കൊല്ലവർഷം 1200 ലെ തൃക്കേട്ട നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ തൃക്കേട്ട നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 03:08 pm IST
FacebookTwitterWhatsAppTelegram

പൊതു ഫലം

തൃക്കേട്ട നക്ഷത്ര ജാതർക്ക് കണ്ടകശനി ജീവിതത്തിൽ ചില തിരിച്ചറിവുകൾ വന്നു തുടങ്ങുന്ന സമയമാണ്. കാലത്തിന് അനുസരിച്ചു മാറുവാൻ തീരുമാനിക്കും. കുടുംബപരമായി നിലനിരുന്ന അസ്വസ്ഥകൾ മാറുന്ന സമയമാണ്. എന്നാൽ പല നഷ്ടങ്ങളും നികത്തുവാൻ പാടുപെടേണ്ട അവസ്ഥ ഉണ്ടാവും.

ശനി ജാതകത്തിൽ നിൽക്കുന്ന സ്ഥാനം നോക്കിയാൽ ആരോഗ്യ കാര്യങ്ങളിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടും. ബിസിനെസ്സിൽ പുതിയ അവസരങ്ങൾ വരികയോ ഉള്ള ബിസിനസ്സിൽ സാമ്പത്തീക ലാഭം ഉണ്ടാവുകയോ ചെയ്യും. പണം കൈകാര്യം ചെയ്യുമ്പോൾ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ പണ നഷ്ടപ്പെടേണ്ട അവസ്ഥ ഉണ്ടാവും. സന്താന ദുരിതം, അപകടങ്ങൾ, മാതാവിന് കഷ്ടകാലം, ജീവിത പങ്കാളിക്കോ ഏറ്റവും പ്രിയപ്പെട്ടവർക്കോ വിരഹം എന്നിവയും സംഭവിക്കാം.

 

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം

 

ചിങ്ങം

ശരീരസുഖം, മനഃസുഖം എന്നിവ അനുഭവപ്പെടും. കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.

കന്നി

രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അന്യജനങ്ങളാൽ അറിയപ്പെടുവാനുള്ള ഭാഗ്യം ഉണ്ടാകും. എന്നാൽ കുടുംബപരമായി ചില അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെടുന്ന സമയമാണ്. അപ്രതീക്ഷിതമായ ധനലാഭം പ്രതീക്ഷിക്കാം.

തുലാം

ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കാൻ ഉള്ള അനുമതി വീട്ടുകാരിൽ നിന്നും നേടിയെടുക്കും. സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതോടൊപ്പം തന്നെ ദോഷഫലങ്ങളും നേരിടേണ്ടി വരും ഏതെങ്കിലും ഡോക്യുമെന്റുകളിൽ ഒപ്പിടുമ്പോൾ ജാഗ്രത പാലിക്കുക ജോലി നഷ്ടം വരെ സംഭവിക്കാം.

വൃശ്ചികം

അനാവശ്യമായ സംസാരം മൂലം പ്രശ്നങ്ങൾ വരാൻ സാധ്യത ഉണ്ട്. മറ്റുള്ളവരോട് പെരുമാറുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ സ്വയം വിനയാകും. തൊഴിൽ ഉയർച്ച ഉണ്ടാകുമെങ്കിലും, യാത്രയിൽ ക്ലേശങ്ങൾ ഉണ്ടാവും. ഏതെങ്കിലും തരത്തിൽ രോഗം ഉള്ളവർ കൃത്യ സമയത് മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം വഷളാവും.

ധനു

മറ്റുള്ളവർ മൂലം ജീവിതത്തിൽ ഒരുപാട് അബദ്ധങ്ങളും അപവാദങ്ങളും കേൾക്കേണ്ട അവസ്ഥ ഉണ്ടാകും. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം സൂക്ഷിച്ചില്ലെങ്കിൽ മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും. ചിലർക്ക് അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യും.

മകരം

ജീവിതത്തിൽ ഇതുവരെ നേടാൻ പറ്റില്ല എന്ന് കരുതിയിരുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ പറ്റുന്നതിൽ ആത്മാഭിമാനം തോന്നും. സന്താനങ്ങളെ കൊണ്ട് വളരെയധികം ഗുണങ്ങൾ ലഭിക്കുന്ന കാലമാണ്. എവിടെയും മാന്യത, പരോപകാര താത്പര്യം വർദ്ധിക്കുക, സാമ്പത്തിക ഉന്നതി എന്നിവ പ്രതീക്ഷിക്കാം.

കുംഭം

സഞ്ചാരശീലം കൂടുകയും അപകടങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. അയൽക്കാരുമായി അതിർത്തി തർക്കങ്ങളിൽ പ്രശ്നമുണ്ടാവാനും അത് പിന്നീട് കേസിലേക്ക് പോകുവാനും സാധ്യതയുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ കൃത്യസമയത്ത് ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് പലവിധത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കും.

മീനം

അപ്രതീക്ഷിതമായി ചില ശത്രുപക്ഷത്ത് നിൽക്കുന്നവരെ കൈകാര്യം ചെയ്യേണ്ട അവസ്ഥ സംജാതമാകും. പല പ്രകാരത്തിനുള്ള അപവാദങ്ങൾ കേൾക്കേണ്ട അവസ്ഥ, പുത്രദുഃഖം എന്നിവ ഉണ്ടാവും എന്നാൽ ചിലർക്ക് ജീവിത സൗകര്യങ്ങൾ വർദ്ധിക്കും.

മേടം

അനാവശ്യമായ ഉൽക്കണ്ഠയും വ്യാകുലതയും ആരോഗ്യ കാര്യങ്ങളിൽ വളരെയധികം പ്രതിഫലിക്കും. ദുസ്വപ്നങ്ങൾ കാണുകയും ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുന്ന പ്രവണത ഉണ്ടാവുകയും ചെയ്യും. വേണ്ടപ്പെട്ടവരിൽ നിന്നും മോശമായ അനുഭവങ്ങൾ നേരിടേണ്ട അവസ്ഥ ഉണ്ടാകും. സന്താന ക്ലേശം ഉണ്ടാവുമെങ്കിലും ചിലർക്ക് സന്താനഭാഗ്യവും സമ്പത്തും ലഭിക്കും.

മേടവിഷു സംക്രമഫലമായി മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകുന്ന സമയമാണ്.

ഇടവം

ജീവിതപങ്കാളിക്ക് അല്ലെങ്കിൽ സന്താനങ്ങൾക്ക് രോഗ ദുരിതം, ധനഹാനി, അന്യ ജനങ്ങളിൽ നിന്നും ദോഷനുഭവങ്ങൾ, സുഹൃത്തുക്കളുമായി നിസ്സാരമായ കാര്യങ്ങൾക്ക് വാക്ക് തർക്കത്തിൽ ഏർപ്പെടുക, അർശ്ശസ്, ഉദരരോഗം എന്നിവ ഉള്ളവർ ജാഗ്രത പാലിക്കുക.

മിഥുനം

കുടുംബ ബന്ധു ജനങ്ങളുമായി സൗഖ്യമായി കഴിയുക. സർക്കാരിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കുക, ഭാര്യ സുഖം , സർവ്വവിജയം, ശത്രുഹാനി, സൽസന്താനഭാഗ്യം, ഗൃഹ ഉപകരണങ്ങളുടെ വർദ്ധനവ്, ധന നേട്ടം എന്നിവ ഉണ്ടാകും.

കർക്കിടകം

ജീവിതപങ്കാളിയുടെയോ ബന്ധുജനങ്ങളുടെയോ അപ്രതീക്ഷിതമായ വിയോഗം മനസ്സിന് അഗാധമായ ദുഃഖം ഉണ്ടാകും. മനസ്സറിയാത്ത കാര്യത്തിന് അപവാദം കേൾക്കേണ്ട സാഹചര്യം ഉണ്ടാകും. അടുത്ത ആളുകളുടെ ചതിയിൽ പെടുവാനും ജയിൽ ശിക്ഷ അനുഭവിക്കാനും യോഗം ഉണ്ട്.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

ശത്രുക്കളെ കൊണ്ട് ഉപദ്രവം, ഭാര്യ വിരഹം, ആരോഗ്യഹാനി, അന്യസ്ത്രീ ബന്ധം അതു മൂലം മാനഹാനി എന്നിവയ്‌ക്ക് സാധ്യത .

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

മാനസിക രോഗങ്ങൾ അലട്ടും. ചിലർക്ക് സന്താന വിരഹം, കൃഷി നാശം, കേസു വഴക്കുകൾ എന്നിവ ഉണ്ടാകും. ജോലിയിൽ പുരോഗതിയും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

വിദ്യാഭ്യാസ കാര്യങ്ങളിൽ തടസ്സം നേരിടും. വാഹനമോടിക്കുന്നതിന് കൂടുതൽ ജാഗ്രത ആവശ്യമാണ്.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

കർമ്മമേഖലയിൽ പുതിയ അവസരങ്ങൾ വരുമ്പോൾ അത് അനുസരിച്ച് സംസാരത്തിലും പെരുമാറ്റത്തിലും പക്വതയും വളർച്ചയും കാണിച്ചു കഴിഞ്ഞാൽ കൂടുതൽ ഗുണഫലങ്ങൾ ഉണ്ടാകും. ജാതകത്തിൽ ശനിയുടെ സ്ഥാനം നോക്കി പരിഹാരം ചെയേണ്ടതുണ്ട്. ആദിത്യ, വ്യാഴ, ശുക്ര, ചന്ദ്ര ദശാപഹാരങ്ങൾ നടക്കുന്നവർ പരിഹാരങ്ങൾ അനുഷ്ഠിക്കണം. സർവ്വകാര്യ തടസം ആയിരിക്കും ഇവർക്ക് ഈ വർഷം. ചൊവ്വാ, ബുധ പ്രീതി വരുത്തുക. തൃക്കേട്ട, ആയില്യം, രേവതി നക്ഷത്രദിനം ക്ഷേത്രദർശനം ഉത്തമം. ചൊവ്വയുടെ സ്ഥാനം നോക്കി വേണം ക്ഷേത്രം നിശ്ചയിക്കേണ്ടത്.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

 

 

Tags: Jayarani E.VYearly Prediction 1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies