രണ്ടു കിലോമീറ്ററിലധികം നീളമുള്ള കടൽപ്പാലം; പുതിയ പാമ്പൻ പാലം ഒരുങ്ങുന്നു; രാമേശ്വരത്തേക്കുള്ള റെയിൽ ഗതാഗതം ഒക്ടോബർ ഒന്നിന് പുനരാരംഭിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടു കിലോമീറ്ററിലധികം നീളമുള്ള കടൽപ്പാലം; പുതിയ പാമ്പൻ പാലം ഒരുങ്ങുന്നു; രാമേശ്വരത്തേക്കുള്ള റെയിൽ ഗതാഗതം ഒക്ടോബർ ഒന്നിന് പുനരാരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 02:34 pm IST
FacebookTwitterWhatsAppTelegram

രാമനാഥപുരം: പാമ്പൻ റെയിൽവേ കടൽപ്പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തി. പണി സെപ്തംബറിൽ പൂർത്തിയാകുമെന്നും അതിനുശേഷം റെയിൽ ഗതാഗതത്തിനായി പ്രവർത്തനക്ഷമമാകുമെന്നും സൂചന.

ലിഫ്റ്റിംഗ് സ്പാൻ പ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു, ലിഫ്റ്റിംഗ് സ്പാൻ പ്രവർത്തിപ്പിക്കുന്നതിനായി സ്ഥാപിച്ച ടവറുകളിൽ വിവിധ ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. ട്രാക്ക് പരിശോധനയും വൈദ്യുതി ലൈൻ ജോലികളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തീരുമെന്നും ഈ വർഷം ഒക്‌ടോബർ ഒന്നിന് പാലം വഴി രാമേശ്വരത്തേക്കുള്ള റെയിൽവേ സർവീസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിലവിലുള്ള പാമ്പൻ പാലത്തിന് സമാന്തരമായാണ് രാജ്യത്തെ ആദ്യത്തെ കടൽപ്പാലമായ പുതിയ പാമ്പൻ പാലം നിർമ്മിക്കുന്നത്. നൂറ്റാണ്ട് പഴക്കമുള്ള പാമ്പൻ റെയിൽവേ കടൽപ്പാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് 2019-ൽ റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് (ആർവിഎൻഎൽ) ആണ് നിലവിലെ പാലത്തിന് സമീപം പുതിയ പാമ്പൻ റെയിൽപ്പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. തുടർന്ന്, പഴയ പാലത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്‌ക്കുകയും പിന്നീട് 2022 ഡിസംബറിൽ പൂർണ്ണമായും നിർത്തുകയും ചെയ്തു.

2022ൽ ഐഐടി മദ്രാസിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം പാലത്തിൽ ചില നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചു. ട്രെയിൻ നീക്കത്തിനിടെ പാലത്തിൽ അമിതമായ പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി ഈ നിരീക്ഷണ ഉപകരണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രാമേശ്വരത്തേക്കുള്ള റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചത്.

രാമേശ്വരത്ത് നിലവിലുള്ള പാമ്പൻ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന 2,070 മീറ്റർ (6,790 അടി) നീളമുള്ള ലംബമായ ലിഫ്റ്റ് (വെർട്ടിക്കൽ ലിഫ്റ്റ്) കടൽപ്പാലമാണ് പുതിയ പാമ്പൻ പാലം. പുതിയ പാലത്തിന് കടലിന് കുറുകെ 100 സ്പാനുകളുണ്ടാകും.ഓട്ടോമാറ്റിക് ലിഫ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലിഫ്റ്റ് സ്പാൻ പൂർണ്ണമായും ലംബമായി ഉയർത്തപ്പെടുന്നതിനാൽ കപ്പലുകൾക്ക് എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കുന്നു. ഇന്ത്യയിൽ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന ആദ്യ തീവണ്ടിപ്പാതയാണിത്.

പുതിയ പാമ്പൻ റെയിൽവേ കടൽപ്പാലത്തിലൂടെ മണ്ഡപം മുതൽ രാമേശ്വരം വരെയുള്ള എല്ലാ റെയിൽ സർവീസുകളും 2024 ഒക്ടോബർ 1-ഓടെ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാമേശ്വരം റെയിൽവേ സ്റ്റേഷൻ വരെ പാസഞ്ചർ റിസർവേഷൻ തുറക്കുന്നത് ഉൾപ്പെടെ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2019 നവംബർ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാലത്തിന് തറക്കല്ലിട്ടത്.

Tags: RAMESWARAMPamban bridgeNew Pamban bridge
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies