യുഎഇയിലെ റേഡിയോ അവതാരക ആർജെ ലാവണ്യ അന്തരിച്ചു. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. 41 വയസായിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ദുബായിലെ റേഡിയോ കേരളത്തിലായിരുന്നു ലാവണ്യ പരിപാടി അവതരിപ്പിച്ചിരുന്നത്. തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെന്റിൽ ബുധനാഴ്ച പൊതുദർശനത്തിനു ശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിക്കും.
നേരത്തെ ക്ലബ്ബ് എഫ്എമ്മിലും റെഡ് എഫ്എമ്മിലും റേഡിയോ ജോക്കിയായിരുന്നു. യുഎഇയിൽ ജോലി ആരംഭിച്ചതിന് ശേഷം പ്രവാസി മലയാളികൾക്ക് ഏറെ സുപരിചിതയായിരുന്നു ലാവണ്യ. 15 വർഷത്തോളം മാദ്ധ്യമപ്രവർത്തകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ നവനീത് വർമയാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്.