ഒരു മില്യണിലധികം കാഴ്ചക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് വൈറലായി വീഡിയോ. ചെടികൾക്ക് ഇടയിൽ ഒളിച്ചിരിക്കുന്ന പാമ്പിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഇഷാൻ ഷാനവാസാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ഇതിൽ കാണുന്ന പാമ്പിനെ ഇന്ത്യയിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന പാമ്പുകളിൽ ഒന്നായി അദ്ദേഹം വിശേഷിപ്പിച്ചു.
ശ്രദ്ധിച്ചു നോക്കിയാൽ പച്ചനിറത്തിലുള്ള ഇലകൾക്കിടയിൽ ഒരു പച്ചില പാമ്പ് തൂങ്ങി കിടക്കുന്നത് വീഡിയോയിൽ കാണാം. ‘പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരവുമായ പാമ്പുകളിലൊന്ന് ഇവിടെയുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാമ്പ്. ദൂരെ നിന്ന് നോക്കിയാൽ ഒന്നും കാണാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ സൂക്ഷിച്ചുനോക്കിയാൽ, സൂം ഇൻ ചെയ്താൽ, ആ ചെടിയിൽ വളരെ ശ്രദ്ധയോടെ ഇരിക്കുന്ന മനോഹരമായ ഒരു പച്ചില പാമ്പിനെ നിങ്ങൾക്ക് കാണാൻ കഴിയും”-എന്ന് വീഡിയോയിൽ ഷാനവാസ് പറയുന്നു.

https://www.instagram.com/reel/C-plxyASDek/?igsh=MXd0OTV3aHVidjcxdA==
ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്ന പാമ്പുകളിൽ ഒന്നാണ് പച്ചില പാമ്പ്. വിഷമില്ലാത്ത ഒരിനം പാമ്പാണിത്. മരത്തിലാണ് ഈ പാമ്പുകളുടെ താവളം.നീണ്ട തലയും പച്ചനിറവുമാണിവയ്ക്ക്. ചെറിയ പക്ഷികൾ, തവള, പല്ലി, ചെറുപാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഈ പാമ്പിനെ ശല്ല്യം ചെയ്താൽ തലനീട്ടി കൊത്താൻ ശ്രമിക്കുകയും വായ വലുതായി തുറന്ന് നാവ് നീട്ടി പേടിപ്പിക്കുകയും ചെയ്യും. പ്രസവിക്കുന്ന പാമ്പുകളാണിവ.















