കൊല്ലവർഷം 1200 ലെ മൂലം നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ മൂലം നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 03:36 pm IST
FacebookTwitterWhatsAppTelegram

പൊതുഫലം

മൂലം നക്ഷത്രക്കാർക്ക് ഈ വർഷം വെല്ലുവിളികളും വിജയങ്ങളും ഒരുപോലെ അനുഭവപ്പെടും. ശനിയുടെ സ്ഥാനം സഹോദര ഭാഗ്യം, രോഗശാന്തി, ധനനേട്ടം എന്നിവ ഉണ്ടാകും. മക്കളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. എന്നാൽ വ്യാഴത്തിന്റെ സ്ഥാനം ആവശ്യമില്ലാത്ത ശത്രുതകൾ ക്ഷണിച്ചു വരുത്തും. സ്വത്തുകേസിൽ പരാജയം സംഭവിക്കും. ജീവിതപങ്കാളിയ്‌ക്ക് ആശുപത്രിവാസം വേണ്ടിവരും. എല്ലാ കാര്യങ്ങളിലും ഭാഗ്യഹാനി ഉണ്ടാവും.

മനസ്സിൽ ഭയം ഉണ്ടാവുന്ന അവസ്ഥ ഉണ്ടാവും. 2025 ലെ കണ്ടകശ്ശനിയുടെ ആരംഭം കോടതി കേസുകളിൽ പ്രതികൂല നടപടി ഉണ്ടാവും. നിനച്ചിരിക്കാത്ത നേരത്തു ആപത്തുകളും രോഗവും വരും. ബുദ്ധിക്ക് മാന്ദ്യം സംഭവിക്കും. പ്രധാനപ്പെട്ട വസ്തുക്കൾ മോഷണം പോകും. 2025 ലെ വ്യാഴത്തിന്റെ രാശി മാറ്റം ബിസിനസ്സ് വളർച്ചയും സാമ്പത്തീകലാഭവും ഉണ്ടാവും.

 

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം

ചിങ്ങം

വളരെ നാളായി അലട്ടിയിരുന്ന രോഗങ്ങൾ മൂർച്ഛിക്കാൻ സാധ്യത ഉണ്ട്. അതീവമായ കോപം ജീവിതത്തിൽ വളരെ അധികം നഷ്ട്ടങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്.

കന്നി

ശത്രുഭയം, വ്യവഹാര പരാജയം എന്നിവ നേരിടേണ്ടി വരും. അനാവശ്യമായ കൂട്ടുകൾ ദുർപ്രവർത്തികൾ ചെയ്യുവാനുള്ള അവസരം ഉണ്ടാകും. സർക്കാർ ജോലിക്ക് അപേക്ഷിച്ചവർക്ക് അർഹമായ ജോലി ലഭിക്കും.

തുലാം

തൊഴിൽ വിജയം ഉണ്ടാകും എന്നാൽ വരവിൽ കവിഞ്ഞ ചെലവ് അനുഭവത്തിൽ വരും. ചിലർക്ക് കീർത്തി, സ്ത്രീ സുഖം എന്നിവ ഉണ്ടാകും. ജാതകത്തിൽ ശുക്രൻ നഷ്ടസ്ഥാനത്ത് നിൽക്കുന്നവർക്ക് അനാവശ്യമായ കൂട്ടുകെട്ടുകൾ ഉണ്ടാവുകയും അതുവഴി മാനഹാനി ഉണ്ടാവാനും സാധ്യതയുണ്ട്.

വൃശ്ചികം

നല്ല വിവാഹ ബന്ധങ്ങൾ വരുന്ന സമയമാണ് എന്നാൽ സ്ത്രീ മൂലം വിവാഹം മുടങ്ങാനുള്ള സാധ്യത ഉണ്ട്. നേത്ര രോഗം ഉള്ളവർ വിദഗ്‌ധ ചികിത്സയിൽ രോഗം കുറയും. ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കും. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ സാധ്യത ഉണ്ട്.

ധനു

സമയത്തിന് ആഹാരം കഴിക്കാൻ പറ്റാതെ വരുന്ന സന്ദർഭങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ, ദ്രവ്യ നാശം എന്നിവ സംഭവിക്കുവാൻ സാധ്യതയുണ്ട്. ശരീരശോഷണം സംഭവിക്കുകയും പലതരത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നതിനാൽ വിദഗ്ധമായ ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും.

മകരം

ജീവിതത്തിൽ നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ചില ബന്ധങ്ങൾ തിരിച്ചുവരുന്ന സമയമാണ്. ചിലർക്ക് അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം മാനഹാനിയും ധനനഷ്ടവും ഉണ്ടാകും. വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി ലഭിക്കാതെ വരിക, കഷ്ടതകൾ നിറഞ്ഞ തൊഴിൽ, കൂടുതൽ അധ്വാനം എന്നാൽ അതനുസരിച്ച് വരുമാനം ലഭിക്കില്ല. ചിലർക്ക് ചതി പറ്റാൻ സാധ്യതയുണ്ട്.

കുംഭം

സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ തൊഴിൽ അവസരങ്ങൾ വന്നുചേരും. മറ്റ് ഉള്ളവരുടെ സഹായത്തോടു കൂടി പുതിയ ഭൂമി വാങ്ങുകയും അതിൽ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയും ചെയ്യും. ധനലാഭം, പുതുവസ്ത്രം എന്നിവ ലഭിക്കും.

മീനം

ഭൂമിനഷ്ടം, കുടുംബ അഭിവൃദ്ധി കുറവ് എന്നിവ അനുഭവപ്പെടും അനാവശ്യമായ കൂട്ടുകെട്ടുകൾ ദുർ പ്രവർത്തികൾ ചെയ്യുവാനുള്ള അല്ലെങ്കിൽ സാഹചര്യം എന്നിവ മൂലം ധന നഷ്ടങ്ങൾ സംഭവിക്കും കുടുംബ ബന്ധു അന്യജന കലഹം ഉണ്ടാവാൻ സാധ്യതയുണ്ട്, അതുവഴി കേസുകൾ ഉണ്ടാവാം.

മേടം

വൈദ്യശാസ്ത്രത്തിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിക്കുവാനുള്ള അവസരം വന്നുചേരും. മാതാവിൽ നിന്നും മാതൃ ബന്ധുക്കളിൽ നിന്നും ധാരാളം സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. സ്വന്തമായി വീട് എന്ന ആഗ്രഹം സഫലീകരിക്കുവാൻ സാധിക്കും.

മേടവിഷു സംക്രമഫലമായി എല്ലാ കാര്യങ്ങളിലും ഭാഗ്യം കൂടെ നിൽക്കുകയും സമ്പത്തും ആരോഗ്യവും വർദ്ധിക്കും.

ഇടവം

വളരെ കാലമായി ജോലിയിൽ ക്ലേശങ്ങൾ ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ജോലിയിൽ സ്ഥിരതയും സാമ്പത്തിക ലാഭവും ഉണ്ടാകും. എവിടെയും മാന്യത, മനസ്സുഖം, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം എന്നിവ ഉണ്ടാകും.

മിഥുനം

വളരെ കാലമായി പ്രേമിച്ചുകൊണ്ടിരുന്നവർ പരസ്പര ധാരണയോടുകൂടി പിരിയുവാൻ തീരുമാനിക്കും. മാനസികമായി വളരെയധികം പ്രശ്നങ്ങൾ ഉണ്ടാവുന്ന സമയമാണ്. ദേഹസുഖക്കുറവ്, വീഴ്ചമൂലമോ വാഹനംമൂലമോ അപകടങ്ങൾ പറ്റുകയും മുറിവുകൾ അല്ലെങ്കിൽ ഒടിവ് സംഭവിക്കാൻ സാധ്യതയുണ്ട്.

കർക്കടകം

പുതിയ വീട്, വാഹനം എന്നിവ വാങ്ങുവാനുള്ള സാഹചര്യം ഉണ്ടാകും എന്നാൽ ശത്രുക്കളെ കൊണ്ട് വളരെയധികം ഉപദ്രവങ്ങൾ ഉണ്ടാകുവാനും കേസുകൾ വരാനും സാധ്യതയുണ്ട്. പ്രേമവിജയം, ഐശ്വര്യം, അലങ്കാരവസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

വിവാഹ കാലം അനുകൂലമായിരിക്കും, വിദ്യയിൽ ഉന്നതി , ഭക്ഷണസുഖം എന്നിവ ലഭിക്കും

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

ശനി മാറ്റം കണ്ടകശ്ശനിയുടെ ആരംഭം കുറിക്കും. ശനി നിൽക്കുന്ന ഭാവം നോക്കി വേണം പരിഹാര കർമ്മങ്ങൾ നിശ്ചയിക്കാൻ. അന്യ ദേശ വാസം അനുഭവത്തിൽ വരിക, ഭാര്യവിരഹം, ദുർചിന്താഗതി , യാത്രയിൽ അപകടങ്ങൾ എന്നിവ ഉണ്ടാകും.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

ആത്മവിശ്വാസം കൂടും. സഹോദരി സഹോദരന്മാരിൽ നിന്നും നേട്ടം ഉണ്ടാകും. പല വിധത്തിലുള്ള സന്തോഷിക്കാനുള്ള അവസരം വന്നു ചേരും.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

സ്വത്ത് കേസുകൾ ഉള്ളവർ അത് അനുസരിച്ച് പരിഹാരം ചെയ്യാതെ ഉപേക്ഷ വിചാരിച്ചാൽ വിധി പ്രതികൂലമായി ഭവിക്കാം. ചൊവ്വ, വ്യാഴം, സൂര്യൻ ദശാപഹാരങ്ങൾ നടക്കുന്നവർ പരിഹാരങ്ങൾ അനുഷ്ഠിക്കുക. കേതു, ഗുരു പ്രീതി വരുത്തുക. അശ്വതി, മകം, മൂലം നക്ഷത്ര ദിവസങ്ങളിൽ ഗണേശനെയോ കണ്ണനെയോ തൊഴുക. ബിസിനസ്സ് ചെയ്യുന്നവർ കോംപ്ലിമെൻറ് ആയി ഇരുമ്പു കൊണ്ടുള്ള കീചെയിൻ പോലെയുള്ളവ ദാനം ചെയുക.

 

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

 

 

Tags: SUBJayarani E.VYearly Prediction 1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies