കൊല്ലവർഷം 1200 ലെ ഉത്രം നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ ഉത്രം നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 11:26 am IST
FacebookTwitterWhatsAppTelegram

പൊതുഫലം

ഉത്രം നക്ഷത്രക്കാർക്ക് ഈ വർഷത്തിൽ വരുന്ന അവസരങ്ങൾ കൈവിട്ടുപോകാതെ ശ്രദ്ധിക്കുക. പ്രത്യേകിച്ചു കുറേകാലമായി ബിസിനസ് മാന്ദ്യം അനുഭവപ്പെട്ടിരുന്നവർ. മികച്ച അവസരങ്ങൾ മുന്നിൽ വരുമ്പോൾ സംശയിച്ചു, നിൽക്കണ്ട, നിങ്ങളുടെ ദീർഘകാല പ്രാർത്ഥനയുടെ ഫലം ആണ് അത്തരം അവസരങ്ങൾ. ലോട്ടറി/സമ്മാനം ലഭിക്കാൻ സാധ്യത ഉണ്ട്.

ചിങ്ങക്കൂറുകാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും വിജയിക്കുകയും ചെയ്യും. കന്നിക്കൂറുകാർക്ക് അനുകൂലമായ തൊഴിൽമാറ്റം, സ്ഥാനകയറ്റം ഒക്കെ പ്രതീക്ഷിക്കാം. ഇവർക്ക് ഈ ശനിമാറ്റം കണ്ടകശ്ശനി ആരംഭം ആണ്. ശനിയുടെ സ്ഥാനം നോക്കി പരിഹാരം അനുഷ്ഠിക്കുന്നത് ഉചിതമാകുന്നു.

ചിങ്ങം

അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ അകൽച്ച , വിദേശവാസം എന്നിവ അനുഭവത്തിൽ വരും.

കന്നി

കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം രൂക്ഷമാകും. നേത്ര രോഗം, ഉഷ്ണരോഗം, അഗ്നിഭയം എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും അലസത രൂപപ്പെടും.

തുലാം

ചിങ്ങത്തിലെ ഉത്രം നക്ഷത്രക്കാർക്ക് തൊഴിൽ വിജയം സാമ്പത്തികലാഭം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ കന്നിക്കൂറിലെ ഉത്രം നക്ഷത്രക്കാർക്ക് അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടം, കൃഷിനാശം, കടബാധ്യത, നേത്രരോഗം എന്നിവ വരുവാൻ സാധ്യതയുണ്ട്.

വൃശ്ചികം

സഹോദരസ്ഥാനത്ത് ഉള്ളവർക്ക് നമ്മളോടുള്ള സമീപനത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുവാനുള്ള അവസരം വന്നുചേരും. കൃഷി, റിയൽ എസ്റ്റേറ്റ് എന്നിവയിൽ പണം മുടക്കിയവർക്ക് ധനംനഷ്ടം വരുന്ന സമയമാണ്. എന്നിരുന്നാലും സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ട്.

ധനു

മാനസീകമായും ശാരീരികമായും പ്രശ്നങ്ങൾ ഉടലെടുക്കും. അപ്രതീഷിതമായി ചില മരുന്നുകൾ കഴിച്ചത് മൂലം പാർശ്വഫലങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. പുത്രഭാഗ്യം, സ്ത്രീസുഖം എന്നിവ ലഭിക്കും. സംസാര കാഠിന്യം മൂലം ജീവിതത്തിൽ ചില നഷ്ടങ്ങൾ ഉണ്ടാവും.

മകരം

ധാരാളം ഭൂസ്വത്തുക്കൾ വന്നുചേരാൻ യോഗം ഉണ്ട്. മാതാപിതാക്കൾ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കുന്ന സമയമാണ്. ചിലരുടെ കുടുംബത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ ഇടയാകും. ധാരാളം യാത്രകൾ ചെയ്യുകയും യാത്രയിൽ ദുരിതങ്ങൾ അനുഭവപ്പെടുകയും ചെയ്യും.

കുംഭം

വിദ്യാർത്ഥികളിൽ പഠനമികവ് പ്രകടിപ്പിക്കുന്ന അവസ്ഥ ഉണ്ടാകും. വളരെയധികം വായനാശീലം കൂടും. സാഹിത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തങ്ങളുടെ രചന പ്രസിദ്ധീകരിക്കാനുള്ള അവസരം ഉണ്ടാകും. വിലപ്പെട്ട രേഖകൾ കൈമോശം വരാൻ സാഹചര്യമുണ്ടാകും.

മീനം

ജീവിതപങ്കാളിക്കോ സന്താനങ്ങൾക്കോ രോഗാദിദുരിതങ്ങൾ ഉണ്ടാവും. എപ്പോഴും യാത്രകൾ വേണ്ടി വരിക, സഞ്ചാര മൂലം ദോഷനുഭവങ്ങൾ, ധനക്ലേശം, പരാജന ആശ്രയം, സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരുന്ന അവസ്ഥയോ സാഹചര്യമോ ഉണ്ടാകും.

മേടം

സുഹൃത്തുക്കളുടെ ഒരുമിച്ച് ഉല്ലാസയാത്ര പോകുവാനുള്ള അവസരം ഉണ്ടാകും മനതൃപ്തിയും കുടുംബ അഭിവൃദ്ധിയും ഉണ്ടാകും. വളരെ കാലമായി സന്താനങ്ങൾക്ക് വേണ്ടി പ്രാർത്ഥനയും വഴിപാടും നടത്തിയവർക്ക് സന്താനഭാഗ്യം സിദ്ധിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുവാൻ സാധിക്കും. ശത്രുക്കളെ കൊണ്ട് ദോഷവും കേസ് വഴക്കുകളും ഉണ്ടാവാം.

മേടവിഷു സംക്രമഫലമായി ബിസിനസ് നടത്തുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരും

ഇടവം

ഭാര്യഭർതൃ ഐക്യകുറവ്, കുടുംബ ബന്ധുജനങ്ങളുമായി കലഹം, വിവാഹ കാലതാമസം, , വിഷഭയം, സ്ത്രീകൾ മൂലം ദോഷഫലങ്ങൾ എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയാകും. സ്വത്ത് തർക്കങ്ങളിൽ വിധി പ്രതികൂലമാകും.

മിഥുനം

വിദ്യാർത്ഥികളിൽ പഠനത്തിൽ മികച്ച വിജയം ലഭിക്കും. അധ്യാപകർ മറ്റ് സംസാരപ്രധാനമായ ജോലികൾ ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ശരീരസുഖം, കുടുംബസുഖം, മനസ്സമാധാനം എന്നിവ നിലനിൽക്കും.

കർക്കിടകം

ഗുണദോഷ സമ്മിശ്രം ആയിരിക്കും. തൊഴിൽവിജയം ഉണ്ടാകുമെങ്കിലും സഹപ്രവർത്തകരിൽ നിന്നും മേൽ അധികാരികളിൽ നിന്നും വളരെയധികം തിക്താനുഭവങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ ഉണ്ടാകും. ധനലാഭം, വിദേശയാത്ര, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക എന്നിവ ഉണ്ടാകും.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

ചിങ്ങക്കൂറിലെ ഉത്രം നക്ഷത്രക്കാർക്ക് ധനനേട്ടം, കൃഷിലാഭം, പദവിയിൽ ഉന്നതി എന്നിവ ഉണ്ടാകും. കന്നി കൂറിലെ ഉത്രം നക്ഷത്രക്കാർക്ക് തൊഴിൽക്ലേശം, ഭക്ഷണ സുഖക്കുറവ് എന്നിവ ഉണ്ടാകും.

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

ചിങ്ങക്കൂറിലെ ഉത്രം നക്ഷത്രക്കാർക്ക് തൊഴിൽ പരാജയം, അലസത എന്നിവയും കന്നികൂറിലെ ശനിമാറ്റം കണ്ടകശനി ആരംഭം ആണ്. ഭൂമി നഷ്ടം, യാത്രയിൽ അപകടം, ജീവിതപങ്കാളിക്ക് അസുഖം എന്നിവ ഉണ്ടാകും. മഹാദേവനെ പ്രീതിപ്പെടുത്തുന്നതും ദിനവും ഹനുമാൻ ചാലിസ ചൊല്ലുന്നതും ഒരു പരിധിവരെ രക്ഷ നൽകും.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

ബിസിനസ്സ് ഉടമകൾക്ക് ലാഭമുണ്ടാക്കാനും അവരുടെ സംരംഭങ്ങൾ വളർത്താനും അവരുടെ വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കാനും കഴിയും. കേതുവിന്റെ വർഷാവസാനമുള്ള രാശിമാറ്റം കേസ് വഴക്കുകൾ ഉണ്ടാവുകയും ബന്ധനസ്ഥനാകുകയും ചെയ്യും.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

വരുന്ന കണ്ടകശനി, ശനിദശാപഹാരങ്ങളിൽ ഉള്ളവർക്ക് കഠിനം ആയിരിക്കും എന്ന് മനസിലാക്കി നേരത്തെ തന്നെ തയാറെടുക. ചൊവ്വ, ബുധൻ, വ്യാഴ ദശാപഹാരങ്ങളിൽ ഉള്ളവരും പരിഹാരം അനുഷ്ഠിക്കേണ്ടതുണ്ട്. മാസത്തിലൊരിക്കൽ ശിവ ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തുന്നത് ഗുണം ചെയ്യും. ചിങ്ങരാശിക്കാർ സൂര്യപ്രീതിയും. കന്നിരാശിക്കാർ ബുധശാന്തിയും നേടേണ്ടതാകുന്നു. സൂര്യോദയം തൊഴുന്നതു ഗുണം ചെയ്യും. ഉത്രം ഞായർ വരുന്ന ദിവസം ആദിത്യ ക്ഷേത്രത്തിൽ പോയാൽ ഉത്തമമാണ്. ഉത്രം, ഉത്രാടം കാർത്തിക നക്ഷത്ര ദിനങ്ങളിൽ ശിവക്ഷേത്ര ദർശനം സൽഫലങ്ങൾ ലഭിക്കും. കന്നിക്കൂറുകാർ ശ്രീകൃഷ്ണ ഭഗവാനെയും പ്രീതിപ്പെടുത്തുക.

 

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം……

 

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

 

 

Tags: SUBJayarani E.VYearly Prediction 1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘ഒരു കൈയില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍, മറുകൈയില്‍ മദ്യ പ്രോത്സാഹനം? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ബി. ഗോപകുമാര്‍’

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies