കേരളത്തിലെ ന്യൂനപക്ഷ അധ്യാപകരെ കെ ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം പ്രീണനം; അധ്യാപക യോഗ്യതാ പരീക്ഷയിലെ മതവിവേചനത്തിനെതിരെ എൻ ടി യു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ന്യൂനപക്ഷ അധ്യാപകരെ കെ ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം പ്രീണനം; അധ്യാപക യോഗ്യതാ പരീക്ഷയിലെ മതവിവേചനത്തിനെതിരെ എൻ ടി യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 04:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : അധ്യാപക യോഗ്യതാ പരീക്ഷയിലെ മതവിവേചനം വിദ്യാഭ്യാസ മേഖലയെ വിഷമയമാക്കും എന്ന്നാഷണൽ ടീച്ചേർസ് യൂണിയൻ അഭിപ്രായപ്പെട്ടു . കേരളത്തിലെ ന്യൂനപക്ഷ അധ്യാപകരെ കെ ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആവശ്യപ്രകാരം, സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ കെ ടെറ്റ് യോഗ്യത ഇല്ലാത്തതിനാൽ നിയമനാംഗീകാരം ലഭിക്കാത്തവരുടെയും പ്രൊബേഷൻ അടക്കമുള്ള സർവീസ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടപ്പെട്ടവരുടെയും കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് സമാഹരിക്കുകയാണ്.

കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്താനായി 2009 ൽ പാർലമെൻറ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവട് പിടിച്ചാണ് അധ്യാപക നിയമനത്തിന് എലിജിബിലിറ്റി പരീക്ഷ നിർബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 2012 – 2013 വർഷം കെ ടെറ്റ് നിർബന്ധമാക്കിയെങ്കിലും സർക്കാർ അനുവദിച്ച ഇളവുകളുടെ പിൻബലത്തിൽ നിരവധി ഉദ്യോഗാർത്ഥികൾ അധ്യാപകരായി ജോലിയിൽ പ്രവേശിച്ചു. സർക്കാർ അനുവദിച്ച ഇളവുകൾ പ്രകാരം ജോലിയിൽ പ്രവേശിക്കുകയും, 2023 സെപ്തംബറിൽ നടന്ന വിശേഷാൽ പരീക്ഷയിലും ജയിക്കാനാകാതെ ഏകദേശം നാലായിരത്തോളം അധ്യാപകർ ഇപ്പോൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. നിയമനാംഗീകാരം ലഭിച്ചെങ്കിലും പ്രൊബേഷൻ പൂർത്തീകരിക്കാത്തവരും ഇൻക്രിമെൻറ്, ഗ്രേഡ് എന്നിവ ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. ചിലർക്ക് ചില ആനുകൂല്യങ്ങൾ ലഭിച്ചെങ്കിലും തിരിച്ചടക്കേണ്ടി വരുമെന്ന ഭീഷണി നേരിടുകയാണ്. അത്തരം ഗുരുതരമായ ഒരു സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുമ്പോഴാണ് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരെ മാത്രം കെ ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നത്.

ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന എലിജിബിലിറ്റി യോഗ്യതയിൽ നിന്ന് ചില പ്രത്യേക മതവിഭാഗക്കാരെ മാത്രം ഒഴിവാക്കണമെന്നാവശ്യപ്പെടാൻ ന്യൂനപക്ഷ കമ്മീഷനോ അത്തരമൊരാവശ്യം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോ നിയമപരമായി കഴിയുമോ എന്ന് സംശയമുണ്ട്. കേവലം ന്യൂനപക്ഷ പ്രീണനത്തിനപ്പുറം ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്നതാണ് സർക്കാർ നടപടി. കെ ടെറ്റ് യോഗ്യതയിൽ നിന്ന് സർവീസിലുള്ള അധ്യാപകർക്ക് ഇളവ് നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെങ്കിൽ മത വിവേചനം ഒഴിവാക്കി എല്ലാവർക്കും ഈ ആനുകൂല്യം അനുവദിക്കാൻ തയാറാകുകയാണ് വേണ്ടത്.” ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രെസിഡന്റ് പി എസ് ഗോപകുമാർ പ്രസ്‍താവനയിൽ പറഞ്ഞു.

Tags: National Teachers Union
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies