കൊല്ലവർഷം 1200 ലെ പൂരം നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ പൂരം നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 11:12 am IST
FacebookTwitterWhatsAppTelegram

പൊതുഫലം

പൂരം നക്ഷത്രക്കാർ ഈ വർഷത്തിൽ സാമ്പത്തികമായി ഉണ്ടായിരുന്ന അസ്ഥിരത മാറി പുതിയ വരുമാനസ്രോതസ്സുകൾ വന്നുചേരും. വിദേശത്തു പോകാനുള്ള ആഗ്രഹം സഫലമാകും എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിടുന്നതായി തോന്നുമെങ്കിലും ഒന്ന് വിഷമിപ്പിച്ച ശേഷം കാര്യങ്ങൾ അനുകൂലമാകും. വ്യാഴത്തിന്റെ അപഹാരം നടക്കുന്നവർ സംസാരത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ വളരെയധികം നഷ്ടങ്ങൾ ഉണ്ടാകും. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം നഷ്ടം എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. സ്ത്രീകളോട് ഇടപെടുമ്പോൾ ജാഗ്രത പുലർത്തേണ്ടുന്നതുണ്ട്. സ്ത്രീ വിഷയങ്ങളിൽ അപവാദം കേൾക്കുവാൻ ഇടനൽകും. സമൂഹത്തിൽ കലാപരമായി നിൽക്കുന്നവർക്ക് സാമ്പത്തിക ലാഭം, പ്രശസ്തി എന്നിവ വന്നു ചേരും.

ചിങ്ങം

സർക്കാരിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ അവസരം ലഭിക്കും. പോലീസ്, പട്ടാളം മറ്റു സാഹസികമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പേരും പ്രശസ്തിയും വന്നു ചേരും.

കന്നി

വളരെക്കാലമായി വിവാഹ വിഷയങ്ങളിൽ കാലതാമസം നേരിട്ടവർക്ക് അനുകൂലമായ വിശേഷം ഉണ്ടാകും. ആടയാഭരണ അലങ്കാരവസ്തുക്കളുടെ വർദ്ധനവ് ബന്ധുജനങ്ങളിൽ നിന്നും സഹായം ഉണ്ടാകും. തലവേദന, ത്വക്ക് രോഗം എന്നിവ വർദ്ധിക്കും.

തുലാം

ജാതകത്തിൽ രാഹുവിന്റെ അപഹാരം നടക്കുന്നവർ ഗ്രഹനിലയിൽ രാഹു സ്ഥാനം വെച്ച് പരിഹാര കർമ്മങ്ങൾ ചെയ്താൽ വളരെയധികം ഗുണഫലങ്ങൾ ലഭിക്കുന്ന കാലമാണ്. ഭാര്യാഭർത്തൃഐക്യം, ഭൂമിലാഭം, കുടുംബബന്ധുജനചേർച്ച, സർവ്വകാര്യ വിജയം എന്നിവ ഉണ്ടാകും

വൃശ്ചികം

മാതാവുമായോ മാതൃബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ജാതകത്തിൽ ബുധൻ നിൽക്കുന്ന സ്ഥാനം അടിസ്ഥാനം ചെയ്താൽ ചിലർക്ക് മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ, സ്വത്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും. ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കും.

ധനു

വൈദ്യരംഗത്തുള്ളവർക്ക് പേരും പ്രശസ്തിയും ലഭിക്കും. റിയൽഎസ്റ്റേറ്റ്, മറ്റ് മാർക്കറ്റിങ് രംഗത്തു പ്രവർത്തിക്കുന്നവർക്കു വൻ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. ചിലർക്ക് സ്വത്ത് കേസുകളിൽ തിരിച്ചടികൾ നേരിടേണ്ടി വരും. സ്ത്രീകൾ മൂലം അപവാദം കേൾക്കേണ്ടി വരികയോ കേസിൽ പെടുകയോ ചെയ്യും.

മകരം

യാത്രകൾ മൂലം ധാരാളം ഗുണങ്ങൾ ഉണ്ടാകും. ജാതകത്തിൽ ശുക്രൻ ബലവാൻ ആയിരിക്കുന്നവർക്ക് വിശേഷപ്പെട്ട ആഭരണങ്ങൾ ലഭിക്കുക, ആഡംബര കാറുകൾ ലഭിക്കുക സാധ്യതയുണ്ട്. പണസംബന്ധമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിക്കും. ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ വന്നുചേരും.

കുംഭം

ജീവിതപങ്കാളിയുമായി പലവിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും പരസ്പര സമ്മതത്തോട് കൂടി പിരിയുവാനും ധാരണ ആകും. ആലോചനാ പൂർവ്വം ചെയ്യാത്തതിനാൽ ബിസിനസ്സിൽ പരാജയം ഉണ്ടാകും. അപ്രതീക്ഷിതമായ തൊഴിൽ വിജയം പ്രതീക്ഷിക്കാം.

മീനം

വിദ്യാ പുരോഗതിയും തൊഴിൽ വിജയവും ഉണ്ടാകും എന്നാൽ കുടുംബപരമായി അഭിപ്രായ വ്യത്യാസങ്ങളോ സ്വത്ത് സംബന്ധമായ കേസുകളിൽ പ്രതികൂലമായ സംഭവവികാസങ്ങളോ അരങ്ങേറും. ചിലർക്ക് സന്താന ഭാഗ്യവും സന്താനങ്ങളെ കൊണ്ട് ഗുണ അനുഭവങ്ങളും ഗൃഹോപകരണങ്ങളുടെ വർദ്ധനവും പ്രതീക്ഷിക്കാം.

