ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ അമേരിക്കയാണെന്ന് ഷെയ്ഖ് ഹസീന പറഞ്ഞിട്ടില്ല; രാജി പ്രസ്താവനയുടെ പേരിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യാജമെന്ന് മകൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ അമേരിക്കയാണെന്ന് ഷെയ്ഖ് ഹസീന പറഞ്ഞിട്ടില്ല; രാജി പ്രസ്താവനയുടെ പേരിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യാജമെന്ന് മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 06:46 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്‌ടൺ: ഷെയ്ഖ് ഹസീനയുടേതെന്ന പേരിൽ പ്രചരിക്കുന്ന പ്രസ്താവനകൾ വ്യാജമെന്ന് മകൻ സജീബ് വാസെദ് ജോയ്. തന്റെ രാജിക്ക് പിന്നിൽ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് മുൻ പ്രധാനമന്ത്രി കൂടിയായ ഷെയ്ഖ് ഹസീന പറഞ്ഞുവെന്ന തരത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകളാണ് സജീബ് വാസെദ് നിഷേധിച്ചത്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ഷെയ്ഖ് ഹസീന പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ തീർത്തും തെറ്റാണെന്നും, കെട്ടിച്ചമച്ചതാണെന്നും സജീബ് വ്യക്തമാക്കി. തന്റെ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദി അമേരിക്കയാണെന്ന് ഹസീന രാജി പ്രസ്താവനയിൽ ആരോപിച്ചുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

“അടുത്തിടെ ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച എന്റെ അമ്മയുടേത് എന്ന പേരിൽ പുറത്ത് വന്ന രാജി പ്രസ്താവന പൂർണമായും വ്യാജവും കെട്ടിച്ചമച്ചതുമാണ്. ധാക്ക വിടുന്നതിന് മുൻപോ ശേഷമായോ അവർ അത്തരത്തിൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് ഞാൻ സ്ഥിരീകരിച്ചു,” വാസെദ് എക്‌സിൽ കുറിച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഓഗസ്റ്റ് 5 ന് രാജ്യം വിടുന്നതിന് മുൻപ് ഹസീന ഒരു പ്രസംഗം നടത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ഇത് നിഷേധിച്ചുകൊണ്ടുള്ള ഹസീനയുടെ മകന്റെ പ്രതികരണം. ഷെയ്ഖ് ഹസീനയുടേതെന്ന പേരിലുള്ള പ്രസ്താവനയിൽ തന്നെ പുറത്താക്കിയതിന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി അമേരിക്കയെ കുറ്റപ്പെടുത്തുന്നുണ്ട്.

ശവക്കൂമ്പാരം കാണാതിരിക്കാനാണ് താൻ രാജി വച്ചതെന്നും സെൻ്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം അമേരിക്കയ്‌ക്ക് വിട്ടുകൊടുത്തിരുന്നെങ്കിൽ അധികാരത്തിൽ തുടരാമായിരുന്നുവെന്നും ഹസീന പ്രസ്താവനയിൽ പറഞ്ഞതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. “തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ ഗൂഢാലോചന നടന്നു. താൻ രാജ്യത്ത് തുടർന്നിരുന്നെങ്കിൽ, കൂടുതൽ ജീവനുകൾ നഷ്ടപ്പെടുമായിരുന്നു, കൂടുതൽ വിഭവങ്ങൾ നശിപ്പിക്കപ്പെടുമായിരുന്നു. ഇതിനാലാണ് രാജ്യം വിടുകയെന്ന ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത്”- ഹസീനയുടെ രാജി പ്രസ്താവനയിൽ പറയുന്നു.

Tags: americaSheikh HasinastatementResignationSONSajeedWazed
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies