അപകട വാർത്തയെ കുറിച്ച് പങ്കുവച്ച് യുവനടൻ സംഗീത് പ്രതാപ് . വാഹനാപകടത്തിൽപ്പെട്ട വിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സംഗീത് പങ്കുവച്ചത്. അപകടത്തിന് ശേഷം 24 മണിക്കൂർ താൻ ഒബ്സർവേഷനിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും സംഗീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“ഇന്നലെ ഞങ്ങൾക്ക് ഒരു അപകടമുണ്ടായി. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞാൻ ഒബ്സർവേഷനിലായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാകും. ദൈവത്തിന് നന്ദി. എനിക്ക് ചെറിയ പരിക്കുണ്ട്. പക്ഷേ ഇപ്പോൾ സുഖപ്പെട്ട് വരുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി”.
“നിങ്ങളുടെ ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്. കുറച്ച് ദിവസത്തേക്ക് വിശ്രമം ആവശ്യമാണ്. ഡ്രൈവർക്കെതിരെ കേസെടുത്തു എന്ന തരത്തിലുള്ള വാർത്തകൾ ഒഴിവാക്കണം. അത്തരത്തിൽ ഒരു കേസും ഉണ്ടായിട്ടില്ല. ഉടൻ തന്നെ ഷൂട്ടിംഗ് ലോക്കേഷനുകളിലെത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു”- സംഗീത് പ്രതാപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.















