കൊല്ലവർഷം 1200 ലെ വിശാഖം നക്ഷത്രത്തിന്റെ പുതുവർഷഫലം
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ വിശാഖം നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 01:25 pm IST
Facebook
Twitter
WhatsAppTelegram

പൊതുഫലം

വിശാഖം നക്ഷത്രക്കാർക്ക് ഈ വർഷം കരുതൽ, ജാഗ്രതയൊക്കെ ആവശ്യമായി വരും. പൊതുസമൂഹത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ ആത്മസംയമനം പാലിക്കേണ്ടതാകുന്നു. വൃശ്ചിക കൂറുകാർക്ക് കുടുംബ ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറി രമ്യതയിൽ ആകും.

ബിസിനസ്സിൽ ഇരിക്കുന്നവർക്കു പുതിയ പങ്കാളികളെ ലഭിക്കും. സർക്കാർ സംബന്ധമായ പുതിയ കരാറുകൾ ലഭിക്കും. തുലാം കൂറുകാർക്ക് തൊഴിൽ ക്ലേശം, ബിസിനെസ്സിൽ പരാജയം സംഭവിക്കുകയും കടബാധ്യതകൾ ഉണ്ടാവുകയും പല പല തൊഴിലുകൾ ചെയേണ്ടതായ അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഏറ്റവും വേണ്ടപ്പെട്ട ആളുകളുടെ വിയോഗം അപ്രതീഷിതമായിരിക്കും. വാഹനം ഉപയോഗിക്കുന്നവർക്കു മുറിവ്, ചതവ് എന്നിവ പറ്റുവാൻ സാധ്യത ഉണ്ട്.

വ്യാഴം നീചസ്‌ഥാനത്ത് നിൽക്കുന്നവർക്ക് വ്യവഹാര പരാജയം, ആയുസ്സിനെ ഹനിക്കുന്ന ദോഷഫലങ്ങൾ ഉണ്ടാവാം. സംസാരത്തിലെ കാഠിന്യം മൂലം പല നല്ല അവസരങ്ങളും ഇല്ലാതെ ആവും. സുഖ സൗകര്യങ്ങൾക്ക് കോട്ടം വരിക, വീട്, സ്വത്ത് വകകൾ ജപ്തി ഭീക്ഷണി നേരിടുക തുടങ്ങിയവയും സംഭവിക്കും.

ചിങ്ങം

പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കും. ഭാര്യാഭർത്തൃ ഐക്യവും പരസ്പര വിശ്വാസവും വർദ്ധിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം കൂടിയാണ്.

കന്നി

ഈ മാസം ഗുണദോഷ സമ്മിശ്രം ആയിരിക്കും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടയാകും. വിവാഹ സമയം അനുകൂലമായി വരും. വിദ്യ പുരോഗതി, പുതുവസ്ത്ര ലാഭം എന്നിവ വന്നുചേരും.

തുലാം

കുടുംബം വിട്ട് മാറിനിൽക്കേണ്ട അവസ്ഥ ഉണ്ടാകും. വിദേശവാസം ജോലി അനുഭവത്തിൽ വരും. അമിതമായ ആഡംബരപ്രിയത്വം വർദ്ധിക്കും. വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാകും. ദമ്പതികൾ തമ്മിൽ ഐക്യം കുറയും. എന്നാൽ ചിലർക്ക് വിവാഹ കാലം അനുകൂലമായിരിക്കും.

വൃശ്ചികം

സാമ്പത്തികമായി വളരെയധികം പ്രതിസന്ധികൾ തരണം ചെയ്യേണ്ട അവസ്ഥ ഉണ്ടാകും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും ഏതെങ്കിലും തരത്തിലുള്ള അസുഖത്തിന് ചികിത്സയിലുള്ളവർ ഈ സമയത്ത് വളരെയധികം കരുതൽ വേണ്ട സമയമാണ്.

ധനു

ഈ മാസം ഗുണദോഷ സമ്മിശ്രം ആയിരിക്കും. വരവും ചെലവും തുല്യമായിരിക്കും. ജീവിതപങ്കാളിയുമായി ചില ആസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്ന കാലമാണ്. ചിലർക്ക് ജയിൽവാസം, അനാവശ്യ കൂട്ടുകൾ എന്നിവ മൂലം പണ നഷ്ടം ഉണ്ടാകും. സഞ്ചാര ശീലം വർദ്ധിക്കും.

മകരം

സംസാരപ്രധാനമായ തൊഴിലുകൾ ലഭിക്കുവാൻ അവസരം വന്നുചേരും. സുഹൃത്തുക്കളുമായും ജീവിത പങ്കാളിയുമായും അനാവശ്യമായ വാക്കു തർക്കത്തിൽ ഏർപ്പെടുവാൻ സാധ്യതയുണ്ട്. ചിലർക്ക് സൽ സുഹൃത്തുക്കളെ ലഭിക്കുവാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും അവസരം വന്നുചേരും. ശരീര സുഖം , ധനലാഭം എന്നിവ പ്രതീക്ഷിക്കാം.

കുംഭം

കുടുംബപരമായി വളരെയധികം പ്രശ്നങ്ങൾ നേരിടേണ്ട അവസ്ഥ. പ്രമേഹം, കൊളസ്ട്രോൾ എന്നീ അസുഖങ്ങൾ ഉള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അസുഖം കൂടുവാൻ സാധ്യതയുണ്ട്. ഭൂമി നഷ്ടം, കേസ് വഴക്കുകൾ എന്നിവയ്‌ക്ക് സാധ്യത ഉണ്ട്. ധനലാഭം ഉണ്ടാകുമെങ്കിലും ചെലവുകൾ വർദ്ധിക്കും.

മീനം

മാതാവിന് ക്ലേശകരമായ അവസ്ഥ സംജാതമാകും. കോളേജ് രാഷ്‌ട്രീയത്തിൽ സഹപ്രവർത്തകരിൽ നിന്നും അപകടങ്ങൾ, തൊഴിലിടങ്ങളിൽ ജോലി നഷ്ടത്തിന് സാധ്യതയുണ്ട്, പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും ഉപദ്രവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.

മേടം

വൃശ്ചിതക്കൂറിലെ വിശാഖം നക്ഷത്രക്കാർക്ക് സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, തൊഴിൽ വിജയം കുടുംബ സുഖം എന്നിവ ലഭിക്കും. എന്നാൽ തുലാംക്കൂറിലെ വിശാഖം നക്ഷത്രക്കാർക്ക് കേസ് വഴക്കുകളിൽ അകപ്പെടേണ്ടി വരിക അടുത്ത സുഹൃത്തുക്കളിൽ നിന്നോ വേണ്ടപ്പെട്ടവരിൽ ദോഷനുഭവങ്ങൾ ഉണ്ടാവുക, ബന്ധു ജനങ്ങളോട് ശത്രുത, തൊഴിൽ ക്ലേശം എന്നിവ ഉണ്ടാകും.

മേടവിഷു സംക്രമഫലമായി ജീവിതപങ്കാളിക്ക് തനിക്കോ രോഗങ്ങളും ആപത്തുകളും ഉണ്ടാകാം.

ഇടവം

തൊഴിൽ ക്ലേശം , ഭാര്യാഭർത്താക്കന്മാർ തമ്മിൽ അകന്നു കഴിയേണ്ട സാഹചര്യം അല്ലെങ്കിൽ ഇവരിൽ ആർക്കെങ്കിലും വിദേശത്ത് ജോലി എന്നിവയ്‌ക്ക് സാധ്യതയുണ്ട്. അമിതമായ ദാഹം ഉണ്ടാവുക, ഭക്ഷണ സുഖക്കുറവ് , വാഹനം മൂലം ദോഷനുഭവങ്ങൾ എന്നാൽ ചില അവസരങ്ങളിൽ ശത്രുക്കളുടെ മേൽ വിജയം എന്നിവ ഉണ്ടാകും.

മിഥുനം

ഭാര്യഭർതൃ ഐക്യതകുറവ്, ഏറ്റവും വേണ്ടപ്പെട്ട ആളുകളുമായി കലഹം, അന്യ ജനങ്ങളിൽ നിന്നും ദോഷഫലങ്ങൾ എന്നിവ ഉണ്ടാകും ചിലർക്ക് കീർത്തി, സ്ഥാനലബ്ധി എന്നിവയും വന്നുചേരാം. ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടും. വ്യവഹാര പരാജയം നേരിടേണ്ടി വരും.

കർക്കടകം

വളരെ കാലമായി ജോലി ഇല്ലാതിരുന്നവർക്ക് അർഹമായ ജോലി ലഭിക്കും. മനസ്സിൽ കാര്യങ്ങൾ നടക്കുവാൻ യോഗമുണ്ട് എന്നാൽ അനാവശ്യമായ കോപ ശീലം പലതരത്തിലുള്ള അവസരങ്ങളും ഇല്ലാതെയാകും . ധനസംബന്ധമായ ഇടപാടുകളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ധനനഷ്ടം ഉണ്ടാകും.

വ്യാഴമാറ്റം 2025 മെയ് 15 – 2026 ജൂൺ 2

തുലാംക്കൂറിലെ വിശാഖം നക്ഷത്രക്കാർക്ക് സത്സുഹൃത്തുക്കൾ, ജീവിതപങ്കാളിയുമായി ഐക്യത എന്നിവയും വൃശ്ചികക്കൂറിലെ വിശാഖം നക്ഷത്രക്കാർക്ക് വ്യവഹാര പരാജയം, തൊഴിൽ ക്ലേശം എന്നിവ ഉണ്ടാകും.

ശനിമാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

തുലാംക്കൂറിലെ വിശാഖം നക്ഷത്രക്കാർക്ക് സന്താന ഭാഗ്യം, വ്യവഹാര വിജയം എന്നിവയും വൃശ്ചികക്കൂറിലെ വിശാഖം നക്ഷത്രക്കാർക്ക് ബന്ധുജനകലഹം, സ്വത്ത് തർക്കം, പുത്ര ക്ലേശം എന്നിവ ഉണ്ടാകും

രാഹുകേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

പേരും പ്രശസ്‌തിയും വരും. ചെറുകുടൽ സംബന്ധമായി പ്രശ്‌നങ്ങൾ വരാൻ സാധ്യത ഉണ്ട്. കുടുംബ സ്വത്ത് ലഭിക്കാൻ സാധ്യത ഉണ്ട്.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ഈ വർഷത്തിൽ രാഹുവിന്റെ അപഹാരമോ അന്തർഅപഹാരമോ നടക്കുന്നവർ അതനുസരിച്ചുള്ള കർമ്മങ്ങൾ അനുഷ്ഠിച്ചാൽ ജീവിതത്തിൽ പല നഷ്ടങ്ങളും സംഭവിക്കാതിരിക്കാൻ നല്ലതായിരിക്കും. ചന്ദ്രൻ, ബുധൻ, ശുക്രൻ അപഹരങ്ങൾ നടക്കുന്നവർക്കും പരിഹാരങ്ങൾ വേണ്ടി വരും. പൊതുവിൽ ഗുരുവിനെ പ്രീതിപ്പെടുത്തേണ്ടതുണ്ട്. തുലാംരാശിക്കാർ ശുക്രനെയും, വൃശ്ചികരാശിക്കാർ കുജനെയും കൂടി പ്രീതിപെടുത്തണം. ബുധനാഴച വിശാഖം നക്ഷത്രം വന്നാൽ ക്ഷേത്ര ദർശനം നടത്തുക. പൊതുവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം ഉത്തമം.

തുലാക്കൂറുകാർ മഹാലക്ഷ്മിയെയും, വൃശ്ചികക്കൂറുകാർ സുബ്രമണ്യനെയും ആരാധിക്കണം. വിശാഖം, പൂരുരുട്ടാതി, പുണർതം നക്ഷത്രങ്ങൾ വരുന്ന ദിവസം ക്ഷേത്രദർശനം ഉചിത. ചുവപ്പ്, നീല, സ്വർണ്ണ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഭാഗ്യം കൊണ്ടുവരും.

 

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം……

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

 

Tags: SUBJayarani E.VYearly Prediction 1200
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies