നഷ്ടപ്പെട്ടുവെന്ന് ഗ്രാമവാസികൾ കരുതി; എന്നാൽ, 250 കിലോമീറ്ററോളം നടന്ന് 'മഹാരാജ്' മടങ്ങിയെത്തി; മാലയിട്ട് സ്വീകരിച്ച് ജനങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നഷ്ടപ്പെട്ടുവെന്ന് ഗ്രാമവാസികൾ കരുതി; എന്നാൽ, 250 കിലോമീറ്ററോളം നടന്ന് ‘മഹാരാജ്’ മടങ്ങിയെത്തി; മാലയിട്ട് സ്വീകരിച്ച് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 05:19 pm IST
FacebookTwitterWhatsAppTelegram

കാണാതായി എന്നു കരുതിയ നായ തിരികെ നാട്ടിലെത്തിയപ്പോൾ വൻ സ്വീകരണം നൽകി ഒരു ഗ്രാമം. ബെലഗാവി ജില്ലയിലെ നിപാനിതാലൂക്കിലെ യമഗർണി ഗ്രാമമാണ് അടുത്തിടെ ഒരു വിചിത്രമായ കാഴ്ചയ്‌ക്ക് സാക്ഷ്യം വഹിച്ചത്. ദക്ഷിണ മഹാരാഷ്‌ട്രയിലെ തീർത്ഥാടന പട്ടണമായ പന്ദർപൂരിൽ ‘മഹാരാജ്’ എന്ന് വിളിക്കപ്പെടുന്ന നായയെ കാണാതാവുകയായിരുന്നു. നാട്ടുകാർ പലയിടത്തും തിരഞ്ഞെങ്കിലും നായയെ കണ്ടുകിട്ടിയില്ല. മരിച്ചിട്ടുണ്ടാവും, ഇനി മടങ്ങി വരില്ല എന്നും നാട്ടുകാർ ഓർത്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് അവൻ തിരികെ വന്നു.

250 കിലോമീറ്ററോളം തനിയെ യാത്ര ചെയ്ത് വടക്കൻ കർണാടകയിലെ ബെലഗാവി ഗ്രാമത്തിൽ നിന്നുമാണ് സ്വന്തം നാട്ടിലേക്ക് നായ തിരികെ എത്തിയത്. ജൂൺ അവസാനവാരം, മഹാരാജ് അവന്റെ ഉടമയായ കമലേഷ് കുംഭറിനൊപ്പം പണ്ഡർപൂരിലേക്ക് യാത്ര പോയിരുന്നു. എല്ലാ വർഷവും ആഷാഢ ഏകാദശിയിലും കാർത്തിക ഏകാദശിയിലും കുംഭർ പണ്ഡർപൂർ സന്ദർശിക്കാറുണ്ട്.

‘മഹാരാജ്’ എപ്പോഴും ഭജന കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന നായയാണ്. ഒരു ദിവസം മഹാബലേശ്വറിനടുത്തുള്ള ജ്യോതിബ ക്ഷേത്രത്തിലേക്കുള്ള മറ്റൊരു പദയാത്രയിൽ കുഭാറിനൊപ്പം മഹാരാജ് അനുഗമിച്ചിരുന്നു. കുംഭാറിന്റെ ഭജന സംഘത്തോടൊപ്പം 250 കിലോമീറ്ററോളം നായ നടന്നു. വിഠോബ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷമാണ് നായയെ കാണാതാകുന്നത്.

മഹാരാജിനെ അന്വേഷിച്ച് ചെന്നപ്പോൾ, മറ്റൊരു ഭജന സംഘത്തോടൊപ്പം നായ പോയതായി അവിടെയുള്ള ആളുകൾ തന്നോട് പറഞ്ഞതായി കുംഭാർ പറഞ്ഞു. ആ പ്രദേശങ്ങളിൽ ഒരുപാട് തിരഞ്ഞു. നായയെ നഷ്ടപ്പെട്ടു എന്ന് തോന്നിയപ്പോൾ ജൂലൈ 14 ന് തിരികെ നാട്ടിലേക്ക് കുംഭാർ മടങ്ങി.

നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട നായ ആയിരുന്നു മഹാരാജ്. നായയെ നഷ്ടമായി എന്നു പറഞ്ഞപ്പോൾ നാട്ടുകാരും ദുഃഖത്തിലായി. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടടുത്ത ദിവസം മഹാരാജ് തിരികെ നാട്ടിലെത്തി. രാവിലെ കതക് തുറന്നപ്പോൾ മഹാരാജ് വീടിന്റെ മുന്നിൽ നിൽക്കുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ വാലു കുലുക്കിയായിരുന്നു അവന്റെ നിൽപ്പെന്ന് കുംഭകർ പറയുന്നു.

മഹാരാജിന്റെ തിരിച്ചുവരവ് കുംഭകറും ഗ്രാമവാസികളും വൻ ആഘോഷമാക്കി. മാലയിട്ടാണ് നായയെ അവർ സ്വീകരിച്ചത്. 250 കിലോമീറ്ററിലധികം ദൂരം തനിയെ സഞ്ചരിച്ച് വീട്ടിലെത്തി. ഇതൊരു അത്ഭുതമാണെന്ന് ജനങ്ങൾ പറയുന്നു.

 

 

Tags: dogMissing dog
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies