കൊല്ലവർഷം 1200 ലെ ചിത്തിര നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ ചിത്തിര നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 11:36 am IST
FacebookTwitterWhatsAppTelegram

പൊതുഫലം

ചിത്തിര നക്ഷത്രക്കാർക്ക് നല്ലൊരു വർഷമാണ് വരുന്നത്. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴിൽപരമായും കാലം അനുകൂലമാണ്. സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയം ആണ്. ദമ്പതികളിൽ ഐക്യം ഉണ്ടാകാം. ചിലർക്ക് വിദേശവുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങൾ ഉണ്ടാകും. സന്താനം, പുതിയ വീട് ഒക്കെയും ഈ വർഷം ഉണ്ടാകും. വർഷാവസാനത്തോടെ കണ്ടകശ്ശനിയുടെ ആരംഭം ആണ്. കന്നിക്കൂറുകാർക്ക് ഭാഗ്യസ്ഥാനത്ത് ഉള്ള വ്യാഴം വിദേശവുമായി ബന്ധപ്പെട്ട ജോലി പുതിയ അവസരങ്ങൾ ലഭിക്കും.

ചിങ്ങം

അന്യസ്ത്രീ നിമിത്തം ജോലിയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. അമിതമായ ആഡംബര പ്രിയത്വം വരവിനേക്കാൾ ചെലവ് വർദ്ധിപ്പിക്കും.

കന്നി

മാനസികവും ശാരീരികവുമായ അവസ്ഥ മോശമാകുന്ന സ്ഥിതി വിശേഷം സംജാതമാകും. വരവിനെക്കാൾ ചെലവ് വർദ്ധിക്കും വിലപ്പെട്ട രേഖകൾ നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്.

തുലാം

യാത്രയിൽ ദുരിതങ്ങൾ ഉണ്ടാകും. കാര്യതടസ്സം, അധികാരികളിൽ നിന്നും തിക്താനുഭവങ്ങൾ, ദേഹദുരിതം, ഉഷ്ണ രോഗങ്ങൾ, ഹൃദ്രോഗം, അനാവശ്യമായ കോപം മൂലം പലവിധത്തിലുള്ള ദോഷാനുഭവങ്ങൾ, ജയിൽവാസം എന്നിവ അനുഭവത്തിൽ വരും. സ്ത്രീകൾ മൂലം പേര് ദോഷവും അപമാനവും കേൾക്കേണ്ടിവരും.

വൃശ്ചികം

സന്താനങ്ങളോടൊപ്പം വിദേശയാത്ര നടത്തും. പുതുവസ്ത്രം, സാമ്പത്തിക ലാഭം, ആടയാഭരണ അലങ്കാരവസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും. അന്യസ്ത്രീ ബന്ധം, ആലോചന ശീലം ഇല്ലാതെ പെരുമാറുന്ന മൂലം ദോഷനുഭവങ്ങൾ എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്.

ധനു

അന്യദേശ വാസം/ജോലി എന്നിവ അനുഭവത്തിൽ വരും. വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുവാൻ സാധ്യതയുണ്ട് കുടുംബപരമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കും. അന്യ സ്ത്രീബന്ധം ശക്തമാകും.

മകരം

കുടുംബസ്വത്തുക്കൾ ഭാഗം വെക്കുന്ന കാര്യത്തിൽ തർക്കം നടക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്നും തിക്താനുഭവങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ജീവിതത്തിൽ ചില യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ പ്രേരണ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും ഒരുതരം പേടി അഥവാ മനക്കട്ടി ഇല്ലാതെ വരുന്ന സാഹചര്യമുണ്ടാകും.

കുംഭം

വൈദ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെയധികം കീർത്തി, പ്രശംസ എന്നിവ ലഭിക്കുവാനുള്ള അവസരം വന്നുചേരും. മാതാവിനോ വേണ്ടപ്പെട്ടവർക്ക് അസുഖങ്ങൾ വരുവാനും ആശുപത്രി വാസം ഉണ്ടാകുവാനും സാധ്യതയുണ്ട്. വരവും ചെലവും തുല്യമായിരിക്കും. മറ്റുള്ളവരെ മനസ്സിലാക്കുന്നതിൽ വീഴ്ച ഉണ്ടാകും.

മീനം

രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർ അന്യജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ ചെയ്യുന്ന പക്ഷം ജനപ്രീതി നേടും. നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിവാഹം മാറിപ്പോകുവാൻ സാധ്യതയുണ്ട്. ഭാര്യാവിരഹം, സന്താനങ്ങളോട് കലഹം എന്നിവയ്‌ക്ക് സാധ്യത

മേടം

തുടക്കത്തിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാവുമെങ്കിലും വീട്ടുകാരുടെ സമ്മതത്തോടുകൂടി പ്രേമവിവഹം നടക്കും. ബിസിനസ് നടത്തുന്നവർക്ക് തൊഴിലാളികളോട് നിർബന്ധബുദ്ധി കൂടുന്നത് കാരണം പല പ്രകാരത്തിലുള്ള പ്രശ്നങ്ങളും വരുവാൻ സാധ്യതയുണ്ട്. എങ്കിലും ധനലാഭം, സർവ്വകാര്യ വിജയം എന്നിവ ലഭിക്കും.

മേടവിഷു സംക്രമഫലമായി ബന്ധുജന വിരഹവും ദാമ്പത്യ കലഹവും ഉണ്ടാവും.

ഇടവം

അതീവമായ കോപ ശീലം പലതരത്തിലുള്ള നഷ്ടങ്ങളും ജീവിതത്തിൽ ഉണ്ടാകും. എന്നാൽ കൃഷി, മറ്റ് വിഭവ സമൃദ്ധമായ ബിസിനസ് നടത്തുന്നവർക്ക് ധനലാഭം, കീർത്തി, മറ്റുള്ളവരിൽ നിന്നും നല്ലത് കേൾക്കുവാൻ യോഗം എന്നിവ ഉണ്ടാകും. എന്നാൽ കുടുംബപരമായി ചില അസ്വസ്ഥതകൾ ഉണ്ടാവാൻ ഇടയുണ്ട്.

മിഥുനം

പ്രധാനപ്പെട്ട ആരാധനാലയങ്ങൾ സന്ദർശിക്കുവാനും അവിടെ വഴിപാട് നടത്തുവാനും അവസരം ഉണ്ടാകും. വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലമാണ്. ഈശ്വരവിശ്വാസം കുറവ് അനുഭവപ്പെടുമെങ്കിലും പല കാര്യങ്ങളും അദൃശ്യമായ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെടും.

കർക്കടകം

കുടുംബ സൗഖ്യം തൊഴിൽ വിജയം എന്നിവ ഉണ്ടാകുമ്പോഴും കുടുംബത്തിൽ പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാൻ യോഗം ഉണ്ട് സർക്കാരിൽ നിന്നും ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുന്ന സമയമാണ്. വ്യാപാരം ബിസിനസ് എന്നിവയിൽ പുരോഗതി കാണും.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

കന്നിക്കൂറിലെ ചിത്തിര നക്ഷത്രക്കാർക്ക് സന്താനങ്ങളെ കൊണ്ട് ദോഷ അനുഭവങ്ങൾ, പ്രവർത്തന മാന്ദ്യത എന്നിവയും തുലാംകുറിലെ ചിത്തിര നക്ഷത്രക്കാർക്ക് വിവാഹ യോഗം, കൃഷി ലാഭം എന്നിവ ഉണ്ടാകും. പൊതുവിൽ തൊഴിൽ ക്ലേശങ്ങൾ, കൃഷി നഷ്ട്ടം, ഭൂമി നഷ്ടപ്പെടുക, ധനക്ലേശം, ആരോഗ്യഹാനി പ്രതീക്ഷിക്കാം. കർമ്മ സ്ഥാനത്ത് ഉള്ള വ്യാഴ മാറ്റം പദവിയിൽ ഇളക്കം ഉണ്ടാവാൻ സാധ്യത ഉണ്ട്.

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

കന്നിക്കൂറിലെ ചിത്തിര നക്ഷത്രക്കാർക്ക് സന്താനക്ലേശം അല്ലെങ്കിൽ സന്താന തടസ്സം, സ്ഥാനഭ്രംശം, രോഗങ്ങൾ എന്നിവയും തുലാം കുറിലെ ചിത്തിര നക്ഷത്രക്കാർക്ക് തൊഴിൽ വിജയം, രോഗ എന്നിവ ഉണ്ടാവും. കണ്ടകശ്ശനി ആരംഭം ജീവിത പങ്കാളിക്കോ അവനവനോ വിട്ടുമാറാത്ത അസുഖങ്ങൾ മാനസീക ഭീതി സൃഷ്ട്ടിക്കും. മനോദുഃഖം, തൊഴിൽ ക്ലേശം, സ്ത്രീമൂലം മാനഹാനി എന്നിവ ഉണ്ടാവും. ജീവിതപങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉടലെടുക്കും. തുലാക്കൂറുകാർക്ക് ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം കുറയും. ധനപരമായി ഉയർച്ച ഉണ്ടാകും.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

കാര്യമായ നഷ്ടം സംഭവിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്തേക്കാവുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുമ്പോൾ വളരെ അധികം ജാഗ്രത പാലിക്കണം

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ചിത്തിര നക്ഷത്രക്കാർ ഈ വർഷം ജാതകത്തിൽ രാഹുവിന്റെ സ്ഥാനം നോക്കി പരിഹാരങ്ങൾ അനുഷ്ഠിക്കേണ്ടതാകുന്നു. രാഹു പ്രീതി കുറയുംതോറും ലാഭങ്ങളും വിജയങ്ങളും ഒക്കെ തന്നെ തത്തുല്യമായ നഷ്ടങ്ങളും തോൽവികളും വന്നു നിരാശരാക്കികളയും. ബുധ, വ്യാഴം, ശുക്ര ദശാകാലങ്ങളിൽ ഉള്ളവരും യഥാവിധി ദശാപഹാര പരിഹാരം ചെയ്യണം. ചൊവ്വയെ പ്രീതിപ്പെടുത്തുന്നത്തിനായി വടക്കൻപറവൂർ ചൊവ്വാ ഭഗവതിയെ തൊഴുന്നത് ഗുണം ചെയ്യും. ചൊവ്വാഴ്ച വ്രത സഹിതം ചൊവ്വാ ഗ്രഹ പൂജ അനുഷ്ഠിക്കുക. ചിത്തിരയും ചൊവ്വയും ഒരുമിച്ചു വന്നാൽ ഉപാസിക്കുക. ഇതിനുപുറമെ ചിത്തിര ഒന്ന്, രണ്ടു പാദക്കാർ ബുധനെയും മൂന്ന്, നാലു പാദക്കാർ ശുക്രനെയും പ്രീതിപ്പെടുത്തുക. ചിത്തിര, അവിട്ടം, മകയിരം നക്ഷതങ്ങളിൽ മുടങ്ങാതെ ക്ഷേത്രദർശനം നടത്തുക.

 

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം……

 

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

 

 

Tags: SUBJayarani E.VYearly Prediction 1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies