എൻ്റെ വേഷം കെട്ടി മതപരമായ കാര്യങ്ങൾ വരെ അവൻ പറഞ്ഞു; ഞാൻ കേസ് കൊടുത്തു, പിന്നീട് സുരാജിൽ നിന്ന് എനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ല: സന്തോഷ് പണ്ഡിറ്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്റെ വേഷം കെട്ടി മതപരമായ കാര്യങ്ങൾ വരെ അവൻ പറഞ്ഞു; ഞാൻ കേസ് കൊടുത്തു, പിന്നീട് സുരാജിൽ നിന്ന് എനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ല: സന്തോഷ് പണ്ഡിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 05:27 pm IST
Facebook
Twitter
WhatsAppTelegram

മിമിക്രി എന്ന പേരിൽ താൻ പറയാത്തത് തന്റെ വേഷം കെട്ടി പറഞ്ഞതിലാണ് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ് നൽകിയതെന്ന് സന്തോഷ് പണ്ഡിറ്റ്. ആറ്റുകാൽ പൊങ്കാലയെ വരെ പരാമർശിച്ചു കൊണ്ടായിരുന്നു 2018-ൽ സുരാജ് വെഞ്ഞാറമൂട് അവതാരകനായ ഒരു മിമിക്രി പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയത്. തന്റെ വേഷമിട്ട് മതപരമായ കാര്യങ്ങൾ പോലും പറയിപ്പിക്കുകയായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കേസ് നൽകിയതിന് ശേഷം സുരാജിൽ നിന്ന് ഒരു ഉപദ്രവവും നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പഴയ കേസിനെ പറ്റി സന്തോഷ് പണ്ഡിറ്റ് മനസ്സ് തുറന്നത്.

“രസിപ്പിക്കാനാണ് എന്നെ അനുകരിച്ചിരുന്നെങ്കിൽ അത് പ്രശ്നമായിരുന്നില്ല. പക്ഷേ മിമിക്രിക്കാർ അങ്ങനെയല്ല ചെയ്തത്. മതപരമായ കാര്യങ്ങളും അല്ലാത്തതും ഞാൻ പറയാത്ത കാര്യങ്ങൾ സന്തോഷ് പണ്ഡിറ്റിന്റെ വേഷമിട്ട് ഒരാൾ പറയുകയാണ് ചെയ്തത്. ഇത് മിമിക്രിയാണോ. കളക്ടറെ ഒരാൾ അവതരിപ്പിക്കുന്നതും കളക്ടറെ പോലെ ഒരാൾ വേഷമിട്ട് ഓഫീസിൽ എത്തുന്നതും രണ്ടും രണ്ടല്ലേ. അങ്ങനെ ഒന്ന് കാണിച്ചാൽ അത് ഫ്രോഡ് അല്ലേ. അതാണ് മിമിക്രിക്കാർ ചെയ്തത്”.

“ഒരു വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം എന്റെ രൂപം വച്ചിട്ട് അവൻ പറയുകയാണ്. ഇത് കാണുന്നവർ തെറ്റിദ്ധരിക്കില്ലേ. എന്റെ സിനിമയിൽ പറഞ്ഞ ഡയലോഗ് അല്ലല്ലോ അവൻ പറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് അത് ചെയ്യിപ്പിച്ചത്. അതുകൊണ്ടാണ് ഞാൻ കേസ് ഫയൽ ചെയ്തത്. കോടതി അതിനെ മിമിക്രി എന്ന രീതിയിലാണ് എടുത്തത്. പക്ഷേ അതിന്റെ മറുവശം ഒന്നുണ്ട്. വിധി പറഞ്ഞ ജഡ്ജിയെയും നാളെ അദ്ദേഹം പറയാത്ത ഒരു കാര്യം വച്ച് മിമിക്രി ചെയ്താൽ എന്തു ചെയ്യും. അങ്ങനെ ഒരു കേസ് വരുവാണെങ്കിൽ ഇത് ഞാൻ ചൂണ്ടിക്കാണിച്ചാൽ അവർ പെടും”.

“ഞാൻ കേസ് കൊടുത്തതിനുശേഷം സുരാജ് ആയാലും മറ്റ് മിമിക്രിക്കാരായാലും പൊതു മധ്യത്തിൽ പിന്നീട് പൈസ കൊടുത്ത് മിമിക്രി ചെയ്തിട്ടില്ല. പിന്നീട് ഒരു ഉപദ്രവവും എനിക്ക് സുരാജ് വെഞ്ഞാറമൂടിൽ ഇന്ന് ഉണ്ടായിട്ടില്ല. ഞാൻ ആ കേസ് കൊടുത്തില്ലായിരുന്നുവെങ്കിൽ അടുത്ത ഷോയിലും പണ്ഡിറ്റിനിട്ട് പണിയാമെന്ന് വിചാരിച്ചിരുന്നേനെ. ഇന്ന് ഇയാളാണ് ചെയ്തതെങ്കിൽ നാളെ മറ്റൊരുവൻ അത് ചെയ്തേനെ. അവൻ എന്റെ വേഷം കെട്ടി ദൈവത്തെ പറ്റിയുള്ള അഭിപ്രായം പറയുന്നു. അതെങ്ങനെ മിമിക്രി ആകും. ഞാൻ ചെയ്യുന്നതിനെയും പറയുന്നതിനെയും അനുകരിക്കുന്നതല്ലേ മിമിക്രി. എന്റെ അഭിപ്രായം ഞാനാണ് പറയുന്നത്, മറ്റൊരുത്തനുമല്ല അതു പറയേണ്ടത്”-സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Tags: santhosh panditsuraj venjarammoduMimicry
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies