കലാപങ്ങൾ 71% കുറഞ്ഞു, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം കൈവന്നു; കശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങൾ: നിത്യാനന്ദ് റായ് 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലാപങ്ങൾ 71% കുറഞ്ഞു, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം കൈവന്നു; കശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങൾ: നിത്യാനന്ദ് റായ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായെന്ന് കേന്ദ്ര സർക്കാർ. മേഖലയിൽ 2014-നെ അപേക്ഷിച്ച്, കലാപ സംഭവങ്ങളിൽ 71% കുറവുണ്ടായി. ഭീകരവാദത്തെ ശക്തമായി പ്രതിരോധിക്കാനായെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിനെ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ജമ്മുകശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ വിഘടനവാദികൾ നിരന്തരം വെല്ലുവിളി ഉയർത്തിയിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് സുരക്ഷയും സമാധാനവും ഉറപ്പാക്കാനായെന്നായിരുന്നു കേന്ദ്രമന്ത്രി അറിയിച്ചത്. 2014-നെ അപേക്ഷിച്ച്, കലാപ സംഭവങ്ങളിൽ 71% കുറവുണ്ടായത് പ്രതിരോധ നടപടികളുടെ വിജയമാണ്. അക്രമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവഹാനി സംഭവിക്കുന്നതിൽ 60% കുറവ് രേഖപ്പെടുത്തിയെന്നും വിഘടനവാദ പ്രവർത്തനങ്ങൾ അടിച്ചൊതുക്കാനും സമാധാനം ഉറപ്പാക്കാനും കേന്ദ്ര സർക്കാരിന് സാധിച്ചെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം വ്യക്തമാക്കി.

കലാപങ്ങൾ അടിച്ചൊതുക്കാൻ മുൻ സർക്കാരുകൾ സായുധസേനയ്‌ക്ക് പ്രത്യേക അധികാരം നൽകിയിരുന്ന നിയമങ്ങൾ (AFSPA) ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിൽ പിൻവലിക്കാനായി. അസം, മണിപ്പൂർ സംസ്ഥാങ്ങളിൽ നിന്നും ഇത്തരം നിയമങ്ങൾ ഭാഗികമായി പിൻവലിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീർ വിപ്ലവകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും നിത്യാനന്ദ് റായ് ചൂണ്ടിക്കാട്ടി. ഭീകരാക്രമണങ്ങൾ ഫലപ്രദമായി പ്രധിരോധിക്കാനായെന്നും ഭാരതത്തിലെ മറ്റേതൊരു ഭൂപ്രദേശവും പോലെ കാശ്മീരും മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവിത നിലവാരവും മാനസിക ആരോഗ്യവും ശക്തമാക്കുന്നതിനുള്ള പ്രത്യേക പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സേനയിൽ ആത്മഹത്യാനിരക്ക് വളരെയധികം കുറഞ്ഞെന്നും ആഭ്യന്തരം മന്ത്രാലയം അറിയിച്ചു.

Tags: Nityanand RaiAFSPANortheast
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies