കൊല്ലവർഷം 1200 ലെ മകയിരം നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ മകയിരം നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 01:49 pm IST
FacebookTwitterWhatsAppTelegram

പൊതുഫലം
മകയിരം നക്ഷത്രക്കാർ ഈ വർഷം ഈശ്വര വിശ്വാസം കൂടുവാൻ ഉതകുന്ന അനുഭവങ്ങൾ ഉണ്ടാകും. സമ്മിശ്രഫലങ്ങൾ ആണ് ഉണ്ടാകുക. എന്നിരുന്നാലും ഒന്നും സ്ഥായിയായി നിലനിൽക്കില്ല. ഈ സമയവും കടന്നു പോകും എന്ന രീതിയിൽ ആയിരിക്കും. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം വരുന്ന സമയമാണ്. എങ്കിലും സൗഹൃദം സ്ഥാപിച്ചവരിൽ നിന്നും ചില ശത്രുതകൾ നേരിടേണ്ടി വരും. എല്ലാ കാര്യങ്ങളിലും ജാഗ്രതയും അച്ചടക്കവും പാലിക്കുക. മിഥുനക്കൂറുകാർക്ക് നഷ്ടസ്ഥാനത്ത് നിൽക്കുന്ന വ്യാഴം ദൈവാധീനം കുറയ്‌ക്കും. ചിലർക്ക് കേസ് വഴക്കുകളിൽ ബന്ധനം വരെ വരാനുള്ള സാധ്യതയുണ്ട്. ജാതകത്തിൽ ചന്ദ്രന്റെ സ്ഥാനം വെച്ച് ചിലർക്ക് വിദേശയോഗം അനുഭവത്തിൽ വരും. ഇടവകൂറുകാർക്ക് ജന്മത്തിലെ വ്യാഴം ധനം, തൊഴിൽ, കുടുംബം എന്നിവയിൽ നിർണായകമായ മാറ്റം ഉണ്ടാകും. മിഥുനക്കൂറുകാർക്ക് കുടുംബ സ്ഥാനത്ത് നിൽക്കുന്ന കേതു മാതാവിന് ക്ലേശകരമായ അനുഭവങ്ങൾ, മനോരോഗങ്ങൾ, വ്യവഹാരപരാജയം എന്നിവ ഉണ്ടാകും. ഭാഗ്യസ്ഥാനത്ത് നിൽക്കുന്ന ശനി പിതാവിന് ക്ലേശം, അലസത, ഈശ്വര വിശ്വാസക്കുറവ് എന്നിവ അനുഭവപ്പെടും.

ചിങ്ങം

വിദേശ വാസം/ജോലി എന്നിവക്ക് ഈ കാലത്ത് അവസരം ഉണ്ടാകുന്നതാണ്. എന്നാൽ ശമ്പളക്കുറവ്, കഠിനമായ ജോലികൾ ചെയ്യേണ്ടതായ അവസ്ഥ ജോലികളിൽ മാറ്റം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിസയുടെ മേന്മ അല്ലെങ്കിൽ സ്പോൺസറുടെ സത്യസന്ധത എന്നിവ പരിശോധിക്കണം.

കന്നി

വാഹന ഭാഗ്യം, കുടുംബസുഖം, ധനലാഭം എന്നിവ വന്നുചേരും മാതാവിൽ നിന്നും ഗുണനുഭവങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായ ഭൂസ്വത്തുക്കൾ വന്നുചേരും. വാതപിത്ത രോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക.

തുലാം

വൈദ്യരംഗത്തു പ്രവർത്തിക്കുന്നവർക്കു അവാർഡുകളും പ്രശംസയും ലഭിക്കുവാനുള്ള അവസരം വന്നു ചേരും. കുടുംബ ബന്ധുജനവിരഹം, അന്യസ്ത്രീ ബന്ധം, തസ്‌ക്കര ഭയം, സംസാരം മൂലം ദോഷം എന്നിവ ഉണ്ടാകും.

വൃശ്ചികം

ആത്മവിശ്വാസം വളരെ അധികം കുറയുകയും മാനസീക അസ്വസ്ഥകൾ ഉണ്ടാവുകയും ചെയ്യും. സന്താനങ്ങളുടെ കാര്യത്തിൽ ഉയർച്ച ഉണ്ടാവും. ഭൂമി വർദ്ധനവ്, ധനനേട്ടം എന്നിവ ഉണ്ടാകും.

ധനു

മിഥുനക്കൂറിൽ ഉള്ള മകയിരം നക്ഷത്രക്കാർക്ക് വിദ്യാവിജയം, ഐശ്വര്യം, തൊഴിലിൽ സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും, എന്നാൽ ഇടവക്കൂറിലുള്ള മകയിരം നക്ഷത്രക്കാർക്ക് നിശ്ചയിച്ച വിവാഹം മാറിപ്പോവുക, വ്യവഹാര പരാജയം എന്നിവ ഉണ്ടാകും.

മകരം

അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി അപവാദം കേൾക്കേണ്ട സാഹചര്യം ഉണ്ടാകും. ധനസംബന്ധമായി കേസ് വഴക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അലർജി, ചുമ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക.

കുംഭം

പിതാവിനോ പിതൃബന്ധുക്കൾക്കോ അരിഷ്ടതയും കഷ്ടതയും ഉണ്ടാകും. തൊഴിലിൽ സ്ഥാനനഷ്ടം സംഭവിക്കാൻ ഇടയുണ്ട്. ചിലർക്ക് ജോലിയിൽ സ്ഥലമാറ്റമോ സ്ഥാനക്കയറ്റമോ ഉണ്ടാകും.

മീനം

രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തിയും അംഗീകാരവും ലഭിക്കും. പുരോഹിതൻ, തന്ത്രി എന്നിവർക്ക് അവാർഡോ സമ്മാനങ്ങളോ ലഭിക്കുവാൻ യോഗമുണ്ട്. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്ന അവസ്ഥ ഉണ്ടാകും.

മേടം

നിനച്ചിരിക്കാത്ത നേരത്തു രോഗാദി ദുരിതം വരുന്ന സമയമാണ്. മൃഗങ്ങളിൽ നിന്നോ മറ്റ് ഇഴ ജന്തുക്കളിൽ നിന്നോ മുറിവ് ഉണ്ടാകാൻ സാധ്യത ഉണ്ട്. ഉദരം, കൈമുട്ട് എന്നിവടങ്ങളിൽ സർജറി വരാൻ സാധ്യത ഉണ്ട്.

മേടവിഷു സംക്രമഫലമായി അപ്രതീക്ഷിതമായി ധനനഷ്ടവും രോഗവും ഉണ്ടാകാം.

ഇടവം

തൊഴിൽമാറ്റമോ വിദേശത്തു പോകാനുള്ള അനുമതിയോ ലഭിക്കും. ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാവാൻ സാധ്യത. അനാവശ്യമായ കോപം മൂലം പല നല്ല അവസരങ്ങളും ഇല്ലാതെ ആവും.

മിഥുനം

മാനസീക രോഗത്തിന് ചികിത്സയിൽ ഉള്ളവർക്ക് അസുഖം മൂർച്ഛിക്കാൻ സാധ്യത. ശരീരത്തിൽ മുഴകൾ പ്രത്യക്ഷപെടുകയോ ത്വക്ക് രോഗങ്ങൾ ഉണ്ടാവുകയോ ചെയ്യും. ഗണിത വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യം നേടും. വിവര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉജ്വല നേട്ടം ഉണ്ടാകും.

കർക്കടകം

അഗ്നി മൂലം ദോഷം, നേത്ര രോഗം തുടങ്ങിയവ അലട്ടും. ഹൃദ്രോഗം പോലെയുള്ള രോഗമുള്ളവർ വളരെ അധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. ഭക്ഷണ കാര്യങ്ങളിൽ സുഖക്കുറവ് അനുഭവപ്പെടും. വിലപിടിപ്പുളള വസ്തുക്കൾ മോഷണം പോകാൻ സാധ്യത ഉണ്ട്.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

ഇടവക്കൂറിലെ മകയിരം നക്ഷത്രക്കാർക്ക് കുടുംബസൗഖ്യം, സാമ്പത്തിക നേട്ടം, സത്സന്താനഭാഗ്യം എന്നിവയും മിഥുനക്കൂറിലെ മകരം നക്ഷത്രക്കാർക്ക് വ്യവഹാരങ്ങളിൽ പരാജയം, തൊഴിൽ നഷ്ടപ്പെടുക എന്നിവ ഉണ്ടാകും.

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

ഇടവക്കൂറുകാർക്ക് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. അധികാര്യപ്രാപ്തിയുള്ള മേലധികാരിയായി മാറാൻ യോഗം. വ്യാപാരം തുടങ്ങാൻ സാധ്യത. മിഥുനക്കൂറുകാർക്ക് ഈ ശനിയുടെ മാറ്റം തൊഴിൽപരമായ ചില പ്രശ്നങ്ങൾക്ക് ആരംഭം കുറിക്കും. ജോലിയിൽ തടസ്സങ്ങൾ, തൊഴിൽ നഷ്ടം, തൊഴിൽസ്ഥലത്തെ പ്രശ്നങ്ങൾ വ്യാപാര നഷ്ടം, ജീവിതപങ്കാളിയുമായി ഐക്യത കുറവ് എന്നിവ ഉണ്ടാകും

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

തൊഴിലിടത്ത് ഉണ്ടായിരുന്ന ഇമേജ് ഉയരും. മേലുദ്യോഗസ്ഥരുമായും സഹപ്രവർത്തകരുമായും നല്ല ബന്ധം ഉടലെടുക്കും. വാഹനം വാങ്ങും.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാര്ഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ഈ ആണ്ടിൽ വ്യക്തിപരമായോ തൊഴിൽപരമായോ ശത്രുത തിരിച്ചറിഞ്ഞാൽ അതനുസരിച്ച് ഉള്ള കർമ്മങ്ങൾ, പരിഹാരങ്ങൾ എന്നിവ അനുഷ്ഠിച്ചാൽ ജീവിതത്തിൽ കാര്യങ്ങൾ സുഗമമാകും എന്ന് മാത്രമല്ല, ജീവിതത്തിൽ വലിയ ഉയർച്ച നേടാനും സാധിക്കും. ബുധ, വ്യാഴ, ശുക്ര ദശാപഹാരങ്ങൾ നടക്കുന്നവർ പരിഹാരങ്ങൾ ചെയ്യാത്ത പക്ഷം വലിയ ദുരിതങ്ങൾ ഉണ്ടായേക്കാം. ജാതകത്തിൽ കുജദോഷം ഉണ്ടെങ്കിൽ അവരും പരിഹാരമനുഷ്ഠിക്കേണ്ടി വരും.

ചൊവ്വാഴ്ച വ്രതം, സുബ്രമണ്യ ഭജനം ഒക്കെയും പൊതുപരിഹാരങ്ങൾ ആകുന്നു. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രദിനങ്ങളിൽ ക്ഷേത്ര ദർശനം മുടക്കാതിരിക്കുക. ഇടവക്കൂറുകാർ ശ്രീകൃഷ്ണഭഗവാനെയും, മിഥുനക്കൂറുകാർ മഹാവിഷ്ണുവിനേയും പ്രീതിപ്പെടുത്തേണ്ടതുണ്ട്. മകയിരം ചൊവ്വാഴച വന്നാൽ അംഗാരപൂജ നടത്തുക. മകയിരം ബുധനാഴ്ച വന്നാൽ സിദ്ധയോഗം ആകുന്നു. അന്നേ ദിവസം ജനിക്കുന്നവർക്ക് സിദ്ധയോഗം ഉണ്ടാകുന്നു. കഴിവതും മകയിരംനക്ഷത്രക്കാർ അന്നേ ദിവസം ക്ഷേത്രദർശനം നടത്തുക. നവഗ്രഹങ്ങളിൽ ഇടവക്കൂറുകാർ ശുക്രനെയും, മിഥുനക്കൂറുകാർ ബുധനെയും പ്രീതിപ്പെടുത്തുക.

 

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V 

Tags: SUBYearly PredictionJayarani E.VYearly Prediction1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies