പൊതുഫലം
മകം നക്ഷത്രക്കാർക്ക് പുതുവർഷം വരുന്നത് പുത്തൻ അവസരങ്ങളും കൊണ്ടായിരിക്കും. കർമ്മസ്ഥാനത്തു നിൽക്കുന്ന വ്യാഴം ഗുണവും ദോഷവും ഒരുപോലെ ചെയ്യും. സ്വന്തമായി സംരംഭം എന്ന ആഗ്രഹം സഫലമാകും. അവസരങ്ങൾ ഉണ്ടാകുമെങ്കിലും തൊഴിലിടങ്ങളിൽ പ്രശ്നം ഉണ്ടാവാൻ ഇടയുണ്ട്. പുതിയ ഭൂമി, ആടയാഭരണങ്ങൾ സ്വന്തമാക്കും. വേണ്ടപ്പെട്ടവരുടെ വിയോഗം മനസ്സിനെ നൊമ്പരപെടുത്തും. പങ്കാളിസ്ഥാനത് ശനിനില്കുന്നത് പങ്കാളിക്ക് രോഗാദി ദുരിതം ഉണ്ടാവും. സന്താനക്ലേശം, സന്താനംമൂലം ദോഷഫലങ്ങൾ, കുടുംബ സ്ഥാനത് നിൽക്കുന്ന കേതു സംസാരകാഠിന്യം, അഗ്നിമൂലംദോഷം എന്നിവ ഉണ്ടാകും. ജന്മത്തിലെ കേതു മാറ്റം ആരോഗ്യ പ്രശ്നങ്ങളോ വീഴ്ചകളോ ഉണ്ടാവാൻ ഇടയുണ്ട്. ശത്രു ശല്യം വർദ്ധിക്കും.
ചിങ്ങം
ജീവിതത്തിൽ അനാവശ്യമായ ഉത്കണ്ഠ വരുന്ന സമയമാണ്. മാനസികമായും ശാരീരികവുമായി അസുഖങ്ങൾ വർദ്ധിക്കും. ഹൃദ്രോഗം, ത്വക്ക് രോഗങ്ങൾ, നേത്ര രോഗം ഉള്ളവർ ജാഗ്രത പാലിക്കുക.
കന്നി
പല കാര്യങ്ങളും വ്യക്തത വരുന്ന സമയമാണ്. സാമ്പത്തിക ലാഭം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബപരമായി ചില അസ്വസ്ഥതകൾ ഉണ്ടാകും.
തുലാം
ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും എന്നാൽ സഹോദരസ്ഥാനത്ത് ഉള്ളവർക്ക് കാലം മോശമാകും. വ്യവഹാരവിജയം, ധനലാഭം, സൽപുത്രയോഗം, അലങ്കാരവസ്തുക്കളുടെ വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് സ്ഥാനക്കയറ്റം ഉണ്ടാകും
വൃശ്ചികം
ഭൂമിലാഭം, സന്താനഭാഗ്യം, ഗുരുജനപ്രീതി എന്നിവ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കുക വഴി സമൂഹത്തിൽ നിന്നും ആദരവും അംഗീകാരവും ലഭിക്കും. എന്നാൽ ശത്രുദോഷവും കുടുംബത്തിൽ വേണ്ടപ്പെട്ടവർക്ക് രോഗവും വിയോഗവും ഉണ്ടാകുവാൻ സാധ്യതയുണ്ട്. വരുമാന കുറവ് അനുഭവപ്പെടും.
ധനു
അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാവും. ബന്ധു ജനങ്ങളോട് ശത്രുത, മനസുഖക്കുറവ്, കേസ് വഴക്കുകൾ, തൊഴിൽ ക്ലേശം എന്നിവ അനുഭവപ്പെടും. എന്നാൽ ചിലർക്ക് ഭൂമി ലാഭം, വിദ്യയിൽ ഉന്നതി, ധനലാഭം, പ്രശസ്തി എന്നിവ ഉണ്ടാവും.
മകരം
പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങുവാനുള്ള അവസരം, പുതിയ വസ്തുവിന്റെ കരാറിൽ ഒപ്പിടാനുള്ള അവസരം, ധനലാഭം, വിശേഷപ്പെട്ട സ്ഥലങ്ങൾ പോകുവാനുള്ള അവസരം എന്നിവ വന്നുചേരും. ശത്രുക്കളുടെ പരാജയം കാണുവാനുള്ള അവസരം ഉണ്ടാകും. പല പ്രകാരത്തിലുള്ള ഭാഗ്യാനുഭവങ്ങൾ വന്നുചേരും.
കുംഭം
വിവാഹ കാലതാമസം അല്ലെങ്കിൽ തടസ്സം, ഭാര്യ – ഭർതൃ സുഖഹാനി, അന്യസ്ത്രീ താൽപര്യം, ഉദരരോഗം എന്നിവ അലട്ടും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ – കലഹം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭം ഉണ്ടാകുമെങ്കിലും മനസ്വസ്ഥത കുറയും.
മീനം
ഭർത്താക്കന്മാർ തമ്മിൽ ഐക്യത കുറവ് അനുഭവപ്പെടും എന്നാൽ ചിലർക്ക് വിവാഹ കാലതാമസം വരുന്ന സമയമാണ്. ചിലർക്ക് കേസ് വഴക്കുകളിൽ നടപടി നേരിടേണ്ടി വരും. സർക്കാർ സംബന്ധമായി നോട്ടീസ് അല്ലെങ്കിൽ ലോൺ സംബന്ധമായ ജപ്തി നോട്ടീസ് വരുവാൻ സാധ്യതയുണ്ട്. ജാതകത്തിൽ ചൊവ്വയുടെ സ്ഥാനബലമനുസരിച്ച് ശത്രുഹാനി, വ്യവഹാരവിജയം എന്നിവ ഉണ്ടാവും.
മേടം
ആഡംബരപ്രിയത്വം, വരവിൽ കവിഞ്ഞ ചെലവ്, ഏറ്റവും വേണ്ടപ്പെട്ടവർക്ക് മരണസമാനമായ അവസ്ഥകൾ, പിതാവിന് ക്ലേശകരമായ അവസ്ഥ എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. ഉദരരോഗം, ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം എന്നിവ ഉണ്ടാകും ചിലർക്ക് വിശേഷപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ സാധിക്കും.
മേടവിഷു സംക്രമഫലമായി സുഖസൗകര്യങ്ങളും ധനവും വർദ്ധിക്കും
ഇടവം
വളരെ കാലമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ ഒരുമിച്ച് ഒത്തു കൂടുവാനും ആഘോഷവേളയിൽ പങ്കെടുക്കുവാനും അവസരം ഉണ്ടാകും. തൊഴിൽവിജയം, ധനലാഭം, ശരീരസുഖം, ബാങ്കിൽ ലോൺ അപേക്ഷിച്ചവർക്ക് അതിനുള്ള അനുമതി ലഭിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്.
മിഥുനം
ബിസിനസിൽ ഇരിക്കുന്നവർക്ക് ഏത് കാര്യങ്ങളിലും ഇറങ്ങി പുറപ്പെട്ടാലും അതിൽ എല്ലാം വിജയം സുനിശ്ചിതം. ഭൂമിലാഭം, കുടുംബബന്ധുജനങ്ങളിൽ നിന്നും ഗുണഫലങ്ങൾ, ജീവിത സുഖങ്ങൾ യഥാവിധം അനുഭവിക്കുവാൻ ഭാഗ്യം, സന്താനഭാഗ്യം, അന്യജനങ്ങളാൽ അറിയപ്പെടാനുള്ള ഭാഗ്യം, പ്രശസ്തി എന്നിവ ലഭിക്കും.
കർക്കടകം
അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം ജീവിതത്തിൽ വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടാവും അലസതയും മടിയും പല നല്ല അവസരങ്ങളും ഇല്ലാതാക്കും. പലപല തൊഴിലുകൾ ചെയ്യേണ്ടതായ അവസ്ഥ ഉണ്ടാകും. ഭാഗ്യഹാനി, ധനനഷ്ടം, രോഗങ്ങൾ, ശത്രു ഭയം, വ്യവഹാര പരാജയം എന്നിവ ഉണ്ടാകും.
വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2
എല്ലാ കാര്യങ്ങളിലും വിജയം, ശത്രുഹാനി, വ്യവഹാര വിജയം, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും .
ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3
ശനിമാറ്റം വെല്ലുവിളികൾ ഉയർത്തും. തൊഴിൽ, ബിസിനസ്സ്, വ്യക്തിജീവിത തലങ്ങളിൽ പ്രതിസന്ധികൾ ഉണ്ടായേക്കാം. ആരോഗ്യപ്രശ്നം, കുടുംബ ബന്ധുജന കലഹം, തസ്കരഭയം, വിവാഹതടസ്സം, ജീവിതപങ്കാളിയുമായി ഐക്യക്കുറവ്, അന്യസ്ത്രീ ബന്ധം എന്നിവ ഉണ്ടാകും
രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05
ഈ കാലയളവിൽ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടാകും. അതിനാൽ, ഈ സമയപരിധി എല്ലാ വിധത്തിലും പ്രവചനാതീതമായിരിക്കും.
ശ്രദ്ധിക്കേണ്ടവ
നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
ജാതകത്തിൽ പങ്കാളിസ്ഥാനത്ത് രാഹു നിൽക്കുന്നവർ ഗ്രഹനില നോക്കി പരിഹാരം ചെയ്യാത്ത പക്ഷം ഈ വർഷം ജീവിതപങ്കാളിക്ക് ദുരിതം ഉണ്ടാവാം. ആദിത്യൻ, ചൊവ്വ, വ്യാഴ ദശാപഹാരങ്ങൾ നടക്കുന്നവർ ഉചിതമായ പരിഹാരങ്ങൾ സ്വീകരിക്കുക. കേതുവിനെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി ഗണപതി ഭജനം അത്യാവശ്യം. മാസത്തിലൊരിക്കൽ ഗണപതിഹവനം നടത്തുക. കേതുവിന്റെ സ്ഥാനം നോക്കി ഹോമ മന്ത്രം, ദ്രവ്യം നിശ്ചയിച്ചാൽ ഫലം കേമം. ഞായറും മകവും ഒരുമിച്ചു വന്നാൽ വ്രത സഹിതം ക്ഷേത്രദർശനം ഉത്തമം. ഞായറാഴ്ച ആദിത്യ പൂജ നടത്തുക. അശ്വതി, മകം, മൂലം നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം മുടക്കാതിരിക്കുക. ചുവന്ന വസ്ത്രം ധരിക്കുക.
കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V