മേടം

ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങളോ അല്ലെങ്കിൽ അസുഖങ്ങളോ വരുവാൻ സാധ്യതയുണ്ട്. അന്യരെ സഹായിക്കുവാനുള്ള മനോവിശാലത, ത്യാഗ ബോധം എന്നീ ഗുണങ്ങൾ മറ്റുള്ളവരുടെ പ്രശംസയ്‌ക്ക് പാത്രമാകും. കുടുംബ ബന്ധുജനങ്ങൾ താല്പര്യക്കുറവ് പ്രകടിപ്പിക്കും. തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കും.

മേടവിഷു സംക്രമഫലമായി കുടുംബത്തു മംഗളകർമ്മങ്ങൾ നടത്തുവാനോ വിവാഹം നടക്കുവാനോ യോഗം ഉണ്ടാകും

ഇടവം

പഴയ കേസ് വഴക്കുകൾ വീണ്ടും പൂർവാധികം ശക്തമായി തിരിച്ചു വരുവാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും പ്രവർത്തനമാന്ദ്യം അനുഭവപ്പെടുവാൻ ഇടയുണ്ടെങ്കിലും ദൈവാധീനത്താൽ പല കാര്യങ്ങളിലും നടക്കും. പിതാവിന് രോഗ ദുരിതം വരുവാൻ സാധ്യത. ഉദരരോഗം വരാതെ ജാഗ്രത പാലിക്കുക.

മിഥുനം

മറ്റുള്ളവർക്ക് ഹിതകരമായ രീതിയിലുള്ള സംസാരം സർവ്വ ജനങ്ങളുടെയും ആദരവ് ലഭിക്കുവാൻ കാരണമാകും. വളരെ നാളായി വിൽക്കാൻ നോക്കിയ വസ്തുവിന്റെ കച്ചവടം നടക്കും. വിവാഹ ഭാഗ്യം, ആരോഗ്യവർദ്ധനവ് എന്നിവ ഉണ്ടാകും.

കർക്കടകം

ഭാര്യഭത്തൃ അകൽച്ച, സന്താന ദുരിതം, കോടതി കേസുകളിൽ പ്രതികൂലമായ വിധി, പ്രവർത്തന മാന്ദ്യത, അന്യസ്ത്രീ ബന്ധം, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് സസ്പെൻഷൻ ലഭിക്കുക, ജോലിയിൽ സ്ഥാനചലനം എന്നിവ ഉണ്ടാകും. പല പ്രകാരത്തിലുള്ള ആരോപണങ്ങൾ കേൾക്കേണ്ടിവരും.

വ്യാഴമാറ്റം 2025 മെയ് 15 – 2026 ജൂൺ 2

വീട് പുതുക്കിപ്പണിയുക, ഭൂമിവർദ്ധനവ്, സമ്പത്ത് വർദ്ധിക്കുക, ബന്ധുജനങ്ങളിൽ നിന്നും ഗുണഫലങ്ങൾ എന്നിവ ഉണ്ടാകും.

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

പുത്രക്ലേശം, ജയിൽവാസം, വ്യവഹാര പരാജയം, സംസാരം മൂലം അവസര നഷ്ട്ടം, ബന്ധുജന വിരഹം , ത്വക്ക് രോഗങ്ങൾ എന്നിവയ്‌ക്ക് സാധ്യത.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

മറ്റുള്ളവർ ഇവരെ തെറ്റിദ്ധരിക്കുന്ന വിധത്തിൽ ബന്ധങ്ങൾ ഉണ്ടാകുവാനും രഹസ്യബന്ധങ്ങൾ വന്നുചേരുവാനും പ്രവണത ഉണ്ടാകും. ജീവിത പങ്കാളി സ്ഥാനത്തേക്കുള്ള രാഹുമാറ്റം കുടുംബപരമായി ചില അസ്വാരസ്യങ്ങൾ ഉടലെടുക്കും.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ജന്മഗ്രഹ നിലയിൽ രാഹു അപഹാരം നടക്കുന്നവർ സ്ഥാനം നോക്കി പരിഹാരം ചെയ്യെണ്ടത് അനിവാര്യമാകും. ചന്ദ്രൻ, ശനി, രാഹു ദശയിൽ ഉള്ളവരും പരിഹാരങ്ങൾ അനുഷ്ടിക്കണം. നവഗ്രഹങ്ങളിൽ ആദിത്യനും ശുക്രനും പ്രീതി വരുത്തണം. ഈ കാലയളവിൽ ദേവി പൂജ നടത്തുന്നത് ഗുണകരമാണ്. പൂരം, ഭരണി, പൂരം നക്ഷത്രദിനങ്ങളിൽ ക്ഷേത്രദർശനം ഉത്തമം. പക്കപ്പിറന്നാൾ ലക്ഷ്മി പൂജ ഗുണഫലങ്ങൾ നൽകും. പൂരം ഞായർ വരുന്ന ദിവസം വ്രത സഹിതം ആദിത്യ ശിവക്ഷേത്രങ്ങളിൽ തൊഴുക. വെള്ളിപ്പൂരം വരുന്ന ദിവസം മഹാലക്ഷ്മിയെയും അന്നപൂർണേശ്വരിയെയും യക്ഷിയമ്മയെയും സ്മരിക്കുക. സൂര്യ ഭഗവാന് അർഘ്യ സമർപ്പണം നടത്തുക. മഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരും.

 

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം……

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

 

Tags: SUBJayarani E.VYearly Prediction 1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘ഒരു കൈയില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍, മറുകൈയില്‍ മദ്യ പ്രോത്സാഹനം? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ബി. ഗോപകുമാര്‍’

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies