പത്തനംതിട്ട: വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. 200 തൂക്കുവിളക്ക്, 30 വലിയ ആട്ടവിളക്ക്, ദേവീനട, മഹാദേവർ നട എന്നിവിടങ്ങളിലെ തൂക്കുവിളക്ക് എന്നിവയാണ് മോഷണം പോയത്.
ക്ഷേത്രത്തിന്റെ മതിൽചാടി ഉള്ളിൽ കടന്ന ശേഷം പിന്നിലെ വാതിൽ തുറന്നാണ് മോഷണം നടന്നത്. പൊലീസും വിരൽ അടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ക്ഷേത്രപരിസരത്ത് നിന്ന് ലഭിച്ച മോഷ്ടാവിന്റേതെന്നു കരുതുന്ന തോർത്തിൽ നിന്ന് മണംപിടിച്ച് നായ തൃപ്പാറ ഭാഗത്തേക്ക് ഓടി. അവിടെ അച്ചൻകോവിലാറ്റിലേക്കുള്ള വഴി വരെ ഓടിയ ശേഷം നിന്നു. വള്ളിക്കോട് മുതൽ തൃപ്പാറ വരെയുള്ള ഭാഗത്തെ വീടുകളിലെ സിസിടിവി പൊലീസ് പരിശോധിച്ച് വരികയാണ്.















