കോയുടെ സാംസ്കാരിക സ്വത്തുവിഭാ​ഗത്തിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.

13-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരെയായിരുന്നു അഹോം രാജവംശ കാലഘട്ടം. അക്കാലത്ത് അഹോം രാജാക്കന്മാർ, രാജ്ഞികൾ, പ്രഭുക്കന്മാർ എന്നിവരെ അടക്കിയിരുന്നത് മൊയ്ദാമുകൾ എന്ന് വിശേഷിപ്പിക്കുന്ന കുന്നുകളിലായിരുന്നു. മൃതശരീരത്തോടൊപ്പം അവരുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയും മൊയ്ദാമിൽ സൂക്ഷിക്കും.

Tags: AssamunescoMann Ki BaatMoidamsWorld Heritage SiteNarendra Modi
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies