ക്യാമറയും ലൈറ്റും കണ്ട് ബോധംകെട്ട് വീണു; സിനിമയിൽ എത്തിയിട്ട് 47 വർഷം; ഉള്ളൊഴുക്കിലെ ലീലാമ്മയിലൂടെ വീണ്ടും ഉർവശിയെ തേടി അം​ഗീകാരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യാമറയും ലൈറ്റും കണ്ട് ബോധംകെട്ട് വീണു; സിനിമയിൽ എത്തിയിട്ട് 47 വർഷം; ഉള്ളൊഴുക്കിലെ ലീലാമ്മയിലൂടെ വീണ്ടും ഉർവശിയെ തേടി അം​ഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 02:04 pm IST
Facebook
Twitter
WhatsAppTelegram

1977-ൽ തന്റെ എട്ടാം വയസിലാണ് ഉർവശി അഭിനയരം​ഗത്ത് എത്തിയത്. ക്യാമറയും ലൈറ്റും ആദ്യമായി കണ്ടപ്പോൾ ബോധം കെട്ട് വീണയാളാണ് കുഞ്ഞ് കവിതാരഞ്ജിനി എന്ന ഉർവശി. 47 വർഷം നീണ്ടു നിന്ന കരിയറിൽ ആറാം തവണയാണ് മികച്ച നടിയായി ഉർവശി തിരഞ്ഞെടുക്കപ്പെട്ടത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ 18 വർഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്കാരം എത്തിയത്.

സ്കൂളിൽ നിന്ന് പ്രോ​ഗ്രസ് റിപ്പോർട്ട് കിട്ടുന്നത് പോലെയാണ് അവാർഡെന്ന് ഉർവശി പ്രതികരിച്ചു. എനിക്കുവേണ്ടി കാത്തിരുന്ന് ക്രിസ്റ്റോ ഓരോ പ്രാവശ്യം വിളിക്കുമ്പോഴും ഞാൻ ചൂടായിട്ടൊക്കെയുണ്ട്. പുരസ്‌കാരം സംവിധായകൻ ക്രിസ്റ്റോ ടോമിക്ക് സമർപ്പിക്കുന്നുവെന്ന് നടി പറഞ്ഞു.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് അവധി എടുത്ത ഉർവശി 2006 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങൾ അഭിനയിച്ചെങ്കിലും മുമ്പുള്ള ഉർവശിയെ അതിലൊന്നും കാണാൻ സാധിച്ചില്ല. എന്നാൽ തമിഴിൽ മികച്ച വേഷങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലമ്മയിലൂടെ മലയാള സിനിമയ്‌ക്ക് പഴയ ഉർവശിയെ തിരിച്ച് കിട്ടിയെന്ന് സിനിമനിരൂപകർ അടക്കം അഭിപ്രായപ്പെട്ടിരുന്നു.

1969 ജനുവരി 25ന് പ്രശസ്ത നാടക അഭിനേതാക്കളായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായാണ് ഉർവ്വശി ജനിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 702 ചിത്രങ്ങളിൽ അഭിനയിച്ചു. 1979-ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

1989 മുതൽ 1991 വരെ തുടർച്ചയായി മൂന്ന് തവണ മികച്ച നടിക്കുള്ള പുരസ്കാരം താരം നേടി. മഴവിൽ കാവടി, വർത്തമാനകാലം, തലയണമന്ത്രം, ഭരതം, കാക്കത്തൊള്ളായിരം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു അം​ഗീകാരം. തുടർന്ന് 1995ൽ കഴകം, 2006 മധുചന്ദ്രലേഖ എന്നിലൂടെയും മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. രണ്ട് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും അവർക്ക് ലഭിച്ചിട്ടുണ്ട് . അച്ചുവിന്റെ അമ്മ (2005) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും ഉർവശി നേടി.

 

 

 

 

Tags: kerala state film awardurvashi actress
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies