ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ അക്രമം; ഡൽഹിയിൽ വൻ പ്രതിഷേധം; പങ്കെടുത്ത് ബൻസുരി സ്വരാജ് എംപിയും ജെഎൻയു വിസിയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ അക്രമം; ഡൽഹിയിൽ വൻ പ്രതിഷേധം; പങ്കെടുത്ത് ബൻസുരി സ്വരാജ് എംപിയും ജെഎൻയു വിസിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 04:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ ഡൽഹിയിൽ ഹൈന്ദവ സമൂഹത്തിന്റെ വൻ പ്രതിഷേധം. നാരീ ശക്തി ഫോറം ആഹ്വാനം ചെയ്ത പ്രതിഷേധമാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്.

മാണ്ഡി ഹൗസിൽ നിന്നും ജന്തർ മന്ദർ വരെയായിരുന്നു മാർച്ച് നടന്നത്. ബംഗ്ലാദേശിൽ ഹൈന്ദവ സമൂഹത്തിനെതിരെ നടക്കുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുത്ത ചിലർ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ബിജെപി എംപി ബൻസുരി സ്വരാജ്, ജെഎൻയു വിസി ശാന്തിശ്രീ ഡി പണ്ഡിറ്റ് തുടങ്ങിയവർ പ്രതിഷേധത്തിന്റെ ഭാഗമായി.

ബംഗ്ലാദേശിലെ രാഷ്‌ട്രീയ അസ്ഥിരതയുടെ ഏറ്റവും വലിയ ഇര അവിടുത്തെ ഹിന്ദു സമൂഹവും ന്യൂനപക്ഷ വിഭാഗങ്ങളുമാണെന്ന് ബൻസുരി സ്വരാജ് പറഞ്ഞു. ഹിന്ദു വംശഹത്യയ്‌ക്ക് സമാനമായ അക്രമങ്ങളാണ് ബംഗ്ലാദേശിൽ നടക്കുന്നത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ അക്രമികൾ ഹിന്ദു സമൂഹത്തെയും ബുദ്ധവിശ്വാസികൾ അടക്കമുളള ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുകയായിരുന്നു. നിരവധി ക്ഷേത്രങ്ങൾ ഉൾപ്പെടെ തകർക്കപ്പെട്ടു.

ഷെയ്ഖ് ഹസീന രാജിവച്ച ശേഷം രാജ്യത്തെ 48 ജില്ലകളിലായി 278 സ്ഥലങ്ങളിൽ ഹിന്ദുക്കൾക്ക് നേരെ അക്രമം നടന്നിട്ടുണ്ടെന്നാണ് ബംഗ്ലാദേശ് നാഷണൽ ഹിന്ദു ഗ്രാൻഡ് അലെയ്ൻസ് പുറത്തുവിടുന്ന വിവരം.

Tags: ശാന്തിശ്രീ ഡി പണ്ഡിറ്റ്ഹിന്ദു വംശഹത്യdelhi protestBangladesh Hindu GenocideBangladesh Hinduന്യൂനപക്ഷങ്ങൾനാരീ ശക്തി ഫോറംജന്തർ മന്ദർഎംപി ബൻസുരി സ്വരാജ്
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies