ചെന്നൈ: സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ കെ ആംസ്ട്രോംഗിന്റെ കൊലപാതകത്തിൽ കോൺഗ്രസ് പ്രവർത്തകൻ അശ്വത്ഥമൻ അറസ്റ്റിൽ. കേസിലെ മറ്റൊരു പ്രതിയായ അരുൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതത്തിൽ നേരിട്ട് പങ്കുള്ള ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിന് പിന്നാലെ അശ്വത്ഥമനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. ആംസ്ട്രോംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം പിന്തുർന്നാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ജൂലൈ അഞ്ചിനാണ് ബിഎസ്പി തമിഴ്നാട് അദ്ധ്യക്ഷൻ കെ ആംസ്ട്രോംഗിനെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയ്ക്ക് സമീപത്ത് വച്ച് ആറംഗ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘം ആംസ്ട്രോംഗിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.