നിർമല കോളേജിലുണ്ടായത് ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന മത വർഗീയ അധിനിവേശങ്ങളുടെ ഭാഗം; രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിർമല കോളേജിലുണ്ടായത് ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന മത വർഗീയ അധിനിവേശങ്ങളുടെ ഭാഗം; രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 06:41 am IST
Facebook
Twitter
WhatsAppTelegram

മുവാറ്റുപുഴ: മുവാറ്റുപുഴ നിർമല കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ നിസ്‌കാരത്തിന് പ്രത്യേക സ്ഥലം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മിറ്റി. ഗുരുതരമായ പ്രശ്‌നമാണിതെന്നാണ് സഭ ആരോപിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കെതിരെ അടുത്ത കാലത്തായി വളരെ ആസൂത്രിതമായ രീതിയിൽ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് പിഎസി കൺവീനർ ബിഷപ്പ് തോമസ് തറയിൽ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന മത വർഗീയ അധിനിവേശങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം മുവാറ്റുപുഴ നിർമ്മല കോളേജിൽ കണ്ടത്. ഇത്തരത്തിലുള്ള നീക്കങ്ങൾ ഒരു രീതിയിലും അംഗീകരിക്കാനാകില്ല. ക്രിസ്ത്യൻ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഏതൊരു നീക്കത്തേയും ശക്തിയായി തന്നെ എതിർക്കുമെന്നും ബിഷപ്പ് തറയിൽ വ്യക്തമാക്കി.

വർഷങ്ങളായി അക്കാദമിക് തലത്തിലുൾപ്പെടെ മികച്ച നിലവാരം പുലർത്തുന്ന കോളേജ് കൂടിയാണത്. എന്നാൽ ഇത്തരം സംഭവങ്ങൾ കോളേജിന്റെ ഒന്നാകെയുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഒരു പ്രത്യേക മതവിഭാഗത്തിൽ പ്രാർത്ഥനയ്‌ക്കായി പ്രത്യേക സ്ഥലം ഒരുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. നിയമപരമായോ ധാർമ്മികമായോ ഇത്തരമൊരു ആവശ്യം അംഗീകരിക്കേണ്ടതിന്റെ ആവശ്യമില്ല.

രണ്ട് പ്രമുഖ വിദ്യാർത്ഥി യൂണിയനുകളാണ് കോളേജിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതെന്നും, ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇത്തരം സംഭവങ്ങളിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം ആവശ്യമാണ്. കോളേജ് ക്യാമ്പസിനുള്ളിൽ ഇനിയും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കോളേജ് പ്രിൻസിപ്പലിനും അധികൃതർക്കും സംരക്ഷണം ഒരുക്കണമെന്നും ബിഷപ്പ് തറയിൽ ആവശ്യപ്പെട്ടു.

 

 

Tags: FEATURED2syro malabar churchmuvattupuzha nirmala college
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies