കൊല്ലവർഷം 1200 ലെ പുണർതംനക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ പുണർതംനക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 03:55 pm IST
FacebookTwitterWhatsAppTelegram

പൊതുഫലം

പുണർതം നക്ഷത്രക്കാർക്ക് ഈ വർഷം വാഹനഭാഗ്യം, കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത എല്ലാ കാര്യങ്ങളിലും ഭാഗ്യം കൂടെ നിൽക്കും. ആരോഗ്യകാര്യങ്ങളിൽ പുരോഗതി ദൃശ്യമാകും സാമ്പത്തികമായും ഉണ്ടായിരുന്ന അനാസ്ഥ മാറുന്ന കാലമാണ്. കുടുംബപരമായി ചില വേർപാടുകളും വന്നുചേരും. മിഥുന കൂറിലെ പുണർതം നക്ഷത്രക്കാർക്ക് ഭാഗ്യ സ്ഥാനത്തുള്ള ശനി അനുഭവഭാഗ്യക്കുറവ്, അലച്ചിൽ എന്നിവ ഉണ്ടാവുന്ന സമയമാണ് കർമസ്ഥാനത്തേക്ക് 2025ലെ ശനി മാറ്റം വ്യാപാരനഷ്ടം, വിവാഹതടസ്സം, വിദ്യാതടസ്സം, വരവിൽ കവിഞ്ഞ ചെലവ്, മാനഹാനി, ജീവിതപങ്കാളിയുമായി കലഹം, ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ അലട്ടുക, അമിത ആഡംബരപ്രിയത്വം എന്നിവ ഉണ്ടാക്കും. കർക്കടകക്കൂറിലെ പുണർതം നക്ഷത്രക്കാർക്ക് കുടുംബ സ്ഥാനത്ത് വരുന്ന കേതുവിനെ കൊണ്ട് ദുരിതങ്ങൾ ഉണ്ടാവാം. തസ്‌കരഭയം, അന്യസ്ത്രീ ബന്ധം, സംസാരം മൂലം ദോഷഫലങ്ങൾ, ശരീരസുഖക്കുറവ് എന്നിവ അനുഭവപ്പെടും.

ചിങ്ങം

പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കുന്ന സമയമാണ്. സഹോദര സ്ഥാനത്ത് ഉള്ളവരിൽ നിന്നും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കൾ ഉണ്ടാവും.

കന്നി

മിഥുനക്കൂറിലുള്ള പുണർതം നക്ഷത്രക്കാർക്ക് വളരെയധികം ദോഷഫലങ്ങൾ ഉണ്ടാവുന്ന സമയമാണ്. ഹൃദ്രോഗം പോലെ ഉള്ള അവസ്ഥകൾ ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വിയോഗം കനത്ത നഷ്ടമുണ്ടാകും.

തുലാം

അന്യസ്ത്രീ ബന്ധമൂലം മാനഹാനി, സന്താനങ്ങളെ കൊണ്ട് ദോഷഫലങ്ങൾ, മരണഭയം എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ചിലർക്ക് പുത്ര ദുഃഖം സംഭവിക്കും. ലഹരിയിൽ അമിതമായ ആസക്തി, വരുമാനക്കുറവ്, യാത്രാക്ലേശം, യാത്രയിൽ അപകടങ്ങൾ എന്നിവ ഉണ്ടാകും

വൃശ്ചികം

സർജറി, ആശുപത്രിവാസം എന്നിവയ്‌ക്ക് സാധ്യതയുണ്ട്. മാനസികമായി വളരെയധികം പിരിമുറുക്കങ്ങൾ ഉണ്ടാവുന്ന അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകും. പലപ്പോഴും മനസ്സ് കൈവിട്ടു പോകുന്ന അവസ്ഥ വിശേഷം ഉണ്ടാകും വരവും ചെലവും തുല്യമായിരിക്കും .

ധനു

ശത്രുക്കളുടെ മേൽ വിജയം, സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ സ്ഥാനകയറ്റം, ശമ്പള വർദ്ധനവ് എന്നിവ ഉണ്ടാകും. കുടുംബത്തിൽ ചില സമയത്ത് അസ്വാരസ്യങ്ങൾ ഉണ്ടാകുമെങ്കിലും അതിനെ എല്ലാം അതിജീവിക്കാൻ കഴിയും

മകരം

വിദ്യാർത്ഥികളിൽ പഠനനിലവാരം പുലർത്തുവാൻ സാധിക്കും. വിദേശ പഠനത്തിന് ശ്രമിക്കുന്നവർക്ക് സ്കോളർഷിപ്പോടുകൂടി പഠനം സാധ്യമാകും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുമെങ്കിലും അതെല്ലാം പരസ്പരധാരണയോടു കൂടി തിരുത്തുവാൻ തീരുമാനിക്കും.

കുംഭം

പിതാവിനോ പിതൃസ്ഥാനീയർക്കോ മോശം കാലമാണ്. പലതരത്തിലുള്ള ഭാഗ്യഹാനി ജീവിതത്തിലുണ്ടാകും. ഈശ്വര വിശ്വാസക്കുറവ് അനുഭവപ്പെടുകയും അന്യമതത്തിലേക്ക് ആകർഷിക്കപ്പെടാൻ ഉള്ള അവസരം വന്നുചേരും. കുടുംബപരമായി വഴക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

മീനം

ചിത്രരചന, ഡാൻസ് എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ വളരെയധികം പേരും പ്രശസ്തിയും ലഭിക്കും. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കലഹം ഉണ്ടാവാനും പരസ്പരം ഉപദ്രവം ഉണ്ടാവുകയും രണ്ടു പേർക്കും മുറിവുകൾ പറ്റുവാനും സാധ്യതയുണ്ട്. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുമതി ലഭിക്കും.

മേടം

അധികാരപ്രാപ്തിയുള്ള ജോലി ലഭിക്കുവാൻ ഉള്ള യോഗം ഈ കാലത്ത് ഉണ്ടാവാൻ സാധ്യതയുണ്ട്. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ പദവി ലഭിക്കുവാൻ ഇടയുണ്ട്. അഡ്വക്കേറ്റ്, മറ്റ് സംസാരപ്രധാനമായ തൊഴിലുകൾ ചെയ്യുന്നവർക്ക് കീർത്തിയും, പ്രശംസയും ലഭിക്കും.

മേടവിഷു സംക്രമഫലമായി വാഹനങ്ങൾ കൊണ്ടോ ഉയരത്തിൽ ഉള്ള വീഴ്ച മൂലമോ മുറിവുകൾ ഉണ്ടാകാം.

ഇടവം

ബിസിനസ്സിൽ വളരെ അധികം വളർച്ച ഉണ്ടാവുന്ന അവസ്ഥ ഉണ്ടാവും. വളരെക്കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ഉണ്ടാവും. അനാവശ്യമായ കൂട്ടുകെട്ടുകൾ പണനഷ്ടം ഉണ്ടാവും.

മിഥുനം

സമയത്തിന് ആഹാരം കഴിക്കാൻ പറ്റാതെ വരിക, തളർച്ച, ശരീരശോഷണം, മാനസിക ബുദ്ധിമുട്ടുകൾ, അനാവശ്യ ചെലവുകൾ, ഹൃദ്രോഗം, കണ്ണുകൾക്ക് അസുഖം, ഭാര്യഭർത്തൃ അകൽച്ച, കുടുംബംവിട്ട് മാറി നിൽക്കേണ്ടതായ അവസ്ഥ, നല്ലത് ചെയ്താലും പേരു ദോഷം കേൾക്കേണ്ടി വരിക, വിദേശ ജോലി എന്നിവ അനുഭവത്തിൽ വരും.

കർക്കടകം

സംസാര തടസ്സമോ വൈകല്യമോ ഉണ്ടാകുവാൻ സാധ്യതയുണ്ട്. നേത്രസംബന്ധമായ അസുഖങ്ങൾ ഉള്ളവർ കൃത്യസമയത്ത് ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും. ശരീരശോഷണം, ത്വക്ക് രോഗം എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്.

വ്യാഴമാറ്റം 2025 മെയ് 15 – 2026 ജൂൺ 2

മിഥുനക്കൂറിലെ പുണർതം നക്ഷത്രക്കാർക്ക് തൊഴിൽ വ്യാപാരങ്ങൾ നഷ്ടത്തിലാവുക, പലപല തൊഴിലുകൾ ചെയ്യേണ്ടി വരും. കർക്കിടകക്കൂറിലെ പുണർത നക്ഷത്രക്കാർക്ക് കുടുംബ ക്ലേശം, വിദേശ ജോലി, ഭാര്യാഭർതൃ കലഹം എന്നിവ ഉണ്ടാകും.

ശനിമാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

മിഥുനക്കൂറിലെ പുണർതം നക്ഷത്രക്കാർക്ക് വിദേശവാസം ജോലി, ഹൃദയ സംബന്ധമായ അസുഖങ്ങൾ അലട്ടുക എന്നിവയും കർക്കടകക്കൂറുകാർക്ക് പിതാവിന് ദോഷഫലങ്ങൾ, സന്താന ക്ലേശം എന്നിവ ഉണ്ടാവും. ശനിയുടെ സ്ഥാനം അനുസരിച്ച് തൊഴിൽ, ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരങ്ങൾ ആചരിക്കേണ്ടതുണ്ട്.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

പൂർവ്വിക സ്വത്തോ ആഭരണങ്ങളോ അല്ലെങ്കിൽ ഒറ്റത്തവണ പണമോ ആയി വരാം. വിദ്യാഭ്യാസത്തിന് തടസ്സം നേരിടും

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

മിഥുനക്കൂറുകാർക്ക് കണ്ടകശ്ശനിയുടെ ആരംഭമാകയാൽ വളരെ സൂക്ഷിക്കേണ്ടിരിക്കുന്നു. ഉയരത്തിൽ നിന്നും നിലപതിപ്പിക്കുന്ന പത്തിൽ ശനിയെ ഇപ്പോഴേ പ്രീതിപ്പെടുത്തി തുടങ്ങുന്നത് ഗുണം ചെയ്‌തേക്കും. രാഹു-കേതു, ശനി ദശാപഹാര നിർണയം നടത്തി കൃത്യമായ പരിഹാരങ്ങൾ നടത്തുന്നത് ദുരിതങ്ങൾ കുറയ്‌ക്കും. ബുധ, ശുക്ര, ചന്ദ്ര അപഹാരങ്ങൾ നടക്കുന്നവർ ദോഷ പരിഹാരങ്ങൾ അനുഷ്ഠിക്കേണ്ടതാകുന്നു. പുണർതം, വിശാഖം, പൂരുരുട്ടാതി ദിവസങ്ങളിൽ ക്ഷേത്രദർശനം ഉത്തമം.

വ്യാഴാഴ്ചയും പുണർതവും ഒരുമിച്ചു വന്നാൽ ഉപവാസം അനുഷ്ഠിക്കുക. അന്നേ ദിവസം മഹാവിഷ്ണു ക്ഷേത്രദർശനം ഗുണകരം. പൗർണമിക്ക് മഹാദേവന് കഴിയുന്നപോലെ വഴിപാടുകൾ നടത്തുക. അന്നേ ദിവസം ഉപവാസത്തോടുകൂടി വെളുത്തു പൂവ്, തൈരും ചോറും ഒക്കെ ദാനം ചെയുന്നത് ഗുണകരം. അമാവാസിക്കും ഉപവസിച്ചു വെള്ള വസ്ത്രങ്ങൾ, മധുരപാലഹങ്ങൾ ഒക്കെയും ദാനം ചെയുക. ബുധൻ ശനി ദിനങ്ങളിൽ അന്നദാനം, വസ്ത്രദാനം ഒക്കെയും ഉത്തമം. ദാനം ചെയുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുക. ദാനം ചെയ്യാൻ പറഞ്ഞു കൊണ്ട് ചെയുന്നു എന്ന മനോഭാവത്തിൽ ചെയ്തിട്ട് കാര്യമില്ല. അയോദ്ധ്യ രാമക്ഷേത്രദർശനം പതിന്മടങ്ങ് ഗുണം ചെയ്യും. യാതൊരു ആഡംബരങ്ങളും ഇല്ലാതെ, സുഖസൗകര്യങ്ങൾ ഇല്ലാതെ, നഗ്നപാദനായി തിരുപ്പതി തിരുമല നടന്നു കയറി ദർശനം നേടുന്നതും ദുരിതങ്ങൾ ഉടനടി മാറ്റുന്നതായിരിക്കും.

 

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

Tags: SUBJayarani E.VYearly Prediction1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ”ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം”

24 മണിക്കൂറില്‍ 300 മില്ലീമീറ്ററിലേറെ മഴ; വെള്ളത്തിനടിയായി മുംബൈ, ജനജീവിതം താറുമാറായി

“ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ”: ജലപീരങ്കി മലിനജലവിവാദം ചൂടുപിടിക്കുന്നു: പ്രതിപക്ഷ നേതാവിനെയും സർക്കാർ നിലപാടിനെയും വിമർശിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹതയ്‌ക്ക് വിരാമം : അന്വേഷണത്തിൽ വ്യക്തത വന്നു

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി; ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies