‘ പ്രകൃതി കാട്ടിത്തരുന്നു , ഗാഡ്ഗിലായിരുന്നു ശരി’; സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്ന വാക്കുകള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ പ്രകൃതി കാട്ടിത്തരുന്നു , ഗാഡ്ഗിലായിരുന്നു ശരി’; സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്ന വാക്കുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 08:30 am IST
FacebookTwitterWhatsAppTelegram

മനുഷ്യന്‍ പ്രകൃതിക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെ തോരാക്കണ്ണീരാണ് കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. നിമിഷനേരങ്ങള്‍ കൊണ്ടാണ് ഒരു ഗ്രാമം തന്നെ അപ്രത്യക്ഷമായത് . കേരളം മഴക്കലിയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ചു നിൽക്കുമ്പോൾ വീണ്ടും ഉയർന്ന് വരുന്ന പേരാണ് മാധവ് ഗാഡ്ഗിൽ . പശ്ചിമഘട്ടം തകർക്കപ്പെട്ടുവെന്നും , കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളായിരിക്കുമെന്നും വ്യക്തമാക്കിയ പ്രശസ്ത ശാസ്ത്രജ്ഞൻ.

അതീവ പരിസ്ഥിതി ലോല മേഖലയുടെ സംരക്ഷണം എത്രത്തോളമെന്നും, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ തടയാമായിരുന്ന ദുരന്തങ്ങളല്ലേ അടിക്കടി നമുക്ക് മുന്നില്‍ നടക്കുന്നതെന്നുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചോദ്യങ്ങൾ. ലോകം ആദരവോടെ കാണുന്ന, പരിസ്ഥിതി മേഖലയിലെ എണ്ണം പറഞ്ഞ വിദഗ്ധരിലൊരാളാണു മാധവ് ധനഞ്ജയ ഗാഡ്ഗിൽ എന്ന 82 കാരൻ.രാജ്യം പദ്മഭൂഷൻ നൽകിയാണു ഗാഡ്ഗിലിനെ ആദരിച്ചത്.

1942ൽ പൂണെയിൽ സഹ്യാദ്രിയുടെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന ഗാഡ്ഗിലിന്റെ ജീവിതം പശ്ചിമഘട്ട പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ഉഴിഞ്ഞുവച്ചതാണ് . ‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’– 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച കാര്യങ്ങളാണിത് . ഈ ആശങ്കയാണു ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ‘ഒരിക്കൽ അവർ മാധവ് ഗാഡ്ഗിലിനെ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!’ എന്ന അടിക്കുറിപ്പിനൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളും നിരവധി പേർ പോസ്റ്റ് ചെയ്തു.

‘ക്വാറികളുണ്ടായിട്ടും മഴ പെയ്തല്ലോ’ എന്നു തോമസ് ചാണ്ടി എംഎൽഎയും ‘ജെസിബി പോയിട്ട് കൈക്കോട്ടു പോലുംവയ്‌ക്കാത്ത നിബിഢവനത്തിൽ എങ്ങനെ ഉരുൾപൊട്ടി?’ എന്നു പി.വി.അൻവർ എംഎൽഎയും ‘പ്രകൃതിയുടെ വിധിയെ ആർക്കും തടുക്കാനാവില്ല. ഇനിയും നിയമങ്ങളിൽ ഇളവു വേണം’ എന്നു എസ്.രാജേന്ദ്രൻ എംഎൽഎയും പറഞ്ഞു. ‘മാധവ് ഗാഡ്ഗിൽ, ദുരന്തഭൂമിയിലെ ശവംതീനിക്കഴുകൻ’ എന്ന് ഇടുക്കി മുൻ എംപി ജോയ്സ് ജോർജും പറഞ്ഞപ്പോൾ ആ വന്ദ്യവയോധികൻ മൗനം പാലിച്ചു . കാലം മറുപടി നൽകുമെന്ന വിശ്വാസത്താൽ. അതെ ഇന്ന് പ്രകൃതി ആ മറുപടി നൽകി കഴിഞ്ഞു.

Tags: madhav gadgil
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies