സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളവും; ദേശീയ പതാകയുയർത്തി മന്ത്രിമാർ, വിപുലമായ ആഘോഷങ്ങളില്ല; ദുരന്തം ഒരുമിച്ച് അതിജീവിക്കണമെന്ന് മുഖ്യമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളവും; ദേശീയ പതാകയുയർത്തി മന്ത്രിമാർ, വിപുലമായ ആഘോഷങ്ങളില്ല; ദുരന്തം ഒരുമിച്ച് അതിജീവിക്കണമെന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 03:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാജ്യത്തിന്‍റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കി കേരളം. രാജ്ഭവനിൽ ഗവർണ്ണർ ദേശീയ പതാക ഉയർത്തി. തിരുവനന്തപുരത്ത് മുഖ്യമത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി പരേഡിന് സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിലാണ് സ്വാതന്ത്ര്യ ദിന ആഘോഷം നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷമിച്ചിരുന്നാൽ മതിയാവില്ലെന്നും അതിജീവിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തിയത്. കനത്ത മഴയ്‌ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിൽ ഒപ്പം നിന്നവർക്ക് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം പൊലീസ് ആസ്ഥാനത്തെ അഡീഷണൽ ഡി ജി പി എസ് ശ്രീജിത്ത് സേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിൽ ഡിവിഷണൽ മാനേജർ ഡോക്ടർ മനീഷ് തപ്ല്യൽ ദേശീയ പതാക ഉയർത്തി.

കൊല്ലം ആശ്രാമത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ, മേയർ, ഉൾപ്പടെ ഉള്ളവർ പങ്കെടുത്തു. പ്രതിസന്ധികളെ നേരിട്ട് കേരളം മുന്നോട്ട് പോകുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു വയനാട് ദുരന്തത്തിൽ സമഗ്രമായ പുനരധിവാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. കോട്ടയം ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തി. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇടുക്കി ഐ.ഡി.എ മൈതാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയപതാക ഉയ‍ർത്തി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമെന്നും ഇക്കാര്യത്തിൽ സാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രി പി. രാജീവ് ദേശീയ പതാക ഉയര്‍ത്തി. ജില്ലാ കളക്ര്‍ എന്‍.എസ്.കെ ഉമേഷ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. ശ്യാം സുന്ദർ എന്നിവര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. തൃശൂർ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ തേക്കിന്‍ക്കാട് മൈതാനം വിദ്യാര്‍ഥി കോര്‍ണറില്‍ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പാലക്കാട് കോട്ടമൈതാനിയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

മലപ്പുറം എം എസ് പി മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ റവന്യൂ മന്ത്രി കെ രാജൻ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ മന്ത്രി പുഷ്പ ചക്രം അർപ്പിച്ചു. കോഴിക്കോട് വിക്രം മൈതാനിയിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. വയനാട്ടിൽ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പതാക ഉയര്‍ത്തി. രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. കാസർകോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പതാക ഉയർത്തി.

Tags: Kerala CM Pinarayi VijayanIndependence day 2024Hoisting national flag
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies