കൊല്ലവർഷം 1200 ലെ ആയില്യം നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ ആയില്യം നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 02:20 pm IST
FacebookTwitterWhatsAppTelegram

പൊതുഫലം

ആയില്യം നക്ഷത്രക്കാർക്ക് വെല്ലുവിളികളെ യുക്തിപൂർവം നേരിട്ടാൽ വിജയിക്കാൻ കഴിയുന്ന കാലമാണ് വരുന്നത്. തന്നിഷ്ടത്തിനു പകരം നീതിക്കും ന്യായത്തിനും മുൻതൂക്കം കൊടുക്കേണ്ട വർഷമാണ്. അഷ്ടമത്തിലെ ശനി തനിക്കോ ജീവിത പങ്കാളിക്കോ ദുരിതങ്ങളും രോഗങ്ങളും തരും. കേതുവിന്റെ സ്ഥാനം കുടുംബപരമായി അത്ര നന്നല്ല. ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടും. കേസ് വഴക്കുകളിൽ തിരിച്ചടി നേരിടും. മരണ സമാനമായ അവസ്ഥകൾ മുന്നിൽ കാണും. അർശസ്സ്, ഉദര, ഹൃദ്രോഗ സാധ്യത കൂടുതൽ ഉണ്ടാവാൻ സാധ്യത ഉണ്ട്. ആദിത്യദശ നടക്കുന്നവർക്കും ചൊവ്വാദശ നടക്കുന്നവർക്കും ആദിത്യന്റെ ജന്മഗ്രഹ നിലയിലെ സ്ഥാനം നോക്കി പരിഹാരം ചെയ്യാത്ത പക്ഷം പ്രബലരായ ശത്രുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. വാഹനാപകടം രോഗങ്ങൾ എന്നിവ അലട്ടുവാൻ സാധ്യതയുണ്ട്. എങ്കിലും ലാഭസ്ഥാനത്ത് നിൽക്കുന്ന വ്യാഴത്തിന്റെ ഗുണഫലമായി വളരെ കാലമായി ഉണ്ടായിരുന്ന ധനക്ലേശം മാറിവരും.

ചിങ്ങം

കുടുംബപരമായി ചില പ്രശ്നങ്ങൾ ഉടലെടുക്കുന്ന സമയമാണ്. ശിരോരോഗങ്ങൾ, മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കേണ്ടി വരും.

കന്നി

സഹോദരസ്ഥാനത്തുനിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. എന്നിരുന്നാലും അപ്രതീക്ഷിതമായി വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാവാൻ ഇടയുണ്ട്. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.

തുലാം

ഭക്ഷ്യവിഷബാധ ഏൽക്കുവാൻ സാധ്യതയുണ്ട്. അഭിമാനത്തിന് ഹാനി, അനാവശ്യമായ കേസുകൾ വരുവാൻ സാധ്യതയുണ്ട്. പ്രവർത്തന മാന്ദ്യം , ശത്രു ഭയം, എന്നാൽ ചിലർക്ക് മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും

വൃശ്ചികം

സാമ്പത്തിക ലാഭം ഉണ്ടാകുമെങ്കിലും എല്ലാ കാര്യങ്ങളിലും മനസ്സിന് സ്വസ്ഥത കുറയുന്ന സമയമാണ്. ചിലർക്ക് പുത്രദുഃഖം അനുഭവത്തിൽ വരും. ജാതകത്തിൽ സന്താനസ്ഥാനത്ത് ഗ്രഹസ്ഥിതി നോക്കി പരിഹാരം ചെയ്യുന്നത് നല്ലതായിരിക്കും .

ധനു

ജീവിതപങ്കാളിക്ക് വളരെയധികം പിന്തുണ നൽകുവാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവും. വീഴ്ചകൾ ഉണ്ടാവാതെ സൂക്ഷിക്കുക. ബിസിനെസ്സിൽ നല്ല പങ്കാളികളെ ലഭിക്കുവാൻ യോഗമുണ്ട്. സമ്പത്തു വർദ്ധനവ് ഉണ്ടാവും.

മകരം

സാഹിത്യകാരന്മാർക്ക് പേരും പ്രശസ്തിയും ഉണ്ടാവും. പഠിച്ച വിഷയത്തോട് അനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം വന്നുചേരും. കലാകാരന്മാർക്ക് പുതിയ അവസരങ്ങളും അംഗീകാരവും വന്നുചേരുന്ന സമയമാണ്. സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെയധികം സൂക്ഷിക്കുക.

കുംഭം

ജീവിതപങ്കാളിയുടെയോ ബന്ധുജനങ്ങളുടെയോ വിരഹം ഉണ്ടാവാൻ സാധ്യതയുണ്ട്. കബളിപ്പിക്കൽ സ്വഭാവം നിമിത്തം മാനഹാനി, ധന നഷ്ടം, അപമാനം എന്നിവയ്‌ക്ക് ഇടനൽകും. അന്യദേശ വാസം അനുഭവത്തിൽ വരുമെങ്കിലും ഗുണകരമായിരിക്കില്ല. സ്ത്രീകൾ മൂലം ദോഷഫലങ്ങൾ ഉണ്ടായേക്കാം.

മീനം

ഭാര്യ – ഭർത്താക്കന്മാർ തമ്മിൽ ഐക്യതക്കുറവ്, വിരഹം, അന്യസ്ത്രീ ബന്ധം, ബന്ധുജനകലഹം, തസ്കരഭയം, സന്താനങ്ങൾക്ക് ദുരിതം എന്നിവയ്‌ക്ക് സാധ്യതയുണ്ട്. ശുക്രന്റെ ജാതകത്തിലെ ബലം അനുസരിച്ച് കുടുംബത്തിൽ ഐശ്വര്യം, പുതിയ വീട് അല്ലെങ്കിൽ വീട് പുതുക്കി പണിയുക, പ്രേമ വിജയം, ഭാര്യ സുഖം എന്നിവ ലഭിക്കും.

മേടം

ജീവിതപങ്കാളിക്കോ തനിക്കോ ആപത്തുകളും രോഗാവസ്ഥയും വരുന്ന സമയമാണ്. സാമ്പത്തികമായി ഞെരുക്കങ്ങൾ അനുഭവപ്പെടും. കോടതി സംബന്ധമായ കേസുകളിൽ പരാജയം നേരിടേണ്ടി വരും. സ്ത്രീകൾ മൂലം ദോഷം, വിഷഭയം, സ്ഥാനനഷ്ടം, സർക്കാരിൽ നിന്നും ദോഷഫലങ്ങൾ എന്നിവ ഉണ്ടാകും.

മേടവിഷു സംക്രമഫലമായി രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനപ്രീതി ലഭിക്കും

ഇടവം

വിദ്യാവിജയം, ബുദ്ധിവർദ്ധനവ്, വ്യാപാരികൾക്ക് ബിസിനസിൽ പുരോഗതി, സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉന്നതസ്ഥാനകയറ്റം എന്നിവ ഉണ്ടാകും. ചിലർക്ക് അപ്രതീക്ഷിതമായ സമ്മാനങ്ങൾ ലഭിക്കുവാൻ യോഗം ഉണ്ട്. വിദേശത്ത് ജോലിക്ക് പോകുവാൻ അവസരം ഉണ്ടാകും.

മിഥുനം

പട്ടാളം, പോലീസ് തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉന്നത പദവി ലഭിക്കുവാൻ യോഗം ഉണ്ട്. വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലീകരിക്കുവാൻ സാധിക്കും. ബന്ധു ജനങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാവും. അന്യസ്ത്രീകളിൽ താൽപര്യം വർദ്ധിക്കും.

കർക്കടകം

അമിതമായ ആഡംബര പ്രിയത്വം വരവിനെക്കാൾ ചെലവ് ഉണ്ടാക്കും. മാനസികമായും ശാരീരികമായും സാമ്പത്തികമായും വളരെയധികം വെല്ലുവിളികൾ നേരിടുന്ന സമയമാണ്. മനസ്സിൽ വിചാരിക്കുന്ന പല കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടും. ചിലർക്ക് ജോലി നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

രോഗ ദുരിതങ്ങൾ വർദ്ധിക്കുക, യാത്രയിൽ അപകടങ്ങൾ, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

പല തരത്തിലുള്ള പ്രതിബന്ധങ്ങൾ, വെല്ലുവിളികൾ വന്നേക്കാം. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. ആചാരങ്ങളോട് പുച്ഛം തോന്നും. ഹൃദയസംബന്ധമായ അസുഖങ്ങൾ, ഈശ്വര വിശ്വാസ കുറവ്, കുടുംബ ബന്ധുജന വിരോധം എന്നിവ ഉണ്ടാകും

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

പേരും പ്രശസ്‌തിയും ഉണ്ടാകുമെങ്കിലും നേടിയ രീതിയെ കുറിച്ചു വിമർശനങ്ങൾ വിവാദങ്ങൾ ഉണ്ടാവും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർ വിവാദങ്ങളിൽപെടും.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

അഷ്ടമത്തിൽ നിൽക്കുന്ന ശനി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ അതനുസരിച്ചുള്ള ഗ്രഹനില നോക്കി പരിഹാരം ചെയ്യുന്നത് ഉചിതമായിരിക്കും. ശുക്ര, ചന്ദ്ര, രാഹു എന്നീ ദശാപഹാരകാലങ്ങൾ അനുഭവിക്കുന്നവർ ദോഷപരിഹാരകർമ്മങ്ങൾ ചെയ്യണം. ചന്ദ്ര, ബുധ പ്രീതിയും ഇപ്പോൾ അനിവാര്യം. നാഗങ്ങളെ നിത്യവും സ്മരിക്കണം. ബുധനാഴ്ച ആയില്യം വന്നാൽ സർപ്പപ്രീതിക്ക് ഉത്തമം. ആയില്യം, രേവതി, തൃക്കേട്ട ദിവസങ്ങളിൽ ക്ഷേത്രദർശനം ഗുണംനൽകും. ഈ വർഷം ബുധനാഴ്ച വ്രതം നല്ല ഫലങ്ങൾ നൽകും.

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

Tags: SUBJayarani E.VYearly Prediction1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies