13 ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യത; 2018 മുതൽ ചൂരൽമലയിലെ കല്ലുകൾ നിരന്തരം പൊട്ടുന്നു; പശ്ചിമഘട്ടം ​ഗുരുതരാവസ്ഥയിൽ; ഇനിയെന്ത്?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

13 ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യത; 2018 മുതൽ ചൂരൽമലയിലെ കല്ലുകൾ നിരന്തരം പൊട്ടുന്നു; പശ്ചിമഘട്ടം ​ഗുരുതരാവസ്ഥയിൽ; ഇനിയെന്ത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 01:05 pm IST
FacebookTwitterWhatsAppTelegram

ഉരുൾപൊട്ടലുകളുടെ നാടായി മാറുകയാണ് കേരളം. പ്രകൃതി ദുരന്തങ്ങളെ കരുതിയിരിക്കണമെന്ന് വിദ​​ഗ്ധർ പറയുമ്പോഴും ഭരണകൂടത്തിന് അത് വെറും തമാശയാണ്. വർ‌ഷങ്ങൾക്ക് മുൻപ് പ്രശസ്ത ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിൽ നൽകിയ മുന്നറിയിപ്പിലും വിവിദ പഠന റിപ്പോർട്ടുകളിലും കഴമ്പുണ്ടെന്നാണ് ഓരോ ദുരന്തവും നമ്മെ ഓർമിപ്പിക്കുന്നത്.

പശ്ചിമഘട്ട മേഖലയിൽ എവിടെയും ഉരുൾ‌പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാമെന്ന് പഠനറിപ്പോർട്ടുകൾ വർഷങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുണ്ട്. തീരദേശ ജില്ലയായ ആലപ്പുഴ ഒഴികെ കേരളത്തിലെ 13 ജില്ലകളിലും ഏത് സമയത്തും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. പശ്ചിമഘട്ടത്തിലെ 1,400 ചതുരശ്ര കിലോമീറ്റർ പ്രദേശം അതിശക്തമായ ഉരുൾപൊട്ടലിന് സാധ്യതയുള്ളതായും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. വയനാട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, പാലക്കാട് ജില്ലകളും ഇതിൽ ഉൾപ്പെടുന്നു.

2018-ൽ ഐഎസ്ആർഒയുമായി സഹകരിച്ച് കുഫോസ് നടത്തിയ പഠനത്തിൽ വയനാട്ടിലെ ചൂരൽമലയിൽ കൂറ്റൻ കല്ലുകൾ പൊട്ടി നിൽക്കുന്നത് കണ്ടെത്തിയിരുന്നു. ഇവിടെ 2018 മുതൽ കല്ലുകൾ പൊട്ടിത്തുടങ്ങിയിരുന്നു. പ്രളയകാലത്തെ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ‌ ഉരുൾപൊട്ടൽ സാധ്യത 3.46 ശതമാനം വർദ്ധിപ്പിച്ചു. 600 മീറ്ററിന് മുകളിലുള്ള സംസ്ഥാനത്തെ ഹൈറേഞ്ച് മേഖല അതിരൂക്ഷമായ മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളിൽ ഉൾപ്പെടുന്നു.

10 മുതൽ 40 ഡി​ഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കൂടുതലാണെന്ന് കുസാറ്റ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (കഫോസ്), നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) എന്നിവ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 1961 മുതൽ 2016 വരെ കേരളത്തിൽ 295 ഉരുൾപൊട്ടലുകള്‌ നടന്നതായാണ് കണക്ക്. 2018-ന് ശേഷം ഉരുൾപൊട്ടലുകളുടെ തീവ്രത കൂടാനും മരണനിരക്ക് ഉയരാനും കാരണമായി. 2018-ലെ വർഷകാലത്ത് കേരളത്തിലാകെ ചെറുതും വലുതുമായി 341 ഉരുൾപൊട്ടലുകൾ ഉണ്ടായതായാണ് കണക്ക്.

‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’– 2013-ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച കാര്യങ്ങളാണിത്. ഭൂവിനോയ​ഗത്തിന്റെ കാര്യത്തിൽ കൃത്യമായ ജാ​ഗ്രത വേണമെന്ന് അന്ന് അദ്ദേഹം നിർദേശിച്ചെങ്കിലും മലയാളി അത് ചെവി കൊടുക്കില്ല. അ​​ദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ സാക്ഷര കേരളവും ഭരണകൂടവും അവ​ഗണിച്ചു.

പിന്നീട് വന്ന കസ്തൂരിരം​ഗൻ റിപ്പോർ‌ട്ടുൾപ്പടെ പരിസ്ഥിതി ആഘാതങ്ങളെ കുറിച്ച് മറച്ചുവച്ചു. നിർദേശങ്ങൾ പാലിക്കപ്പെടനാണ് കമ്മീഷനെ വയ്‌ക്കുന്നത്. അത് കർശനമായി നടപ്പാക്കേണ്ടത് ഭരണകൂടങ്ങളാണ്. ഇനിയെങ്കിലും ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ തയ്യാറാകണം.

Tags: MudflowWayanad MudflowWayanad LandslideLanslide
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies