കൊല്ലവർഷം 1200 ലെ ഭരണി നക്ഷത്രത്തിന്റെ പുതുവർഷഫലം
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ ഭരണി നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 11:34 am IST
Facebook
Twitter
WhatsAppTelegram

പൊതുഫലം

ഈ വർഷം വൻ നേട്ടങ്ങൾ ലഭിക്കും, എന്നാൽ ആരോഗ്യപരമായി വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ജന്മഗ്രഹ നിലയിൽ രാഹു ശക്തമായവർക്ക് പതിനൊന്നിലെ രാഹു വളരെ ഗുണകരമായിരിക്കും. രണ്ടിലെ വ്യാഴം സാമ്പത്തിക സ്ഥിതി ഉയർത്തും. കുടുംബഭദ്രതയും പ്രതീക്ഷിക്കാം. എന്നാൽ വർഷാവസാനം ഏഴരശനിയുടെ ആരംഭം പരിഗണിക്കേണ്ടതുണ്ട്.

വിദ്യാർത്ഥികൾക്കും തൊഴിൽ തേടുന്നവർക്കും വളരെ അനുകൂല ഫലങ്ങൾ ലഭിക്കുന്ന സമയമാണ്. തൊഴിൽപരമായി ഉയർച്ച നിശ്ചയം. ഉന്നതാധികാരം, ആഗ്രഹിക്കുന്ന സ്ഥാനമാറ്റം ഒക്കെയും പ്രതീക്ഷിക്കാം. ദമ്പതികളിൽ ഐക്യം, പ്രണയം എന്നിവ വർദ്ധിക്കും. പ്രേമകാര്യങ്ങളിൽ വളരെ അനുകൂലമായ പല സംഭവവികാസങ്ങളും ഉണ്ടാകും. വിചാരിക്കാതെ തന്നെ പല പുതിയ വരുമാന ശ്രോതസ്സുകളും വന്നു ചേരും. എന്നാൽ സൽഫലങ്ങളുടെ ആഘോഷത്തിൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ സർജറിക്ക് സാധ്യതയുണ്ട്. മരണസമാനമായ അവസ്ഥകൾ ഉണ്ടാവും.

ചിങ്ങം

സന്താനങ്ങൾക്ക് വേണ്ടി ശ്രമിച്ചവർക്ക് ജീവിതത്തിൽ പുതിയ ഒരു അതിഥി വരുന്ന കാലമാണ്. ഗുരു ജനങ്ങളുടെ ആദരവും പ്രശംസയും ലഭിക്കും. കോടതി കേസുകളിൽ വിജയം സുനിശ്ചിതം. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും .

കന്നി

മന്ത്ര തന്ത്രങ്ങളിൽ അറിവും പാണ്ഡിത്യവും നേടും. വളരെ കാലമായി ജോലിയിൽ ഉണ്ടായിരുന്ന അലസത മാറി കർമ്മ മേഖലയിൽ മിന്നും പ്രകടനം കാഴ്ചവയ്‌ക്കുവാൻ അവസരം വന്നുചേരും.

തുലാം

ദമ്പതികൾ തമ്മിൽ ഐക്യക്കുറവ് ജീവിതപങ്കാളിക്കും സന്താനങ്ങൾക്കും രോഗ ദുരിതം എന്നിവ വന്നുചേരുവാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി പിണങ്ങേണ്ട സാഹചര്യമുണ്ടാകും. തൊഴിൽ ക്ലേശം, ധനക്ലേശം എന്നിവ അനുഭവപ്പെടും.

വൃശ്ചികം

വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങളിൽ മികച്ച വിജയം ലഭിക്കും. ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിൽ ഉയർന്ന നിലവാരം പുലർത്തുവാൻ സാധിക്കും. കേസ് വഴക്കുകൾ വരാൻ സാധ്യതയുണ്ട്.

ധനു

അനാവശ്യമായ സംസാരമൂലം ശത്രുത വരുത്തി വയ്‌ക്കുന്ന പ്രവണത ഉണ്ടാകും. അനാവശ്യമായ കോപ ശീലം ഒഴിവാക്കുന്നത് നല്ലതായിരിക്കും. ജീവിതപങ്കാളിയുടെയോ വേണ്ടപ്പെട്ടവരുടെയോ വിയോഗം ഉണ്ടാവാൻ സാധ്യതയുണ്ട്.

മകരം

കലാകാരന്മാർക്ക് പേരും പ്രശസ്തിയും ലഭിക്കും. ഇഷ്ടപ്പെട്ട പങ്കാളിയെ സ്വന്തമാക്കാനുള്ള അവസരം വന്നുചേരും. ഭൂമി ലാഭം, സമ്പത്ത്-ധനം എന്നിവ വർദ്ധിക്കുക, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക, ഉദ്യോഗ ലബ്ധി എന്നിവ ഉണ്ടാകും.

കുംഭം

സാഹസിക പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാലം അനുകൂലമാണ്. എന്നാൽ ജാതകത്തിൽ ചൊവ്വ അനിഷ്ട സ്ഥാനത്ത് ആണെങ്കിൽ തസ്കര ഭയം, അപകടം, വ്യവഹാര പരാജയം എന്നിവ ഉണ്ടാകും. ചിലർക്ക് വിദേശ ജോലി ലഭിക്കും.

മീനം

ഈശ്വര വിശ്വാസം, ആചാരങ്ങളിൽ താൽപര്യം എന്നിവ വർദ്ധിക്കും. അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് അപവാദം കേൾക്കാനിടവരും. കലാപ്രവർത്തനങ്ങളിൽ ഉയർച്ച ഉണ്ടാകും. വീട്ടുകാരുടെ സമ്മതത്തോടെ പ്രേമവിവാഹം നടത്തപ്പെടും.

മേടം

അനാവശ്യമായ കോപം നിയന്ത്രിക്കുന്നത് നല്ലതായിരിക്കും. മൈഗ്രേൻ ഉള്ളവർ ജാഗ്രത പാലിക്കുക. ജോലിയിൽ സ്ഥാന മാറ്റമോ സ്ഥലമാറ്റമോ ഉണ്ടാകും. മനഃക്ലേശം , കാര്യതടസ്സം എന്നിവ ഉണ്ടാകും.

മേടവിഷു സംക്രമഫലമായി വിശേഷപ്പെട്ട സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കാൻ യോഗമുണ്ട്.

ഇടവം

നേത്ര രോഗം, ജീവിത പങ്കാളിക്ക് സുഖക്കുറവ് എന്നിവ അനുഭവപ്പെടും. അധ്വാനത്തിന് തക്ക പ്രതിഫലം കിട്ടാതെ വരും. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്നും ചതി പറ്റാൻ സാധ്യത ഉണ്ട്. അനാവശ്യമായ വിവാദങ്ങളിൽ പെടുവാൻ സാധ്യത ഉണ്ട്.

മിഥുനം

അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കുവാൻ സാധ്യത ഉണ്ട്. സഹോദര സ്ഥാനത്ത് ഉള്ളവർക്ക് വിയോഗം ഉണ്ടാവും. പുത്രസുഖം, മനഃസുഖം, സാമ്പത്തീക ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും.

കർക്കടകം

വാഹന ഭാഗ്യം, ഭക്ഷണ സുഖം, നവീന ഗൃഹം എന്നിവ അനുഭവപ്പെടും. ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാവും. ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ സാധ്യത ഉണ്ട്.

വ്യാഴമാറ്റം 2025 മെയ് 15 – 2026 ജൂൺ 2

കുടുംബ ബന്ധു ജനങ്ങളുമായി കലഹം, യാത്രയിൽ അപകടങ്ങൾ ഉണ്ടാവുക, ധനക്ലേശം എന്നിവ വ്യാഴമാറ്റ ഫലമായി പ്രതീക്ഷിക്കണം. മുൻകൂട്ടി ജാതകനിരൂപണം നടത്തി വ്യാഴപ്രീതി സമ്പാദിക്കുന്നത് പ്രശ്നങ്ങ ൾ ഒഴിവാക്കാൻ ഉപകരിക്കും.

ശനിമാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

ഈ ശനി മാറ്റം ഏഴര ശനിയുടെ തുടക്കമാണ് എന്ന് ഓർമിക്കുക. സ്ഥാനനഷ്ടം, വരവിനെക്കാൾ ചെലവ് കൂടുക, അമിത ആഡംബര പ്രിയത്വം എന്നിവ ഉണ്ടാകും. ജന്മഗ്രഹനിലയിൽ ശനിയുടെ സ്ഥാനം അനുസരിച്ചായിരിക്കും വ്യത്യസ്ത പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഇപ്പോഴേ ജാതകനിരൂപണം നടത്തി പരിഹാരങ്ങൾ അനുഷ്ഠിച്ചാൽ ശനിദോഷ ദുരിതങ്ങൾ നേരിടാൻ പാകപ്പെടുത്തും.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

ശത്രുക്കളെ തന്ത്രപൂർവം ഒതുക്കുവാൻ ഉള്ള വഴികൾ തെളിയും. ഉദര സംബന്ധമായും ദഹനസംബന്ധമായും പ്രശ്നങ്ങൾ ഉണ്ടാകും.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും “കൃത്യമായ” ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗൃഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ഈ വർഷം ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട വർഷമായതിനാൽ ജാതകത്തിലെ ഗ്രഹനില നോക്കി രക്ഷ നേടുന്നത് ഗുണകരമായിരിക്കും. ചന്ദ്രൻ, ശനി, രാഹു ദശാപഹാരങ്ങൾ അനുഭവിക്കുന്നവർക്ക് കാലം അത്ര അനുകൂലമായിരിക്കില്ല.

ഈ കാലയളവിൽ ഐശ്വര്യ സിദ്ധിക്ക് വേണ്ടി വെള്ളിയാഴ്ച വ്രതം ആചരിക്കുക. ഭരണി നക്ഷത്രക്കാർ മഹാദേവനെയും മഹാലക്ഷ്മിയെയും അന്നപൂർണിയെയും യഥാവിധി ഭജിക്കുക.

ഭരണി, പൂരം, പൂരാടം ദിവസങ്ങളിൽ ക്ഷേത്രദർശനം മുടക്കാതിരിക്കുക. ഈ ദിവസങ്ങളിൽ ലക്ഷ്മി പൂജ നടത്തുക. ജാതക പരിശോധന നടത്തി യഥാവിധി ലക്ഷ്മിനാരായണ പൂജ നടത്തേണ്ടതാണ്. തൊഴിലിനു അനുയോജ്യമായ യന്ത്രത്തകിട് ധരിക്കേണ്ടതാണ്. ശ്രീ സൂക്തം കേൾക്കുന്നത് ഗുണം ചെയ്യും. തറവാട്ടിൽ യക്ഷിയമ്മ ഉണ്ടെങ്കിൽ കൃത്യമായും അവിടെ കഴിയുന്ന വഴിപാടുകൾ കഴിപ്പിക്കുക.

ദിനവും കഴിയുന്ന പോലെ ഒരു പിടി അരിയോ, ഒരു നാണയമോ ദാനം ചെയുന്ന സങ്കല്പത്തിൽ മാറ്റി വച്ച്, ഓരോ മാസവും ഭരണി നക്ഷത്ര ദിനത്തിൽ ഏറ്റവും അർഹരായവർക്ക് ഭക്ഷണ രൂപത്തിൽ ദാനം ചെയുക. 18 മാസം തുടർച്ചയായി മുടങ്ങാതെ ഇപ്രകാരം അനുഷ്ഠിക്കുന്ന പക്ഷം ജീവിതം മാറിമാറിയും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

 

 

 

Tags: SUBYearly PredictionJayarani E.VYearly Prediction 1200
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies